കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ പാര്‍ട്ടി ഓഫീസ് വേണോ, 333 രൂപ മാസവാടകയ്ക്ക്?

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ മാസം 333 രൂപ വാടകയ്ക്ക് ഒരു ഓഫീസ്. അതും നഗരഹൃദയമായ ഇന്‍കം ടാക്‌സ് ഓഫീസിന് സമീപത്ത്. വെറും ഓഫീസല്ല, വി പി ഹൗസിലെ പതിമൂന്നാം നമ്പര്‍ ഡബിള്‍ സ്വീറ്റാണ് തുച്ഛമായ ഈ വാടകയ്ക്ക് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദള്‍ കൈവശം വെച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയായിട്ടാണ് ഈ വിവരം പുറംലോകമറിഞ്ഞത്.

2001 മെയ് 23 നാണ് ലാലുവിന്റെ ആര്‍ ജെ ഡിക്ക് ഈ ഡബിള്‍ സ്വീറ്റ് അനുവദിച്ചത്. മാസവാടക 333 രൂപ. ജൂണ്‍ ഒന്നാം തീയതി പാര്‍ട്ടി ഓഫീസ് ഇവിടെ പ്രവര്‍ത്തനവും തുടങ്ങി. ദീന്‍ ദയാല്‍ ഉപാധ്യായ് റോഡിനരികിലരികിലായി റാബ്രി ഭവന്‍ എന്ന പേരില്‍ ആര്‍ ജെ ഡി മൂന്ന് നില പാര്‍ട്ടി ഓഫീസ് കെട്ടിയിട്ടുണ്ട്.

lalu

ലാലു പ്രസാദ് യാദവിന്റെ ഭാര്യയുടെ പേരിട്ടിരിക്കുന്ന ഈ കെട്ടിടത്തിന്റെ പണി തുടങ്ങിയത് 2008 ല്‍. 2010 ല്‍ ഇതിന്റെ പണി പൂര്‍ത്തിയാകുകയും ചെയ്തു. എന്നാല്‍ 2011 ല്‍ 333 രൂപ മാസവാടകയ്ക്ക് കരാറാക്കിയ വി പി ഹൗസിലെ പതിമൂന്നാം നമ്പര്‍ ഡബിള്‍ സ്വീറ്റ് ഇപ്പോഴും പാര്‍ട്ടി വിട്ടുകൊടുത്തിട്ടില്ല.

ഭരണത്തിലിരിക്കേ പാര്‍ട്ടി ഓഫീസ് കെട്ടാനായി കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങള്‍ക്ക് തന്നെ അനുവദിച്ചത് നാലേക്കര്‍ സ്ഥലമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജന്തര്‍ മന്ദിര്‍ റോഡിലുള്ള കോണ്‍ഗ്രസ് ഓഫീസ് ആളൊഴിഞ്ഞ സ്ഥിതിയിലാണ് ഇപ്പോള്‍.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസ് കെട്ടാനായി കൊടുത്ത സ്ഥലമാകട്ടെ ലാലു പ്രസാദ് യാദവ് സ്വന്തം ഭാര്യയുടെ പേരിട്ട് കെട്ടിടമുണ്ടാക്കാനാണ് ഉപയോഗിച്ചത്. മാത്രമല്ല, കെട്ടിടം പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ 5 കഴിഞ്ഞിട്ടും ഉപയോഗിക്കാതെ വെറുതെ ഇട്ടിരിക്കുകയുമാണ്.

English summary
RTI reply states that RJD continues to occupy Delhi office at Rs 333 per month in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X