കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിന്റെ പേരില്‍ ഉത്തര്‍ പ്രദേശില്‍ വീണ്ടും കലാപം? നാല് പേരെ തല്ലിക്കൊല്ലാറാക്കി

Google Oneindia Malayalam News

ആഗ്ര: ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്ന് പറഞ്ഞ് മുസ്ലീം മതവിശ്വാസിയെ തല്ലിക്കൊന്നതിന് ശേഷം ഉത്തര്‍ പ്രദേശില്‍ നിന്ന് വീണ്ടും സമാനമായ വാര്‍ത്ത. ആഗ്രയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മൈന്‍പുരിയിലാണ് സംഭവം.

പശുവിനെ കൊന്നെന്നും മാംസം കടത്താന്‍ ശ്രമിച്ചെന്നും പറഞ്ഞായിരുന്നു ആള്‍ക്കൂട്ടം നാല് പേരെ ആക്രമിച്ചത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ഒക്ടോബര്‍ 9 ന് രാവിലെ എട്ടുമണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസും അര്‍ദ്ധസൈനിക വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പോലീസിന് നേര്‍ക്കും ജനക്കൂട്ടം അക്രമം അഴിച്ചിവിട്ടു.

മൈന്‍പുരി

മൈന്‍പുരി

ആഗ്രയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മൈന്‍പുരിയിലാണ് സംഭവം. ഗോവധം ആരോപിച്ചാണ് നാല് പേരെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചത്.

വാര്‍ത്ത പരന്നത്

വാര്‍ത്ത പരന്നത്

നാല് പേര്‍ ചേര്‍ന്ന് പശുവിനെ കൊന്ന് തൊലി ഉരിയ്ക്കുന്നത് കണ്ടു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പരന്നത്. ആര് കണ്ടു എപ്പോള്‍ കണ്ടു എന്നതൊന്നും പിന്നെ പ്രശ്‌നമായില്ല.

പശുവിനെ കൊന്നിട്ടില്ല?

പശുവിനെ കൊന്നിട്ടില്ല?

ഇവര്‍ പശുവിനെ കൊന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ചത്ത പശുവിന്റെ തോല്‍ ഉരിയുക മാത്രം ആയിരുന്നത്രെ.

ജനക്കൂട്ടം

ജനക്കൂട്ടം

അഞ്ഞൂറോളം പേരാണ് വിവരം അറിഞ്ഞ് സംഘടിച്ചെത്തി അക്രമം അഴിച്ചുവിട്ടത്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്.

അക്രമം അക്രമം

അക്രമം അക്രമം

സംഘടിച്ചെത്തിയവര്‍ സമീപത്തെ കടകള്‍ അടിച്ചു തകര്‍ത്തു. പോലീസ് വാഹനങ്ങളും നശിപ്പിച്ചു.

ജനകീയ വിചാരണ

ജനകീയ വിചാരണ

സംഘടിച്ചെത്തിയവര്‍ ആവശ്യപ്പെട്ടത് ജനകീയ വിചാരണയും ശിക്ഷ നടപ്പാക്കലും ആയിരുന്നു. നാല് പേരില്‍ രണ്ട് പേര്‍ അധികം പരിക്കേല്‍ക്കാതെ ഓടിരക്ഷപ്പെട്ടിരുന്നു.

തല്ലിച്ചതച്ചു

തല്ലിച്ചതച്ചു

കൈയ്യില്‍ കിട്ടിയ രണ്ട് പേരെ ജനക്കൂട്ടം ശരിയ്ക്കും തല്ലിച്ചതച്ചു.

ഉടമയുടെ സമ്മതത്തോടെ

ഉടമയുടെ സമ്മതത്തോടെ

ചത്തപശുവിന്റെ തോല്‍ ഉരിയ്ക്കാന്‍ ഉടമ സമ്മതം നല്‍കിയതിനെ തുടര്‍ന്നായിരുന്നു നാല് പേരും കൂടി അത് ചെയ്തത്. പശുവിന്റെ ഉടമ ഇത് വ്യക്തമാക്കിയിട്ടും ഉണ്ട്.

English summary
A riot-like situation broke out in UP's Mainpuri, about 100km from Agra, on Friday after a mob chased down and nearly lynched four men accused of killing and skinning a cow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X