മല്യയുടെ വിദേശ സ്വത്ത് വിവരങ്ങള്‍ സുപ്രീംകോടതി ബാങ്കുകള്‍ക്ക് കൈമാറി
ദില്ലി: വിജയ് മല്യയുടെ വിദേശത്തുള്ള സ്വത്തു വിവരങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ സുപ്രീംകോടതി ബാങ്കുകള്‍ക്ക് കൈമാറി. അറ്റോണി ജനറല്‍ മുകുള്‍ റോത്ത്ഗിയുടെ ആവശ്യപ്രകാരമാണ് ഈ നടപടി. വിജയ് മല്യ, അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍, മുന്‍ ഭാര്യ എന്നിവരുടെ സ്വത്തുവിവരങ്ങളാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനു മുന്നില്‍ നല്‍കിയിരക്കുന്നത്.
എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് 9,000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. നേരത്തെ വാഗ്ദാനം ചെയ്ത 4,400 കോടിക്ക് പുറമേ 2,468 കോടി കൂടി ബാങ്കുകള്‍ക്ക് നല്‍കാമെന്ന് അടുത്തിടെ മല്യ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ ബാങ്ക് കണ്‍സോര്‍ഷ്യം തള്ളുകയായിരുന്നു.

ഈ മാസം ഏഴിന് നല്‍കിയ നിര്‍ദേശം നടപ്പിലാക്കാഞ്ഞതിന് സുപ്രീം കോടതി മല്യയെ രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീം കോടതിയില്‍ ഒരു നിശ്ചിത തുക കെട്ടിവെക്കാനും ഇന്ത്യയിലേക്ക് എന്ന് തിരിച്ചു വരുമെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപെട്ടിരുന്നു.മുഴുവന്‍ സ്വത്തുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താനും കോട
തി അന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം ഇപ്പോള്‍ ബ്രിട്ടണില്‍ കഴിയുന്ന മല്യയുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മറ്റി ശുപാര്‍ശ നല്‍കിയിട്ടുമുണ്ട്.












Click it and Unblock the Notifications