കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാസഖ്യം ബീഹാറില്‍ 140 സീറ്റ് നേടും, വരുത്തേണ്ടത് ഈ മാറ്റം, കോണ്‍ഗ്രസ് മാത്രം, നിതീഷ് നിലം തൊടില്ല!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ മഹാസഖ്യം നിതീഷ് കുമാറിനെയും ബിജെപിയും കടത്തിവെട്ടും. സഖ്യത്തിലെ ചില മാറ്റങ്ങള്‍ ആര്‍ജെഡിയെ കൂടുതല്‍ കരുത്തരായി മാറ്റും. പ്രധാനമായും കൂടുതല്‍ സീറ്റുകളില്‍ ആര്‍ജെഡി മത്സരിക്കുക എന്നതാണ് ആദ്യത്തെ ചോയ്‌സ്. പ്രധാന കാരണം കോണ്‍ഗ്രസല്ലാതെ മഹാസഖ്യത്തില്‍ മറ്റൊരു കക്ഷിക്കും കൃത്യമായി വോട്ടുബാങ്കില്ല എന്നതാണ്. ഇവരെ മഹാസഖ്യം കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത് എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും. ലാലു പ്രസാദ് യാദവിന്റെ ജാമ്യം പരമാവധി വൈകിപ്പിക്കുന്നതിന് പിന്നില്‍ ബിജെപി മഹാസഖ്യത്തെ ഭയക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്.

എന്തുകൊണ്ട് കോണ്‍ഗ്രസ് മാത്രം

എന്തുകൊണ്ട് കോണ്‍ഗ്രസ് മാത്രം

ആര്‍ജെഡി ബീഹാറിലെ കേഡര്‍ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജെഡിയുവിനെയോ ബിജെപിയെയോ പോലെയല്ല. ജാതി സമവാക്യങ്ങളെ ചേര്‍ത്ത് വോട്ടുബാങ്കുണ്ടാക്കിയ ഏക പാര്‍ട്ടിയാണ് ആര്‍ജെഡി. മഹാസഖ്യത്തിന് വിജയസാധ്യത കല്‍പ്പിക്കുന്ന ഘടകവും ഇത് തന്നെയാണ്. കോണ്‍ഗ്രസ് ഈ വോട്ടുബാങ്കിനെയല്ല ആശ്രയിക്കുന്നത്. എന്നാല്‍ സഖ്യത്തിലെ സിപിഐ, സിപിഎം, സിപിഐഎംഎല്‍, ആര്‍എല്‍എസ്പി തുടങ്ങിയ പാര്‍ട്ടികള്‍ ആര്‍ജെഡിയുടെ അതേ വോട്ടുബാങ്കിനെയാണ് ആശ്രയിക്കുന്നത്. ഇത്രയും കാലം ആര്‍ജെഡിയെ ദുര്‍ബലമാക്കാന്‍ ശ്രമിച്ചവരാണ് ഇവര്‍. ആര്‍ജെഡിയുടെ വോട്ടില്ലാതെ ഇവരുടെ തുച്ഛമായ വോട്ടുകള്‍ക്ക് വിജയിക്കാനാവില്ല.

മഹാസഖ്യത്തില്‍ രണ്ട് കക്ഷികള്‍

മഹാസഖ്യത്തില്‍ രണ്ട് കക്ഷികള്‍

മഹാസഖ്യം എന്ന ആശയം തന്നെ മാറ്റണമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും ഗൗരവത്തോടെ കാണുന്ന കാര്യമാണ്. ഇവര്‍ രണ്ട് പേരും ചേര്‍ന്നാല്‍ 140 സീറ്റില്‍ അധികം നേടുമെന്നാണ് കോണ്‍ഗ്രസ് സര്‍വേകളും സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പ്രവചനങ്ങളും ഇത്തരത്തിലുള്ളതാണ്. കൂടുതല്‍ സീറ്റുകള്‍ മറ്റ് കക്ഷികള്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ അത് ആര്‍ജെഡിയുടെ തന്നെ വോട്ടുബാങ്കിനെയാണ് ഇല്ലാതാക്കുന്നത്. ഇത് കോണ്‍ഗ്രസിനെ തന്നെ മൊത്തത്തിലുള്ള വിജയസാധ്യതയെ ബാധിക്കും.

