പൂവന്‍കോഴിയെ മോഷ്ടിച്ചത് സിസിടിവിയില്‍; ദൃശ്യങ്ങള്‍ പ്രചരിച്ചതില്‍ മനോവിഷമം, മോഷ്ടാവ് ജീവനൊടുക്കി
ഹൈദരാബാദ്: ഒരു വീട്ടില്‍ നിന്ന് പൂവന്‍ കോഴി മോഷ്ടിക്കുന്നത് സി സി ടി വിയില്‍ കുടങ്ങി, ആ ദൃശ്യങ്ങല്‍ പ്രചരിച്ചതില്‍ മനംനൊന്ത് മോഷ്ടാവ് ജീവനൊടുക്കി. തെലങ്കാനയിലെ ഖമ്മം പെനുബള്ളി മണ്ഡലത്തിലെ ഗംഗാദേവിപാടു ഗ്രാമത്തിലാണ് 42 കാരന്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്. തന്റെ മോഷണം ഗ്രാമം മുഴുവന്‍ അറിഞ്ഞതോടെ പ്രതിയായ പി നാഗേശ്വര റാവു വളരെയധികം വേദനിച്ചിരുന്നു. അഞ്ച് ദിവസം മുമ്പാണ് റാവു വിഷം കഴിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ചയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

റാവുവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ഒരു വസ്തുതയാണ്, പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. റാവുവിനെതിരെ കേസെടുത്തിട്ടില്ലെന്ന് പെനുബള്ളി പോലീസ് പറഞ്ഞു. പെറ്റിക്കേസായതിനാല്‍ പരാതിക്കാരനായ വൈ ശ്രീനിവാസ റാവുവും താന്‍ മോഷ്ടിച്ച പൂവന്‍കോഴി തിരികെ നല്‍കിയ റാവുവും തമ്മില്‍ പ്രശ്നം ഒത്തുതീര്‍പ്പായെന്നും പൊലീസ് വ്യക്തമാക്കി.
എന്നാല്‍ മോഷ്ടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗ്രാമത്തിലെ ഒരു കുടുംബം തങ്ങളുടെ കോഴികളെ ഇടയ്ക്കിടെ കാണാതാവുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. കോഴി മോഷണം തടയുന്നതിനായി കാവലിനായി ഒരു നായയെയും നിയോഗിച്ചിരുന്നു. എന്നാല്‍ മോഷണം തുടര്‍ന്നതോടെ കുടുംബം സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ നിരീക്ഷിച്ചപ്പോഴാണ് റാവു പൂവന്‍കോഴിയെ മോഷ്ടിച്ച് കൊണ്ടുപോകുന്നത് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
ഇതിനുശേഷം റാവു അസ്വസ്ഥനായിരുന്നുവെന്നും തന്റെ പ്രവൃത്തി സി സി ടി വിയില്‍ പതിഞ്ഞതില്‍ മാത്രമല്ല, ഗ്രാമം മുഴുവന്‍ അറിഞ്ഞതില്‍ വലിയ മനോവിഷമം നേരിട്ടിരുന്നു. സംഭവം നടന്ന് നടന്ന് അഞ്ചാം ദിവസം 42 കാരന്‍ വിഷം കഴിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരണപ്പെട്ടു. യുവാവ് കോഴിയെ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications