പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; റിപ്പോ നാല് ശതമാനം തുടരും
മുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരും. റിവേഴ്സ് റിപ്പോ 3.35 ശതമാനം നിലനിര്‍ത്തി. വായ്പ അവലോകന സമിതി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. വിപണിയില്‍ പണം ലഭ്യത ഉറപ്പാക്കാനുള്ള നടപടികളുമായി ആര്‍ബിഐ മുന്നോട്ടു പോകും. കൊറോണ കാരണം പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തെ പതിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. നരിയ പുരോഗതി പ്രകടമാണ്. ഈ സാഹചര്യത്തിലാണ് പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് അവലോകന സമിതി തീരുമാനിക്കാന്‍ കാരണം.

പലിശ നിരക്കില്‍ മാറ്റം വരുത്തില്ല എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിച്ചിരുന്നത്. റിപ്പോ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍. സാമ്പത്തിക രംഗം ശക്തിപ്പെടുത്താനാണ് ഏറ്റവും കുറഞ്ഞ നിരക്ക് നിലനിര്‍ത്തിയിരിക്കുന്നത്. വിപണിയില്‍ കൂടുതല്‍ പണം എത്തിക്കുകയാണ് ലക്ഷ്യം. ബാങ്കുകള്‍ വഴി കൂടുതല്‍ ഇടപാടുകള്‍ നടക്കുകയും ചെയ്യും.
കൊറോണ പ്രതിസന്ധി ഉടലെടുത്ത കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം 115 ബേസിസ് പോയന്റാണ് റിപ്പോ നിരക്കില്‍ ഇതുവരെ കുറവ് വരുത്തിയത്. കഴിഞ്ഞ നാല് പാദവാര്ഷത്തിലും റിപ്പോ നിരക്ക് 4 ശതമാനമായി തുടരുകയാണ്. അതേസമയം, ജിഡിപി വളര്‍ച്ചാ നിരക്ക് 14.5 ശതമാനമണ് അനുമാനിക്കപ്പെടുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 6.8 ശതമാനമായിരിക്കുമെന്നും കണക്കാക്കുന്നു.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications