കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ റിസോര്‍ട്ട് രാഷ്ട്രീയം, ബിജെപി എംഎല്‍എമാരെ നാടുകടത്തുന്നു, കോണ്‍ഗ്രസ് നീക്കം ഇങ്ങനെ

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ എംഎല്‍എമാരെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി ബിജെപി. പിന്നാലെ തന്നെ കോണ്‍ഗ്രസും ഇതേ രീതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ബിജെപിയുടെ വാദം. ജ്യോതിരാദിത്യ സിന്ധ്യ ഇതുവരെ ബിജെപിയില്‍ ചേരാത്ത സാഹചര്യത്തില്‍ കരുതിയിരിക്കാനാണ് നിര്‍ദേശം. മധ്യപ്രദേശില്‍ നിന്ന് ബിജെപി എംഎല്‍എമാരെ മാറ്റാനാണ് തീരുമാനം. ഇവരെ എവിടെയാണ് താമസിപ്പിക്കുകയെന്ന കാര്യത്തില്‍ ബിജെപി മൗനത്തിലാണ്.

Recommended Video

cmsvideo
BJP and Congress's resort politics in Madhya Pradesh | Oneindia Malayalam
1

ബിജെപിയുടെ ശക്തി കേന്ദ്രമായ ദില്ലിയിലോ അതല്ലെങ്കില്‍ ഉത്തര്‍പ്രദേശിലോ ഇവരെ താമസിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന. ഇവിടെ കോണ്‍ഗ്രസിന് വലിയ ശക്തിയുമില്ല. ബിജെപി എംഎല്‍എമാര്‍ക്കായി ചാര്‍ട്ടേര്‍ഡ് വിമാനവും ഒരുക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് 92 എംഎല്‍എമാരെ വെളിപ്പെടുത്താത്ത സ്ഥലത്തേക്കാണ് കൊണ്ടുപോകുന്നത്. ഇത് രാജസ്ഥാനോ ഛത്തീസ്ഗഡോ ആണെന്നാണ് സൂചന. ഈ രണ്ട് സംസ്ഥാനത്തും ബിജെപി ദുര്‍ബലമാണ്. അശോക് ഗെലോട്ടിന്റെ സഹായവും കോണ്‍ഗ്രസ് തേടിയേക്കും.

്അതേസമയം പിന്തുണ പ്രഖ്യാപിച്ച നാല് സ്വതന്ത്രരെയും കടുത്ത നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവരെ ബിജെപി സമീപിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ 30 എംഎല്‍എമാര്‍ വരെ കോണ്‍ഗ്രസില്‍ നിന്ന് എത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു. ബിജെപിയുടെ എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ തീരുമാനിച്ചത്. ശിവരാജ് സിംഗ് ചൗഹാന്‍ 107 എംഎല്‍എമാരോടും ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ അജ്ഞാത കേന്ദ്രത്തില്‍ വെച്ച് ഹോളി ആഘോഷിക്കുമെന്ന് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.

മധ്യപ്രദേശില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് പ്രത്യേക ബസ്സിലാണ് ഇവര്‍ സഞ്ചരിക്കുക. ഹോളി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനുള്ളില്‍ നടത്തും. വിമാനത്താവളത്തില്‍ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് പോകുമെന്നും ഭാര്‍ഗവ പറയുന്നു. അഞ്ച് ബസ്സുകളാണ് എംഎല്‍എമാരെ കൊണ്ടുപോകാനായി എത്തിയത്. ഗുഡ്ഗാവിലെ റിസോര്‍ട്ടിലാണ് ഇവരെ താമസിപ്പിക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരിടത്ത് തന്നെ താമസിപ്പിക്കണമെന്ന് കമല്‍നാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 മധ്യപ്രദേശില്‍ ഇടപെട്ട് ഡികെ ശിവകുമാര്‍... വിമതരെ തിരികെയെത്തിക്കും, ഉറപ്പ് നല്‍കി ട്രബിള്‍ഷൂട്ടര്‍! മധ്യപ്രദേശില്‍ ഇടപെട്ട് ഡികെ ശിവകുമാര്‍... വിമതരെ തിരികെയെത്തിക്കും, ഉറപ്പ് നല്‍കി ട്രബിള്‍ഷൂട്ടര്‍!

English summary
resort politics in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X