Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ ബിജെപി ഔട്ടായേക്കും; നിതീഷിനെ ക്ഷണിച്ച് ആര്‍ജെഡി... എന്‍ഡിഎയില്‍ തര്‍ക്കം

പട്‌ന; ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ബിജെപിയും ജെഡിയുവും തമ്മിലാണ് പ്രധാനമായും തര്‍ക്കം. പല വിഷയങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഭരണമുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ മുന്നോട്ട് വെക്കുന്നത്. ഈ അവസരം മുതലെടുക്കാനാണ് പ്രതിപക്ഷമായ ആര്‍ജെഡിയുടെ നീക്കം. മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ആര്‍ജെഡി എംഎല്‍എയും ലാലു പ്രസാദ് യാദവിന്റെ മൂത്തമകനുമായ തേജ് പ്രതാപ് യാദവ്. നിതീഷ് അങ്കിള്‍ വരൂ എന്നാണ് തേജ് പ്രതാപ് ട്വിറ്ററില്‍ കുറിച്ചത്. ജെഡിയു എന്‍ഡിഎ വിട്ടാല്‍ ബിഹാറില്‍ സര്‍ക്കാര്‍ വീഴുകയും ബിജെപിക്ക് ഭരണം നഷ്ടമാകുകയും ചെയ്യും.

n

ജാതി സെന്‍സസ്, എന്‍ഡിഎയിലെ വല്യേട്ടന്‍, മദ്യ നിരോധനം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജെഡിയുവിനും ബിജെപിക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. മുഖ്യമന്ത്രി പദവി ബിജെപിക്ക് വേണമെന്ന് ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ജെഡിയു നേതാക്കള്‍ വ്യക്തമാക്കി. ഇതോടെയാണ് മറ്റു പല വിഷയങ്ങളിലും രണ്ടു പാര്‍ട്ടികളിലെയും നേതാക്കള്‍ രണ്ടു അഭിപ്രായങ്ങള്‍ പരസ്യമാക്കാന്‍ തുടങ്ങിയത്. ഭരണമുന്നണിയില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. ഇതാണ് ബിജെപി നേതാക്കള്‍ ഇടയ്ക്കിടെ പറയുന്നത്.

ബിജെപിക്ക് 77 സീറ്റുണ്ട്. ഞങ്ങളാണ് ഏറ്റവും വലിയ കക്ഷി. ജെഡിയുവിന് വെറും 45 സീറ്റേ ഉള്ളൂ. അതിനാല്‍ മുഖ്യമന്ത്രി പദം ബിജെപിക്കാണ് കിട്ടേണ്ടത് എന്നായിരുന്നു ബിജെപി നേതാവും മന്ത്രിയുമായ ജനക് രാം കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുള്ള ബാങ്ക് വിളി നിരോധിക്കണമെന്നും അദ്ദേഹം അതോടൊപ്പം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാങ്ക് വിളി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി നേതാക്കളും ജെഡിയു നേതാക്കളും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.

അതേസമയം, തേജ് പ്രതാപിന്റെ ട്വീറ്റിന് ബിജെപി പ്രൊഫൈലുകള്‍ മറുപടി നല്‍കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തേജ് പ്രതാപ് നടത്തിയ മറ്റൈാരു പരിപാടിയുടെ ഫോട്ടോയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്. അമ്മ റാബ്രി ദേവിയുടെ വീടിന് മുന്നില്‍ നതീഷ് അങ്കിളിന് പ്രവേശനമില്ല എന്ന് എഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന തേജ് പ്രതാപിന്റെ ഫോട്ടോയാണിത്. നേരത്തെ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് ഒരു സഖ്യമായിരുന്നു. ഇടയ്ക്ക് ജെഡിയു കളംമാറി ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് ഭരണത്തില്‍ മാറ്റം വന്നത്.

2015ല്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യമാണ് ബിഹാറില്‍ ഭരണം പിടിച്ചത്. 2017ല്‍ ജെഡിയു നിലപാട് മാറ്റി ബിജെപിക്കൊപ്പം ചേര്‍ന്നു. നിതീഷ് കുമാറിന് മുഖ്യമന്ത്രി പദം നിലനിര്‍ത്തുക എന്നതായിരുന്നു ജെഡിയുവിന്റെ തന്ത്രം. അന്ന് ജെഡിയുവിന് 69 സീറ്റും ആര്‍ജെജിക്ക് 80 സീറ്റും ലഭിച്ചിരുന്നു. എന്നാല്‍ ലാലു മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ നിര്‍ദേശിച്ചു. 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യം വീണ്ടും അധികാരത്തിലെത്തി. ജെഡിയുവിന് സീറ്റ് കുറഞ്ഞു. എങ്കിലും അവര്‍ നിതീഷിനെ മുഖ്യമന്ത്രിയാക്കി. ഇപ്പോള്‍ മുഖ്യമന്ത്രി പദം ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെടവെയാണ് ആര്‍ജെഡി കളിമാറ്റുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+