Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ മുസ്ലീം പേരെഴുതിയ ബോര്‍ഡുകള്‍ നശിപ്പിയ്ക്കുന്നതാര്?

ദില്ലി: രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗ്ഗീയത തന്നെയാണെന്ന് പറയേണ്ടിവരും.

ദില്ലിയില്‍ നിന്നുള്ള വാര്‍ത്തകള്‍ അങ്ങനെയാണ്. മുസ്ലീം വ്യക്തികളുടെ പേര് നല്‍കിയ സ്ഥല സൂചികകളെല്ലാം വികൃതമാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശിവ സേന ഹിന്ദുസ്ഥാന്‍ എന്ന സംഘടനയാണ് ഇതിന് പിന്നില്‍. പേരുകള്‍ വെറുതേ വികൃതമാക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. വര്‍ഗ്ഗീയത സ്ഫുരിയ്ക്കുന്ന മുദ്രാവാക്യങ്ങളും ബോര്‍ഡുകളില്‍ എഴുതിയിടുന്നുണ്ട്.

Sign Board

ഫിറോസ് ഷാ റോഡ്, സഫ്ദര്‍ ഹാഷ്മി മാര്‍ഗ്, തുഗ്രക് റോഡ്, അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, ഷാജഹാന്‍ റോഡ്, , ഔഘംഗസേബ് റോഡ് തുടങ്ങിയവ രേഖപ്പെടുത്തിയ ബോര്‍ഡുകളാണ് വികൃതമാക്കപ്പെട്ട നിലയിലും കറുത്ത ചായം തേച്ച നിലയിലും കണ്ടെത്തിയത്.

ബോര്‍ഡുകളില്‍ വര്‍ഗ്ഗീയത പരത്തുന്ന പോസ്റ്ററുകളും പതിച്ചിരുന്നത്രെ. എന്നാല്‍ ഒരു കലാപത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് പോലീസ് തന്നെ ഇതെല്ലാം നീക്കം ചെയ്യുകയായിരുന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്വസേന ഹിന്ദുസ്ഥാന്‍ രംഗത്ത് വന്നിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിയ്ക്കുക ആയിരുന്നില്ല തങ്ങളുടെ ലക്ഷ്യം എന്നും വിഷയം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരിക മാത്രമായിരുന്നു എന്നും ആണ് അവരുടെ വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+