Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് വെമുലയും കുടുംബവും ഇനി ദളിതരല്ല... ബുദ്ധമതം സ്വീകരിച്ച് കുടുംബം

മുംബൈ: ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ കുടുംബം വ്യാഴ്യാഴ്ച ബുദ്ധമതം സ്വീകരിക്കുന്നു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുല സഹോദരന്‍ രാജാ വെമുലയുമാണ് മുംബൈയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ബുദ്ധമതം സ്വീകരിക്കുന്നത്.

ഡോ. അംബേദികറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങിലാണ് ഇവര്‍ മതപരിവര്‍ത്തനം ചെയ്യുന്നത് എന്ന് ബാബാസാഹബ് അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍ അറിയിച്ചു.

rohithvemulanew-

ഹിന്ദുമതത്തോട വിശ്വാസം ഇല്ലാഞ്ഞിട്ടല്ലെന്നും അതില്‍ തുടരാന്‍ മനസാക്ഷി അനുവദിക്കിന്നില്ലെന്നും ദളിതനായത് കൊണ്ടാണ് സഹോദരന് പീഡനമേല്‍ക്കേണ്ടി വന്നത്, അതിനാല്‍ ബുദ്ധമതത്തിലേക്ക് മാറുന്നു എന്നും സഹോദരന്‍ അഭിപ്രായപ്പെട്ടു. മുംബൈയിലെ ദാദറിലെ അംബേദ്കര്‍ ഭവനിലായിരിക്കും ചടങ്ങുകള്‍ നടക്കുക. ബുദ്ധമത സന്യാസിമാര്‍ രോഹിത്തിന്റെ അമ്മയ്ക്കും സഹോദരനും ദീക്ഷ നല്‍കി മതപരിവര്‍ത്തനം അംഗീകരിക്കും.

രോഹിത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ ഇനി ബുദ്ധമത ആചാരപ്രകാരമായിരിക്കും നടത്തുക. മനസ്സുക്കൊണ്ട് രോഹിത്ത് ബുദ്ധമതത്തെ ആരാധിച്ചിരുന്നു എന്നും ദളിതര്‍ക്ക് മാതൃകയാകാനാണ് താന്‍ ബുദ്ധമതം സ്വീകരിക്കുന്നത് എന്നും അമ്മ രാധിക പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+