Get Updates
Get notified of breaking news, exclusive insights, and must-see stories!

നീരവിന് പിന്നാലെ വിക്രം കോത്താരി: പുറത്തുവന്നത് 3,600 കോടിയുടെ തട്ടിപ്പ്, വലവിരിച്ച് സിബിഐ

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ രാജ്യത്ത് മറ്റൊരു തട്ടിപ്പ് കൂടി പുറത്തേക്ക്. വ്യവസായിയും റോട്ടോമാക് പെൻ ഉടമയുമായ വിക്രം കോത്താരിയ്ക്കെതിരെയുള്ള കേസാണ് സിബിഐ അന്വേഷിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 3,600 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോത്താരിയ്ക്കെതിരെയുള്ള കേസ്. ഇതോടെ കോത്താരിയുയടെ ഉത്തർപ്രദേശിലെ വീടും സ്ഥാപനങ്ങളും പോലീസ് റെയ്ഡ് നടത്തിവരികയാണ്. സിബിഐ കേസെടുത്ത് മണിക്കൂറുകൾക്കകമാണ് സിബിഐ കോത്താരിയുടെ വീടും സ്ഥാപനങ്ങളും റെയ്ഡ് ചെയ്തത്. എന്നാല്‍ പണം തട്ടിപ്പ് നടത്തിയെന്ന് ആരോപണം കോത്താരി തള്ളിക്കളഞ്ഞിട്ടുണ്ട്. താന്‍ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നു, എന്നാൽ തിരിച്ചടച്ചില്ലെന്നത് തെറ്റായ വിവരമാണെന്നും വിക്രം കോത്താരി അവകാശപ്പെടുന്നു.

കാൺപൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയ സിബിഐ ഉദ്യോഗസ്ഥർ കോത്താരിയ്ക്ക് പുറമേ ഭാര്യയേയും മകനെയും ചോദ്യം ചെയ്തിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്. ബാങ്ക് ബറോഡയിൽ നിന്ന് ലഭിച്ചിട്ടുള്ള പരാതിയെ തുടർന്നാണ് നടപടികളെന്നാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കോത്താരി വായ്പയെടുത്തിട്ടുള്ള ബാങ്കുകളിലൊന്ന് മാത്രമാണ് ബാങ്ക് ഓഫ് ബറോഡ.

 മൂന്ന് ബാങ്കുകളെ പറ്റിച്ചു

മൂന്ന് ബാങ്കുകളെ പറ്റിച്ചു


അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾക്ക് വിക്രം കോത്താരി 3,695 രൂപ തിരിച്ചടയ്ക്കാനുണ്ട്. ഇവയ്ക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളും കോത്താരിയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ട്.

 വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

വിക്രം കോത്താരിയുയടെ ഉത്തർപ്രദേശിലെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ ഉദ്യോഗസ്ഥര്‍‍ തിങ്കളാഴ്ച പുലർച്ചെ തന്നെ റെയ്ഡ് നടത്തിയിരുന്നു. സിബിഐ കേസെടുത്ത് മണിക്കൂറുകൾക്കകമാണ് കോത്താരിയുടെ വീടും സ്ഥാപനങ്ങളും റെയ്ഡ് ചെയ്തത്. എന്നാല്‍ പണം തട്ടിപ്പ് നടത്തിയെന്ന് ആരോപണം കോത്താരി തള്ളിക്കളഞ്ഞിട്ടുണ്ട്. താന്‍ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നു, എന്നാൽ തിരിച്ചടച്ചില്ലെന്നത് തെറ്റായ വിവരമാണെന്നും വിക്രം കോത്താരി അവകാശപ്പെടുന്നു. പ‍ഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് കോത്താരിയുടെ സ്ഥാപനങ്ങളിലെ റെയ്ഡിലേക്കെത്തിച്ചത്. 11,300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ നീരവ് മോദി കുടുംബത്തോടൊപ്പം രാജ്യം വിട്ടതിന് പിന്നാലെയാണ് പൊതുമേഖലാ ബാങ്കുകള്‍ ഇരയായിട്ടുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്

കോത്താരിയും ഇന്ത്യ വിട്ടു?

കോത്താരിയും ഇന്ത്യ വിട്ടു?

റോട്ടോമാക് പെൻ ഉടമ വിക്രം കോത്താരി രാജ്യം വിട്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രാജ്യത്തെ പല ഉന്നതരും സിബിഐ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണിത്. ഞായറാഴ്ച നടന്ന ഒരു വിവാഹ സൽ‍ക്കാരത്തിലാണ് ഒടുവിൽ കോത്താരി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലാണ് ഇപ്പോൾ കഴിയുന്നതെന്നും ഇന്ത്യയിൽ തന്നെ തുടരുമെന്നും കോത്താരി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം വിടാനുള്ള തീരുമാനമില്ലെന്നും കോത്താരി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

 തട്ടിപ്പുകാരനെന്ന് കോടതി

തട്ടിപ്പുകാരനെന്ന് കോടതി

നേരത്തെ 2016 ഫെബ്രുവരിയൽ ലോണ്‍ തിരിച്ചടയ്ക്കാത്തതിനാൽ‍ കോത്താരിയെ അലഹബാദ് ഹൈക്കോടതി തട്ടിപ്പുകാരനായി പ്രഖ്യാപിച്ചിരുന്നു. ലോൺ തിരിച്ചടച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കോത്താരിയുടേയും കുടുംബത്തിന്റേയും നിരവധി സ്വത്തുവകകൾ ബാങ്കുകൾ പിടിച്ചെടുത്ത് ലേലത്തിൽ‍ വച്ചിരുന്നു.

8000 കോടിയുടെ തട്ടിപ്പ്

8000 കോടിയുടെ തട്ടിപ്പ്

രാജ്യത്തെ അഞ്ചോളം ബാങ്കുകളില്‍ നിന്നായി 8000 കോടി രൂപയോളം കോത്താരി ലോണെടുത്തുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ഈ തുക സംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. മുംബൈയിലെ യൂണിയൻ ബാങ്കിൽ നിന്ന് 485 കോടിയുടെ ലോണും, കൊൽക്കത്ത അലഹാബാദ് ബാങ്കിൽ നിന്ന് 352 കോടിയുടെ ലോണും കോത്താരി എടുത്തിരുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+