കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

251 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍: രണ്ട് ദിവസം കൊണ്ട് 25 ലക്ഷം ഓര്‍ഡര്‍, പക്ഷേ റെയ്ഡും നടന്നു

Google Oneindia Malayalam News

ദില്ലി: 251 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ വന്‍ തട്ടിപ്പാണോ എന്ന സംശയം ഇപ്പോഴും മാറിയിട്ടില്ല. പക്ഷേ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് ദിവസങ്ങള്‍ കൊണ്ട് 25 ലക്ഷം ഓര്‍ഡറുകളാണത്രെ ലഭിച്ചിട്ടുള്ളത്.

കമ്പനിയുടെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനിടെയാണ് ഇന്‍കം ടാക്‌സ് അധികൃതര്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. റിങ്ങിങ് ബെല്‍സ് കമ്പനിയുടെ നോയ്ഡയിലെ ഓഫീസില്‍ ഇന്‍കം ടാക്‌സ് വകുപ്പില്‍ നിന്നുള്ള മൂന്നംഗ സംഘം പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കമ്പനി അധികൃതര്‍ ഇപ്പോഴും ഒരു കുലക്കവും ഇല്ല. പറഞ്ഞ സമയത്ത് തന്നെ മൊബൈല്‍ ഫോണുകള്‍ ഉപഭോക്താക്കളുടെ അടുത്തെത്തും എന്ന് പറയുന്നു. എന്നാല്‍ ഇതുവരെ ഫോണിന്റെ നിര്‍മാണം പോലും തുടങ്ങിയിട്ടില്ലത്രെ.

25 ലക്ഷം ഫോണുകള്‍

25 ലക്ഷം ഫോണുകള്‍

ആകെ അമ്പത് ലക്ഷം ഫോണുകള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി ഉദ്ദേശിച്ചിരുന്നത്. 25 ലക്ഷം ഓണ്‍ലൈന്‍ ആയും 25 ലക്ഷം കടകളിലൂടേയും വില്‍ക്കുകയായിരുന്നു ലക്ഷ്യം..

ആദ്യ ലക്ഷ്യം വിജയം

ആദ്യ ലക്ഷ്യം വിജയം

ഓണ്‍ലൈനിലൂടെ 25 ലക്ഷം വില്‍ക്കുക എന്ന ലക്ഷ്യം ഇപ്പോഴേ പൂര്‍ത്തിയാക്കഴിഞ്ഞു എന്നാണ് റിങ്ങിങ് ബെല്‍സ് കമ്പനി അധികൃതര്‍ പറയുന്നത്.

നിര്‍മാണം തുടങ്ങിയോ?

നിര്‍മാണം തുടങ്ങിയോ?

ജൂണില്‍ ഫോണുകള്‍ ഉപഭോക്താക്കളുടെ അടുത്തെത്തും എന്നാണ് വാഗ്ദാനം. എന്നാല്‍ ഫോണുകളുടെ നിര്‍മാണം തുടങ്ങാനിരിയ്ക്കുന്നതേയുള്ളൂ. ഏപ്രില്‍ അവസാനത്തോടെ മാത്രമേ നിര്‍മാണം തുടങ്ങൂ.

ഇത്ര കുറഞ്ഞ വില?

ഇത്ര കുറഞ്ഞ വില?

എങ്ങനെയാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വില്‍ക്കാന്‍ പറ്റുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് ഉത്തരമൊന്നും കിട്ടിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരിയ്ക്കും എന്നാണ് കമ്പനി ഉടമയായ മോഹിത് ഗോയല്‍ പറയുന്നത്.

അനുമതിയില്ലേ

അനുമതിയില്ലേ

ഫോണ്‍ നിര്‍മാണത്തിനും വില്‍പനയ്ക്കും റിങ്ങിങ് ബെല്‍സ് എന്ന കമ്പനിയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നു.

ഇന്‍കം ടാക്‌സ് റെയ്ഡ്

ഇന്‍കം ടാക്‌സ് റെയ്ഡ്

ഇതിനിടെ കഴിഞ്ഞ ദിവസം കമ്പനിയുടെ നോയ്ഡ ഓഫീസില്‍ ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ റെയ്ഡും നടന്നു.

ചൈന ഫോണ്‍

ചൈന ഫോണ്‍

ചൈനീസ് ഫോണ്‍ ആയ ആഡ്‌കോം ആണ് ഫ്രീഡം 251 ന്റെ ലോഞ്ചിങ് സമയത്ത് കാണിച്ചത് എന്നും ആരോപണമുണ്ട്.

തട്ടിപ്പാണോ?

തട്ടിപ്പാണോ?

ഷിപ്പിങ് ചാര്‍ജ്ജ് അടക്കം 291 രൂപയേ ബുക്ക് ചെയ്യുമ്പോള്‍ അടയ്‌ക്കേണ്ടതായുള്ളൂ. ഇനിയിപ്പോള്‍ ഫോണ്‍ കിട്ടിയില്ലെങ്കിലും ആരും പ്രശ്‌നമുണ്ടാക്കാനിടയില്ലെന്ന് കരുതി നടത്തുന്ന തട്ടിപ്പാണോ ഇതെന്നാണ് ഒരു ചോദ്യം.

പണം എടുത്തിട്ടില്ല

പണം എടുത്തിട്ടില്ല

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ തന്ന പണം കമ്പനി തൊട്ടിട്ടേയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാം അക്കൗണ്ടില്‍ തന്നെ ആണത്രെ ഉള്ളത്.

 കാത്തിരിയ്ക്കാം

കാത്തിരിയ്ക്കാം

എന്തായാലും ടെലിക്കോം വകുപ്പും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും കമ്പനിയുടെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുകയാണ്. ജൂണില്‍ ഫോണ്‍എത്തുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
The owner of 'Ringing Bells', the company behind the Rs 251 smartphone that has generated disbelief and suspicion in equal measure, claimed on Friday he had reached his target of 25 lakh bookings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X