നിലവിലെ നമ്പര്‍ വണ്‍

നിലവിലെ നമ്പര്‍ വണ്‍

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റോടെ ഏറ്റവും വലിയ കക്ഷി ആര്‍ജെഡിയായിരുന്നു. കൂറുമാറ്റമൊക്കെ വന്നതോടെ ഇപ്പോഴും 73 സീറ്റുമായി ആര്‍ജെഡി തന്നെയാണ് വലിയ കക്ഷി. കോണ്‍ഗ്രസിന് 27 സീറ്റുണ്ട്. അതേസമയം ആര്‍എല്‍എസ്പിക്ക് രണ്ടും സിപിഎംഎല്ലിന് മൂന്ന് സീറ്റുകളുണ്ട്. മഹാസഖ്യത്തിലെ മറ്റ് പാര്‍ട്ടികളൊന്നും സീറ്റുകളേ ഇല്ല. ഇവരെ വെറുതെ സീറ്റ് കൊടുത്ത് വിജയിപ്പിക്കുന്ന രീതി ആര്‍ജെഡി ഒഴിവാക്കണം. നിതീഷ് കുമാറിന് ഇത്തരം വിട്ടുവീഴ്ച്ചകള്‍ ആവാം. കാരണം അദ്ദേഹത്തിന്റെ വോട്ടുബാങ്ക് സ്ഥിരമല്ല. എങ്ങോട്ട് വേണമെങ്കിലും മാറാവുന്നതാണ്.

സഖ്യത്തിന്റെ ആവശ്യങ്ങള്‍

സഖ്യത്തിന്റെ ആവശ്യങ്ങള്‍

ഒരു സീറ്റ് പോലുമില്ലാത്ത സിപിഐയും സിപിഎമ്മും 45 സീറ്റുകളാണ് ആവശ്യപ്പെടുന്നത്. സിപിഎംഎല്ലിന് ആവശ്യം 50 സീറ്റുകള്‍. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി 25 സീറ്റും കുശ്വാഹയുടെ ആര്‍എല്‍എസ്പി 49 സീറ്റുമാണ് ആവശ്യപ്പെടുന്നത്. ഇതൊരിക്കലും നല്‍കാനാവില്ലെന്ന നിലപാടിലാണ് ആര്‍ജെഡി. ഇവര്‍ക്കൊക്കെ പത്ത് സീറ്റില്‍ കൂടുതല്‍ നല്‍കുന്നതും മഹാസഖ്യത്തിന്റെ പരിഗണനയിലില്ല. കോണ്‍ഗ്രസിന് 45 സീറ്റുകള്‍ നല്‍കാനാണ് തീരുമാനം. 27 സീറ്റുള്ള കോണ്‍ഗ്രസ് 45 സീറ്റില്‍ മാത്രം മത്സരിക്കുമ്പോള്‍ ബാക്കിയുള്ളവരുടെ ആവശ്യം തള്ളി അവരെ സഖ്യത്തില്‍ നിന്ന് മാറ്റുന്നത് മഹാസഖ്യത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കും.

