കാമുകന് വേണ്ടി വിവാഹവേദിയിൽ തോക്കെടുത്തു!!! റിവോള്‍വര്‍ റാണിക്ക് ഒടുവില്‍ വിവാഹം!!!

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ:കാമുകനു വേണ്ടി വിവാഹ പന്തലിൽ തോക്കെടുത്ത റിവോള്‍വര്‍ റാണി വര്‍ഷ സാഹുവിന് ഒടുവില്‍ കല്യാണം. വിവാഹപ്പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി വര്‍ഷ തട്ടിക്കൊണ്ടു പോയ അശോക് യാദവ് ഹമിര്‍പുറിലെ ഒരു ക്ഷേത്രത്തില്‍വെച്ചാണ് വർഷയുടെ കഴുത്തിൽ താലി ചാർത്തിയത്. കഴിഞ്ഞ മെയ് 15ന് യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ അശോക് യാദവിന്റെ വിവാഹ വേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കാമുകനെ സ്വന്തമാക്കാന്‍ മറ്റ് വഴിയില്ലാതിരുന്നതിനെ തുടന്നാണ് വര്‍ഷ തോക്കെടുത്തത്.

പാകിസ്താനെതിരെ സുഷമ!!! യുവതിക്ക് വിസ അനുവദിക്കാൻ സർതാജ് അസീസിന്റെ ശുപാർശ ലഭിച്ചിട്ടില്ല

നടി ആക്രമിക്കപ്പെട്ട രാത്രി ലാലിന്റെ വീട്ടില്‍ നടന്നത്..! പിടി തോമസ് പറയുന്നു..! കേസെടുക്കാത്തത് ?

കല്ല്യാണ ചടങ്ങുകൾ വിവാഹ വേദിയിൽ ആരംഭിച്ചതോടെയാണ് വര്‍ഷയുടെ രംഗപ്രവേശനം. എട്ട് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളമെത്തിയശേഷം ബന്ധത്തില്‍ നിന്ന് അശോക് പിന്‍മാറുകയും മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇയാളെ കണ്ടെത്താന്‍ പല രീതിയില്‍ വര്‍ഷ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അശോക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിവരം മനസിലാക്കിയ വര്‍ഷ വിവാഹപ്പന്തലില്‍ നിന്ന് അശോകിനെ കടത്തിക്കൊണ്ട് പോകുകയായിരുന്നു.

weadding

ഈ ദിവസത്തിനു വേണ്ടി താൻ ഒരുപാട് കാത്തിരുന്നുവെന്ന് വര്‍ഷ പറഞ്ഞു. 'ആദ്യം ഞാന്‍ വിവാഹപന്തലില്‍ നിന്ന് അശോകിനെ കടത്തിക്കൊണ്ട് വന്നു. പിന്നീട് അശോക് ജയില്‍ മോചിതനാകാന്‍ കാത്തിരുന്നു. ജൂലൈ 7നാണ് വിവാഹത്തിന് അശോകിന് ജാമ്യം ലഭിക്കുന്നത്. വര്‍ഷ പറഞ്ഞു. വഞ്ചനാക്കുറ്റം ആരോപിച്ച് അശോക് വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അശോക് യാദവിന് ജയില്‍വാസം വേണ്ടിവന്നത്.

English summary
Taking her love story to a logical conclusion, Varsha Sahu aka ‘Revolver Rani’ finally got married to Ashok Yadav at a temple in Hamirpur, 65 km from here on Sunday.Varsha shot into limelight when she stormed into the wedding pandal brandishing a pistol and kidnapped her lover who was getting married to another woman in Maudaha in Bundelkhand on May 15.
Please Wait while comments are loading...