ബിപിന്‍ റാവത്ത് സംസാരിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍; മരണംആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ
ചെന്നൈ: ഊട്ടി കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അന്തരിച്ച സിഡിഎസ് മേധാവി വിപിന്‍ റാവത്തിന്റെ മരണത്തില്‍ നടുക്കം വിട്ടുമാറാതെ രാജ്യം. അദ്ദേഹവും ഭാര്യ മധുലിക റാവത്ത്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് കോപ്റ്ററിലുണ്ടായിരുന്നത്. കൊയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് വില്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് കോളജിലേക്ക് സെമിനാറിനാായി പങ്കെടുക്കാന്‍ പോകവെ കട്ടേരി പാര്‍ക്കില്‍ വച്ചാണ് കോപ്റ്റര്‍ തകര്‍ന്ന് വീണത്.
വ്യോമസേനയുടെ എംഐ 17 വി 5 വിഭാഗത്തില്‍പ്പെട്ട കോപ്റ്ററിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 11.40നാണ് സംഘവും ഹെലികോപ്ടറില്‍ പുറപ്പെട്ടത്. 12.10ന് വെല്ലിങ്ടണില്‍ എത്തി. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ട്പോകും വഴിയാണ് ബിപിന്‍ റാവത്ത് മരണപ്പെട്ടത്. രക്ഷാപ്രവര്‍ത്തകരോട് ബിപിന്‍ റാവത്ത് സംസാരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം തന്റെ സ്വന്തം പേര് പറഞ്ഞിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ശരീരമാസകലം അദ്ദേഹത്തിന് പൊള്ളലേറ്റിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ കൂനൂരില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കും. തുടര്‍ന്ന് നാളെ സംസ്കരിക്കും. ഡല്‍ഹിയിലെ ബ്രാര്‍ സക്വയറിലാണ് സംസ്കാരം നടക്കുക. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അതിനാല്‍ തന്നെ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അന്വേഷണ സംഘം അപകടം നടന്ന കൂനൂരിലെത്തി. വിങ് കമാന്റര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അപകടത്തെ സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. പാര്‍ലമെന്റിന്റെ ഇരു സഭകളിലും അദ്ദേഹം പ്രസ്താവന നടത്തുമെന്നാണ് അറിയുന്നത്. അപകടത്തിന്റെ വിശദാംശങ്ങളാണ് പ്രധാനമായും വെളിപ്പെടുത്തുക. അപകടത്തില്‍ തൃശ്ശൂര്‍ സ്വദേശിയും മരണപ്പെട്ടിരുന്നു. ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ലേക രാജ്യങ്ങളും അനുശോചനമര്‍പ്പിച്ചു. ബ്രിട്ടനും, അമേരിക്കയും നടുക്കം രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതീവ ദുഖകരമെന്നാണ് ഐക്യ രാഷ്ട്രസഭ പറഞ്ഞത്.
Recommended Video

ഇന്ത്യന്‍ ജനതയുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും യുഎന്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ പൗരിയില്‍ 1958 മാര്‍ച്ച് 16നാണ് ബിപിന്‍ റാവത്ത് ജനിച്ചത്. സൈനിക പാരമ്പര്യമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു പിതാവ് ലക്ഷ്മണ് സിങ് റാവത്ത.് ഡെറാഡൂണിലെ കാംബ്രിയന് ഹാള്‍ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി ആയിരുന്നു അദ്ദേഹത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലുമായിട്ടായിരുന്നു പിന്നീടുള്ള വിദ്യഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍നിന്നു ബിരുദവും നേടിയിട്ടുണ്ട്.

യുഎസിലെ കന്‍സാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി കമാന്‍ഡ് ആന്‍ഡ് ജനറല്‍ സ്റ്റാഫ് കോളജില്‍ പരിശീലനം നേടിയിരുന്നു. ഡിഫന്‍സ് സ്റ്റഡീസില്‍ എംഫിലും മാനേജ്മെന്റിലും കംപ്യൂട്ടര്‍ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്. മിലിട്ടറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടി. 1978ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയില്‍ സേവനമനുഷ്ഠിച്ചിരുന്നു. 2016 ഡിസംബര്‍ 31നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്.

2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ നടന്ന ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications