കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്ത് നല്ല സിനിമ... വേള്‍ഡ് ക്ലാസ് എന്നേ പറയാനുള്ളൂ'; സാമ്രാട്ട് പൃഥ്വിരാജിനെ വാനോളം പുകഴ്ത്തി മോഹന്‍ ഭാഗവത്

Google Oneindia Malayalam News

മുംബൈ: അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജിനെ വാനോളം പുകഴ്ത്തി ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. ആദ്യമായാണ് ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നും ഇന്ത്യന്‍ ഭാഷയില്‍ ഒരു ഇന്ത്യക്കാരന്‍ പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആവിഷ്‌കരിച്ചിരിക്കുന്നത് എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. സാമ്രാട്ട് പൃഥ്വിരാജിനെ വേള്‍ഡ് ക്ലാസ് എന്നും മോഹന്‍ ഭാഗവത് വിശേഷിപ്പിച്ചു.

'പൃഥ്വിരാജിനെ പറ്റിയും മുഹമ്മദ് ഗോറിയെ പറ്റിയും നമ്മള്‍ ഒരുപാട് വായിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം മറ്റുള്ളവരായിരുന്നു എഴുതിയിരുന്നത്. ഇതാദ്യമായാണ് ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നും പൃഥ്വിരാജ് ചൗഹാനെ വീക്ഷിക്കുന്നത്. ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നും ചരിത്രത്തെ നോക്കി കാണുകയാണ് നാം ഇപ്പോള്‍. ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാന്‍, ഈ സിനിമയില്‍ കാണിച്ചിരിക്കുന്ന ശക്തരായ നായകന്മാരെപ്പോലെ ഇന്ത്യക്കാര്‍ ഒരുമിച്ച് പോരാടണം,' എന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.

samrat

ദല്‍ഹിയിലെ ചാണക്യപുരി പി വി ആര്‍ തിയേറ്ററിലാണ് മോഹന്‍ ഭാഗവത് സാമ്രാട്ട് പൃഥ്വിരാജ് ചിത്രം കണ്ടത്. മോഹന്‍ ഭാഗവതിനെ കൂടാതെ ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാല, മന്‍മോഹന്‍ വൈദ്യ, ഭയ്യാജി ജോഷി, സുനില്‍ അംബേദ്കര്‍, നരേന്ദ്ര താക്കൂര്‍ എന്നിവരുള്‍പ്പെടെയുള്ള ആര്‍ എസ് എസിന്റെ സംഘടനാ ഭാരവാഹികള്‍ക്കായി സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രത്യേക സ്‌ക്രീനിംഗ് നടത്തിയിരുന്നു. മോഹന്‍ ഭാഗവതിനൊപ്പം നടന്‍ അക്ഷയ് കുമാറും ചിത്രം കാണാനെത്തിയിരുന്നു.

 'നിങ്ങള്‍ക്ക് അറിയാത്തൊരു കാര്യം ആ മനുഷ്യനെക്കുറിച്ച് എനിക്കറിയാം, അതാലോചിക്കുമ്പോഴാ..'റോബിനെക്കുറിച്ച് ദില്‍ഷ 'നിങ്ങള്‍ക്ക് അറിയാത്തൊരു കാര്യം ആ മനുഷ്യനെക്കുറിച്ച് എനിക്കറിയാം, അതാലോചിക്കുമ്പോഴാ..'റോബിനെക്കുറിച്ച് ദില്‍ഷ

ജൂണ്‍ 1 ന് നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സാമ്രാട്ട് പൃഥ്വിരാജ് കണ്ടിരുന്നു. അമിത് ഷാ ചിത്രത്തെ അഭിനന്ദിക്കുകയും സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരമാണ് സാമ്രാട്ട് പൃഥ്വിരാജ് ചിത്രീകരിക്കുന്നതെന്നും പറഞ്ഞിരുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമാവുകയും 2014-ല്‍ സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഒരു യുഗം ആരംഭിക്കുകയും ചെയ്തു എന്നാണ് അമിത് ഷാ പറഞ്ഞത്.

ഇതെന്താ മത്സ്യകന്യകയോ..? എന്തായാലും പൊളിച്ചു ദീപ്തി... വൈറല്‍ ചിത്രങ്ങള്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സാമ്രാട്ട് പൃഥ്വിരാജിന് നികുതി ഇളവ് നല്‍കിയിരുന്നു. മാനുഷി ചില്ലാറാണ് ചിത്രത്തിലെ നായിക. ജൂണ്‍ 3 നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

Recommended Video

cmsvideo
ഞാന്‍ പ്രധാനമന്ത്രിയല്ല ജനങ്ങളുടെ സേവകനാണെന്ന് നരേന്ദ്ര മോദി | OneIndia Malayalam

English summary
RSS chief Mohan Bhagwat priased Akshay Kumar's Samrat Prithviraj termed it's World Class Movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X