Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ദ്‌സോര്‍ പീഡനത്തെ വര്‍ഗീയവല്‍ക്കരിച്ച് ബിജെപി.... മുസ്ലീമായത് കൊണ്ട് ആരും പ്രതികരിക്കില്ല!!

മന്ദ്‌സോര്‍ പീഡനത്തെ വര്‍ഗീയവല്‍ക്കരിച്ച് ബിജെപി

ഇന്‍ഡോര്‍: മന്ദ്‌സോറില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്തറുത്ത സംഭവത്തെ വര്‍ഗീയവത്കരിച്ച് ബിജെപി. തീവ്രസ്വഭാവമുള്ള ക്യാംപയിനിങാണ് ഇവര്‍ നടത്തുന്നത്. കത്വയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാവരും ഇടപെട്ടപ്പോള്‍ മധ്യപ്രദേശില്‍ ഹിന്ദു പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോള്‍ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നായിരുന്നു പരാതി. ഹിന്ദുക്കളുടെ ജീവനും സ്വത്തിനുമൊന്നും വിലയില്ലേ തുടങ്ങിയ ക്യാംപയിനിങാണ് നടക്കുന്നത്.

ബോളിവുഡ് നടിമാര്‍ക്കെതിരെ വന്ന പച്ചയ്ക്കുള്ള തെറിവിളികളുമുണ്ട്. ഇവര്‍ക്കൊന്നും ഇപ്പോള്‍ മിണ്ടാട്ടമില്ലേയെന്ന് സംഘികളുടെ ചോദ്യം. നേരത്തെ ഈ വിഷയത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് നിന്ന് പ്രതിയെ പിടികൂടണണെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഐക്യത്തെ തകര്‍ക്കാനാണ് ഇപ്പോഴത്തെ വര്‍ഗീയ പ്രചാരണമെന്നാണ് സൂചന.

ജസ്റ്റിസ് ഫോര്‍ ദിവ്യ

ജസ്റ്റിസ് ഫോര്‍ ദിവ്യ

ജസ്റ്റിസ് ഫോര്‍ ദിവ്യ എന്ന ഹാഷ്ടാഗിലാണ് വര്‍ഗീയ പ്രചാരണം നടക്കുന്നത്. പ്രമുഖര്‍ വരെ ഇതില്‍ തീവ്രവര്‍ഗീയ പ്രചാരണം നടക്കുന്നുണ്ട്. പ്രതികള്‍ മുസ്ലീങ്ങളായതിനാല്‍ ഹിന്ദുക്കളുടെ രക്തം തിളയ്ക്കണമെന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള ആഹ്വാനം. സെക്കുലറായിട്ടുള്ള ഫെമിനിസ്റ്റുകള്‍ക്കൊന്നും ഇപ്പോള്‍ ഒന്നും പറയാനില്ലേ. ഹിന്ദു പെണ്‍കുട്ടി മുസ്ലീമായ ഇമ്രാനാണ് ബലാത്സംഗം ചെയ്തിരിക്കുന്നത്. ആര്‍ക്കും അയാള്‍ക്ക് വധശിക്ഷ വാങ്ങി കൊടുക്കുന്നതിനെ കുറിച്ച് പറയാത്തത് എന്താണെന്നും ചോദ്യമുണ്ട്.

രവീന്ദ്ര ജഡേജയും....

രവീന്ദ്ര ജഡേജയും....

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ഇതേ രീതിയിലാണ് പ്രതിഷേധിച്ചത്. ഞെട്ടിക്കുന്നതായിരുന്നു ഇത്. നേരത്തെ നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനെയും പുകഴ്ത്താറുള്ള താരമാണ് ജഡേജ. മെഴുകുതിരി കത്തിച്ച് കൊണ്ട് മാര്‍ച്ചില്ല. ആരും സ്വന്തം മതത്തെ കുറിച്ചോര്‍ത്ത് നാണിക്കുന്നില്ല. പ്ലക്കാര്‍ഡുകളില്ല. ടിവിയില്‍ ചര്‍ച്ചയില്ല. ബലാത്സംഗങ്ങളെ കുറച്ചാളുകള്‍ തരംതിരിച്ച് കാണുന്ന രീതി ഇങ്ങനെയാണെന്ന് അദ്ദേഹം പറയുന്നു. കത്വയിലെ ബാലികയ്ക്ക് വേണ്ടി മുറവിളി കൂട്ടിയ ആളുകള്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും ജഡേജ ചോദിക്കുന്നു.

