കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ സെല്‍ഫി കാമ്പയിന്‍ സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കില്ലെന്ന്‌ റിച്ച ഛദ്ദ

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെല്‍ഫി വിത്ത് ഡോട്ടര്‍ പരിപാടി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ. ജൂലായ് 24ന് തീയേറ്ററുകളിലെത്തുന്ന മാസാന്‍ എന്ന ചിത്രത്തിന്റെ പ്രൊമാഷന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു റിച്ച പ്രധാനമന്ത്രിയുടെ കാമ്പയിനെക്കുറിച്ച് പ്രതികരിച്ചത്.

മോദിയുടെ സെല്‍ഫിവിത്ത് ഡോട്ടര്‍ എന്ന പരിപാടി നല്ലതാണ്. എന്നാല്‍, അത് നഗര കേന്ദ്രീകൃതമായ ഒരു പരിപാടി മാത്രമാണ്. സ്ത്രീകളുടെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതിന് സാധിക്കില്ല. സ്മാര്‍ട് ഫോണ്‍ ഉള്ളവര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന കാമ്പയിന്‍ ആണത്. നല്ല തുടക്കം തന്നെ. പക്ഷേ, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ നല്ല ഇടപെടലുകള്‍ വേണ്ടിവരും.

richa-chadda-pic

സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ ബലാത്സംഗം, ലൈംഗിക അതിക്രമം, പൂവാലശല്യം എന്നിവ പരിഹരിക്കാന്‍ സെല്‍ഫി പരിപാടികൊണ്ട് സാധിക്കില്ലെന്നും റിച്ച പറയുന്നു. സിനിമയിലെ പ്രധാന അഭിനേതാക്കളും സംവിധായകന്‍ നീരജും റിച്ചയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മാസാന്‍ സിനിമയെക്കുറിച്ചും റിച്ച വാചാലയായി. അച്ഛനും മകളും തമ്മലുള്ള ബന്ധത്തിന്റെ കഥയാണ് മാസാന്‍ പറയുന്നതെന്ന് റിച്ച പറഞ്ഞു. നേരത്തെ ഇത്തരത്തിലുള്ള സിനിമകള്‍ ബോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. അമിതാഭ് ബച്ചന്റെ മിലി, മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഡാഡി എന്നിവ ഉദാഹരണം. എന്നാല്‍ മാസാന്‍ വ്യത്യസ്ത രീതിയിലാണ് കഥ പറയുന്നെന്ന് റിച്ച വ്യക്തമാക്കി.

English summary
Richa Chadha says Women's problems cannot be solved by a selfie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X