കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ തെറ്റായ ഭക്ഷണം കഴിച്ചാല്‍...; നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഉപദേശവുമായി മോഹന്‍ ഭാഗവത്

Google Oneindia Malayalam News

ന്യൂദല്‍ഹി: നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഉപദേശവുമായി ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുക എന്ന് മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. ആര്‍ എസ് എസുമായി ബന്ധപ്പെട്ട സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

തെറ്റായ ഭക്ഷണം കഴിക്കരുതെന്നും അമിതമായ 'അക്രമം' ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും ആണ് മോഹന്‍ ഭഗവതിന്റെ ഉപദേശം. നിങ്ങള്‍ തെറ്റായ തരത്തിലുള്ള ഭക്ഷണം കഴിച്ചാല്‍ അത് നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കും, 'തമാസിക്' ഭക്ഷണം കഴിക്കരുത്, എന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്.

1

നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളെയാണ് തമാസിക് ഭക്ഷണം എന്ന് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും നോണ്‍-വെജ് കഴിക്കുന്നവരെ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകത്തിലെ മറ്റെവിടെയെങ്കിലും പോലെ മാംസം കഴിക്കുന്ന ആളുകള്‍ ഇന്ത്യയിലുണ്ട്.

ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനിടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനി

2

എന്നാല്‍ നമ്മുടെ രാജ്യത്ത് മാംസാഹാരം കഴിക്കാത്തവര്‍ പോലും സംയമനം പാലിക്കുന്നു എന്നും ചില 'നിയമങ്ങള്‍' പിന്തുടരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളുകള്‍ ശ്രാവണ മാസം മുഴുവന്‍ നോണ്‍ വെജിറ്റേറിയന്‍ കഴിക്കില്ല. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അവരത് കഴിക്കില്ല.

'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ

3

ചില നിയമങ്ങള്‍ അവര്‍ സ്വയം അടിച്ചേല്‍പ്പിച്ചതാണ് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യം നവരാത്രി ആഘോഷങ്ങളിലേക്ക് കടക്കുന്ന വേളയിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. നവരാത്രി സമയത്ത് വിശ്വാസികള്‍ നോണ്‍-വെജ് ഭക്ഷണം ഒഴിവാക്കി ഉപവാസവം അനുഷ്ഠിക്കാറുണ്ട്. അതേസമയം ആധ്യാത്മികതയാണ് ഇന്ത്യയുടെ ആത്മാവ്' എന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡ

4

മറ്റ് രാജ്യങ്ങള്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ശ്രീലങ്കയെയും മാലിദ്വീപിനെയും ദുരിതത്തിലായപ്പോള്‍ സഹായിച്ചത് ഇന്ത്യ മാത്രമാണ് എന്ന് മോഹന്‍ ഭാഗവത് അവകാശപ്പെട്ടു. അഹങ്കാരമില്ലാതെ ജീവിക്കുക' എന്നത് ഇന്ത്യയുടെ ആത്മാവാണെന്നും ചൈന, അമേരിക്ക, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ശ്രീലങ്കയില്‍ ബിസിനസ്സ് സാധ്യതകളാണ് തേടിയത് എന്നും അദ്ദേഹം പറഞ്ഞു.

English summary
RSS Cheif Mohan Bhagwat have an advice to non-veg eaters, here is what is it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X