കവിത കൃഷ്ണന്റെ മറുപടി

കവിത കൃഷ്ണന്റെ മറുപടി

ഹേറ്റ് ക്യാംപയിനിങിനെതിരെ സാമൂഹ്യ പ്രവര്‍ത്തക കവിത കൃഷണന്റെ മറുപടിയും സൂപ്പറാണ്. പ്രിയപ്പെട്ട സംഘികളെ, ഞങ്ങള്‍ കത്വ ബലാത്സംഗം ഹിന്ദുക്കളുടെ മേല്‍ ചാര്‍ത്താന്‍ ശ്രമിച്ചിട്ടില്ല, ഞങ്ങള്‍ പറഞ്ഞത് ബലാത്സംഗത്തില്‍ കുറ്റക്കാരായവര്‍ക്ക് വേണ്ടി ഹിന്ദു എകഥാ മഞ്ച് നടത്തിയ റാലിക്ക് ബിജെപി നല്‍കിയ പിന്തുണയെ കുറിച്ചാണ്. മന്ദ്‌സോറിലെ പീഡനത്തിനെതിരെ മുസ്ലീങ്ങളും വനിതാ സംഘടനകളും സജീവമായി രംഗത്തുണ്ട്. പ്രതികളെ രക്ഷിക്കാനായി മുസ്ലീം കൂട്ടായ്മയൊന്നും അവിടെ ഉണ്ടായിട്ടില്ലെന്നും കവിത പറയുന്നു.

ഹിന്ദുവായത് കൊണ്ട്

ഹിന്ദുവായത് കൊണ്ട്

ബോളിവുഡ് നടിമാരായ സോനം കപൂറും സ്വര ഭാസ്‌കറും മന്ദ്‌സോര്‍ പീഡനത്തില്‍ ഒരിക്കലും വാതുറക്കില്ലെന്ന് സൈബര്‍ സംഘികള്‍ ആരോപിക്കുന്നു. കാരണം ബലാത്സംഗം ചെയ്തവന്‍ മുസ്ലീമാണ്. ഈ നടിമാരുടെ വൃത്തിക്കെട്ട നിലപാടില്‍ നാണം തോന്നുന്നു. അതേസമയം ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയും വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടുണ്ട്. മന്ദ്‌സോര്‍ പീഡനത്തിന്റെ പേരില്‍ മുസ്ലീം വിഭാഗത്തെ മുഴുവന്‍ കുറ്റംപ്പറഞ്ഞ് ആരാണ് രംഗത്ത് വരികയെന്നും അദ്ദേഹം ചോദിക്കുന്നു. എല്ലാവര്‍ക്കും മുസ്ലീമിനെ ചോദ്യം ചെയ്യാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

വാസ്തവം ഇങ്ങനെ

വാസ്തവം ഇങ്ങനെ

കത്വയില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് മന്ദ്‌സോറില്‍ നടക്കുന്നത്. കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ബിജെപി നേതാക്കളും ഹിന്ദുക്കളും ചേര്‍ന്ന് അടക്കം ചെയ്യാനുള്ള സ്ഥലം പോലും നിഷേധിച്ചു. മന്ദ്‌സോറില്‍ പ്രതികള്‍ക്ക് അടക്കം ചെയ്യാനുള്ള സ്ഥലം നിഷേധിച്ചിരിക്കുകയാണ് മുസ്ലീങ്ങള്‍. അവിടെ അഭിഭാഷകര്‍ അറസ്റ്റ് ചെയ്തവര്‍ക്കായി വാദിച്ചപ്പോള്‍ മന്ദ്‌സോറില്‍ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് അഭിഭാഷകര്‍. എന്നിട്ടും വ്യാജ പ്രചാരണം കൊണ്ട് വര്‍ഗീയ വിഷം ചീറ്റുകയാണ് സംഘികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+