കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോണെടുക്കാന്‍ പോയാല്‍ കൈ പൊള്ളും'; പലിശ നിരക്ക് വർധിപ്പിച്ച് ആർബിഐ, റിപ്പോ നിരക്ക് 5.40%

Google Oneindia Malayalam News

ദില്ലി: പലിശ നിരക്ക് വർധിപ്പിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). റിപ്പോ നിരക്ക് 5.40 ശതമാനം ആക്കാനാണ് ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചാണ് 5.40 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ കോവിഡ് മഹാമാരിക്ക് മുമ്പത്തെ നിരക്കിലേക്ക് എത്തുകയും ചെയ്തു.

Recommended Video

cmsvideo
പലിശ നിരക്ക് കൂട്ടി ആര്‍ബിഐ, ലോണെടുത്താല്‍ കൈ പൊള്ളും, വിവരങ്ങള്‍

'ദിലീപിനെ പൂട്ടാനുറച്ച് തന്നെ': ആരൊക്കെ എന്തെൊക്കെ തടസ്സവുമായി വന്നാലും ഏതറ്റം വരെ പോകും: ടിബി മിനി'ദിലീപിനെ പൂട്ടാനുറച്ച് തന്നെ': ആരൊക്കെ എന്തെൊക്കെ തടസ്സവുമായി വന്നാലും ഏതറ്റം വരെ പോകും: ടിബി മിനി

റിപ്പോ നിരക്ക് വർധനവ് എന്ന് പറയുന്നത് പലിശ നിരക്ക് വർധിപ്പിക്കാന്‍ ആർ ബി ഐ നല്‍കുന്ന ഒരു സൂചനയായിട്ടാണ് കണക്കാക്കുന്നത്. ലോണുകളുടെ പലിശ നിരക്ക് അരശതമാനമെങ്കിലും ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഒരു ഘട്ടത്തിന് ശേഷം രാജ്യം വീണ്ടും ഉയർന്ന പലിശ നിരക്കിലേക്ക് പോവും. ഭവന, വാഹന, വ്യക്തിഗത പലിശ നിരക്കെല്ലാം വർധിക്കും. നാണയപ്പെരപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് റിസർവ്വ് ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

rs

ഒന്ന്, രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പലിശ നിരക്ക് വർധനവ് ബാങ്കുകള്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തില്‍ തന്നെ പലിശ വർധനവിനെ സംബന്ധിച്ച് ആർ ബി ഐ സൂചന നല്‍കിയിരുന്നു. ജൂണില്‍ നേരിയ തോതില്‍ പലിശ വർധിപ്പിച്ചു. അതേസമയം ഈ നടപടിക്രമങ്ങള്‍ ഇവിടെ അവസാനിക്കില്ലെന്നും അടുത്ത പാദത്തിലും പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എന്നാ ഒരു ഗ്ലാമറാണന്നേ... ഇത് ആരാധകരുടെ സ്വന്തം നീത പിള്ള; വൈറലായി ചിത്രങ്ങള്‍

അതേസമയം, നിരക്കുകള്‍ വർധിപ്പിക്കാനുള്ള ധനനയ സമിതിയുടെ (M P C) തീരുമാനം ഏകകണ്ഠമായിരുന്നു എന്നും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ആഗോള തലത്തിലെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിക്കുന്നുവെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു.

റിപ്പോ റേറ്റില്‍ വര്‍ധന വരുത്തിയതോടെ സ്റ്റാന്‍ഡിങ് ഡെപോസിറ്റ് ഫെസിലിറ്റി (എസ് ഡി എഫ്) റേറ്റും ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ എസ്ഡിഎഫ് റേറ്റ് 4.65 ശതമാനത്തില്‍ നിന്നും 5.15 ശതമാനത്തിലേക്ക് വര്‍ധിച്ചു. ഇതിനോടൊപ്പം മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം എസ്ഫ് എഫ്) റേറ്റ് 5.15 ശതമാനത്തില്‍ നിന്നും 5.65 ശതമാനത്തിലേക്കും ഉയര്‍ത്തി.

English summary
Reserve Bank of India has increased the repo rate to 5.40 percent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X