ലോക്‌സഭയില്‍ പിഴച്ചു

ലോക്‌സഭയില്‍ പിഴച്ചു

ഈ ചെറുകക്ഷികള്‍ ആര്‍ജെഡിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീഴ്ത്തിയിരുന്നു. 40 ലോക്‌സഭാ സീറ്റില്‍ വെറും 19 എണ്ണത്തിലാണ് ആര്‍ജെഡി മത്സരിച്ചത്. സഖ്യത്തിന് ആകെ ലഭിച്ചത് ഒരു സീറ്റും. അത് കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ആര്‍ജെഡി വട്ടപൂജ്യമായി. 2015ല്‍ 100 നിയമസഭാ സീറ്റില്‍ മത്സരിച്ചാണ് 80 സീറ്റോളം ആര്‍ജെഡി നേടിയത്. ലോക്‌സഭാ ഫോര്‍മുലയില്‍ തന്നെ പിടിച്ചിരിക്കുകയാണ് ചെറുകക്ഷികള്‍. ലാലുവിനെതിരെ ഇപ്പോഴും ജനങ്ങള്‍ ദേഷ്യത്തിലാണ് ഇവര്‍ തേജസ്വിയെ വിശ്വസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ സത്യത്തില്‍ നേരെ തിരിച്ചാണ്. നിതീഷിനെ ഇത്തവണ ജനങ്ങള്‍ നിലം തൊടാന്‍ അനുവദിക്കില്ല. അത്രയ്ക്ക് രോഷം സര്‍ക്കാരിനെതിരെ ഉണ്ട്. അടിയൊഴുക്ക് നിതീഷ് അറിഞ്ഞിട്ടില്ല.

140 സീറ്റുകളില്‍...

140 സീറ്റുകളില്‍...

ആര്‍ജെഡി 140 സീറ്റുകളില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന്റെ സാധ്യതകളും വര്‍ധിപ്പിക്കും. കാരണം ഇത്തവണ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍ രാഹുല്‍ ഗാന്ധിയാണ്. ബീഹാറില്‍ തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്‌നം. രാഹുല്‍ അക്കാര്യം വിശദീകരിക്കുന്നതില്‍ വലിയ വിജയവുമാണ്. അത് വലിയ ഫാക്ടറായി തിരഞ്ഞെടുപ്പില്‍ മാറും. ആര്‍ജെഡി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാല്‍ പിന്നെ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല. എന്നാല്‍ അവരെ 100 സീറ്റില്‍ ഒതുക്കി നിര്‍ത്തിയാല്‍ ചെറിയ പാര്‍ട്ടികളെ അടര്‍ത്തിയെടുക്കുക ബിജെപിക്ക് എളുപ്പമാണ്. ഇതാണ് അവരുടെ പ്ലാന്‍ എ. ആര്‍ജെഡി സഖ്യത്തിലേക്ക് വന്നാല്‍ ആ സഖ്യം പൊളിക്കാന്‍ ബിജെപിക്ക് എളുപ്പമാണ്. അതാണ് അവരുടെ പ്ലാന്‍ ബി.

Recommended Video

cmsvideo
കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam
ആര്‍ജെഡി കോണ്‍ഗ്രസ് മാത്രം

ആര്‍ജെഡി കോണ്‍ഗ്രസ് മാത്രം

ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം എന്ന ഫോര്‍മുലയ്ക്കാണ് തേജസ്വി യാദവിന് താല്‍പര്യം. ഇവര്‍ ഭൂരിപക്ഷം നേടുമെന്ന് ഉറപ്പുള്ള കാര്യമാണ്. ബിജെപിയുടെ വോട്ട് ഇത്തവണ യശ്വന്ത് സിന്‍ഹയുടെ പുതിയ പാര്‍ട്ടിയില്‍ തട്ടി ഭിന്നിക്കാന്‍ വലിയ സാധ്യതയുണ്ട്. 16 ചെറു പാര്‍ട്ടികള്‍ ചേര്‍ന്നതാണ് ഇത്. ബിജെപി അനുകൂലവും വിരുദ്ധവുമായ വോട്ടുകള്‍ ഇവര്‍ ഭിന്നിക്കും. 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിതീഷിന്റെ പല കോട്ടകളും ഇളകി തുടങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ മഹാസഖ്യം നേടും.

English summary
rjd needs only congress to gets majority in bihar election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X