പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന് നഷ്ടമായാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1 കോടിയുടെ സഹായധനം
ദില്ലി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കോ ശുചീകരണ തൊഴിലാളികള്‍ക്കോ ജീവന് നഷ്ടമായാല്‍ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറിയിച്ചു. രാജ്യത്തെ സേവിക്കുന്ന സൈനികരെ പോലെ തന്നെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ചവരെ പരിചരിക്കുന്നത്. സ്വന്തം ജീവന് പോലും പണയംവച്ചാണ് ഇവര്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. ഓരോ പരൗന്മാരും ഇവരോട് കടപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍-സ്വകാര്യം എന്ന വേര്‍തിരിവ് ഇല്ലാതെയാണ് സഹായം നല്‍കുകയെന്ന് കേജ്രിവാള് വ്യക്തമാക്കി.

അതേസമയം, നേരത്തെ സൈനികരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം കേജ്രിവാള് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിക്കുന്ന സൈനികരുടെ കുംബത്തിന് ദില്ലി സര്‍ക്കാര്‍ ഒരു കോടി രൂപയായിരുന്നു നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകരും സൈനികര്‍ക്ക് തുല്യമായതുകൊണ്ടാണ് ഇതേ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ സ്വകാര്യ സ്ഥാപനമെന്ന വേര്‍തിരിവ് കാണിക്കുകയില്ലെന്നും അരവിന്ദ് കേജ്രിവാള് വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുമായി കേജ്രിവാള് വീഡിയോ കോണ്‍ഫറന്‍സില്‍ കൂടിക്കാഴ്ചയും നടത്തി. അവരുടെ ധൈര്യത്തെയും ആത്മസമര്‍പ്പണത്തെയും സല്യൂട്ട് ചെയ്യുന്നെന്ന് അരവിന്ദ് കേജ്രിവാള് പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും കൂടെയുണ്ടാകുമെന്നും കേജ്രിവാള് അറിയിച്ചു.
അതേസമയം, ദില്ലിയില്‍ ഇതുരെ 120 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 24 കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട പത്ത് ഹോട്ട് സ്പോട്ടുകളില്‍ രണ്ട് സ്ഥലങ്ങള്‍ ദില്ലിയിലാണ്. നിസാദമുദ്ദീനും ദില്ഷാന് ഗാര്‍ഡനുമാണത്.
നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പരിശോധനയ്ക്ക് വിധേയമായ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ മരിച്ച ആറ് പേരും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെ സമ്മേളനത്തില്‍ പങ്കെടുത്തവരെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും തിരയുകയാണ്. പള്ളി അടച്ചുപൂട്ടുകയും മേഖലയില്‍ പരിശോധന ശക്തമാക്കുകയും ചെയ്തിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍.
ഇതിനിടെ ഒരു ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ദില്ലിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിട്ടു. ഡോക്ടര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവായതോടെ ആശുപത്രിയും ലാബ്, എന്നിവ അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് അടച്ചിട്ടത്. ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ദില്ലി.ആശുപത്രിയില്‍ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Recommended Video
യുകെയില്‍ നിന്നും നാട്ടിലെത്തിയ ബന്ധുക്കളില്‍ നിന്നാണ് ഡോക്ടര്‍ക്ക് കൊറോണ ബാധിച്ചതെന്നാണ് കരുതുന്നത്. ഡോക്ടറുടെ സഹോദരന്, സഹോദര ഭാര്യ, എന്നിവരാണ് യുകെയില്‍ നിന്നെത്തിയത്. ഇവരില്‍ നിന്നാകാം ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നതെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന് അറിയിച്ചു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications