സ്വകാര്യത മൗലികാവകാശമല്ല..സുപ്രീം കോടതി വിധി നിര്‍ണ്ണായക വിധി പ്രസ്താവിച്ചു..

Subscribe to Oneindia Malayalam

ദില്ലി: സ്വകാര്യത എന്നത് ഒരു പൗരന്റെ മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയിലെ ഒമ്പതംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ട് വിധി പ്രസ്താവിച്ചത്. സ്വകാര്യത മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധി കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിര്‍ണ്ണായകമാകും. ആധാര്‍ കേസുകള്‍ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിന്റെ മുന്‍പിലെത്തിയിരിക്കുന്ന ഹര്‍ജികളിലധികവും ആധാര്‍ പൗരന്റെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാണെന്ന് പരാതികളാണ്. സ്വകാര്യത എന്നത് എല്ലാക്കാര്യത്തിലും ബാധമല്ലെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.

ആധാര്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അഞ്ചംഗ ബെഞ്ചിനെ നിയമിച്ചിരുന്നു. ഇവരാണ് സ്വകാര്യത സംബന്ധിച്ച വിഷയം ഒമ്പതംഗ ബെഞ്ചിനു വിട്ടത്. പൗരന്‍മാരുടെ സ്വകാര്യത സംബന്ധിച്ച വിഷയത്തില്‍ 1954 ലെ എംപി ശര്‍മ്മ കേസിലെ എട്ടംഗ ബെഞ്ചിന്റെയും 1962 ലെ ഖരക് സിങ്ങ് കേസിലെ ആറംഗ ബെഞ്ചിന്റെയും വിധികളും ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്ന ഒമ്പതംഗം ബെഞ്ച് പരിശോധിച്ചു.ഈ രണ്ടു വിധികളിലും പറയുന്നത് ഇന്ത്യന്‍ ഭരണഘടനാന പ്രകാരം പൗരന്‍മാരുടെ സ്വകാര്യത മൗലികാവകാശം അല്ലെന്നാണ്.

sc

സ്വകാര്യത മൗലികാവകാശമല്ലെന്നാണ് ആധാര്‍ കേസിലെ മുന്‍ അറ്റോര്‍ണി ജനറലായ മുകുള്‍ റോത്തഗിയും നേരത്തെ വ്യക്തമാക്കിയത്. സ്വകാര്യത സംബന്ധിച്ച വിഷയം പ്രത്യേക ബെഞ്ചിനു വിടണമെന്ന് വാട്സ്ആപ്പ് കേസ് പരിശോധിച്ചതിനു ശേഷവും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച പരാതികള്‍ പരിഗണിച്ച് തീരുമാനമെടുക്കുന്നതിനു മുന്‍പ് പൗരന്‍മാരുടെ സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യമാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അഞ്ചംഗ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.

English summary
Right To Privacy Is Not Absolute, Observes Supreme Court
Please Wait while comments are loading...