കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മുഖ്യമന്ത്രിയല്ല, ഗുണ്ട! പേടിത്തൊണ്ടന്‍!! ഒളിച്ചോടി; ഡല്‍ഹിയില്‍ കിട്ടിയത് എട്ടിന്റെ പണി

ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ചക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി കേരളത്തിലേക്ക് പോന്നത് ആര്‍എസ്എസിനെ ഭയന്ന്!

  • By Ashif
Google Oneindia Malayalam News

ദില്ലി: ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ചക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി കേരളത്തിലേക്ക് പോന്നത് ആര്‍എസ്എസിനെ ഭയന്ന്! കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ കൂടി കണ്ട ശേഷം നാട്ടിലേക്ക് തിരിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും സംഘപരിവാര സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് വേഗത്തില്‍ പുറപ്പെടുകയായിരുന്നു.

കേരളത്തിലെ സിപിഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംഘപരിവാര സംഘടനകള്‍ കേരള ഹൗസിന് മുന്നില്‍ നടത്തിയ പ്രതിഷേധമാണ് പിണറായിക്ക് പണിക്കൊടുത്തത്. നരഹത്യക്ക് കൂട്ടുനില്‍ക്കുന്ന പിണറായി സര്‍ക്കാരിനെ പിരിച്ചുവിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

യാചിക്കില്ല, ഇനി പ്രതിരോധം

കേരള ഹൗസിന് സമീപം ജന്തര്‍മന്ദറില്‍ ജന്‍ അധികാര്‍ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സര്‍ക്കാരിനോടും സിപിഎമ്മിനോടും യാചിക്കാനില്ലെന്നും പ്രതിരോധമാണ് ഇനിയുണ്ടാവുകയെന്നും ദത്താത്രേയ മുന്നറിയിപ്പ് നല്‍കി.

വേണം രാഷ്ട്രപതി ഭരണം

ഭരിക്കാനല്ല, പ്രതികാരം ചെയ്യാനാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയത്. അക്രമവുമായി മുന്നോട്ട് പോയാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാവുമെന്നും ദത്താത്രേയ പറഞ്ഞു.

പേടിത്തൊണ്ടന്‍ ഒളിച്ചോടി!!

മുഖ്യമന്ത്രി പിണറായി വിജയന്‍ പേടിത്തൊണ്ടനെ പോലെ ഒളിച്ചോടിയെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ സമയം ചോദിച്ചിരുന്നെങ്കിലും അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുണ്ടയെ പോലെ പെരുമാറുന്നു?

നേരിട്ടുള്ള ചര്‍ച്ചക്ക് ധൈര്യമില്ലാത്തതിനാലാണ് പിണറായി ഭീരുവിനെ പോലെ ഒളിച്ചോടിയത്. മുഖ്യമന്ത്രിയായിട്ടും ജനാധിപത്യ നേതാവിന്റെ മനോനില പിണറായിക്ക് വന്നിട്ടില്ല. സംസാരിക്കാന്‍ പോലും തയ്യാറാവാത്ത അദ്ദേഹം ഗുണ്ടാ നേതാവിനെ പോലെയാണ് പെരുമാറുന്നതെന്നും നന്ദകുമാര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടതുപക്ഷത്തിന്റെ നരനായാട്ട്

ഇടതുപക്ഷത്തിന്റെ നരനായാട്ടിന് ഇരയാവുന്നവരില്‍ കൂടുതലും ദളിതരായിട്ടും സുപ്രിംകോടതിയുടെയും ദേശീയ മനുഷ്യാവകാശ, പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനുകളുടെയും കണ്ണു തുറക്കുന്നില്ലെന്ന് ഹൊസബൊല കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ക്കെതിരേയും അദ്ദേഹം ആരോപങ്ങള്‍ ഉന്നയിച്ചു. അക്രമങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ലെന്നും ഹൊസബൊല കുറ്റപ്പെടുത്തി.

കേരളത്തെ അറവുശാലയാക്കി

എല്ലാവരെയും തുല്യരായി കാണാന്‍ സാധിക്കാത്ത മുഖ്യമന്ത്രിയുടെ ഭരണത്തില്‍ കൊലപാതകം ആവര്‍ത്തിക്കുന്നതില്‍ അല്‍ഭുതപ്പെടാനില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു. സിപിഎം കേരളത്തെ അറവുശാലയാക്കി മാറ്റുന്നു. സംഘ് പ്രവര്‍ത്തകരാവുന്നത് കൊല ചെയ്യാനുള്ള കുറ്റമായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രപതി ഭരണം വേണമെന്ന് നിവേദനം

ബിജെപി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി എംപി, മീനാക്ഷി ലേഖി എംപി, വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെടുന്ന നിവേദനം നേതാക്കള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹിറിന് സമര്‍പ്പിച്ചു.

English summary
RSS leaders Attack CM Pinarayi Vijayan and demand for President rule in Kerala. They were marched to Kerala house at Delhi. Leaders handed over memorandum, that want to impose president rule in kerala, to state home minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X