കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ന്യൂനപക്ഷമില്ല; എല്ലാവരും ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് നേതാവ്

  • By Gokul
Google Oneindia Malayalam News

നാഗ്പൂര്‍: ഇന്ത്യയില്‍ ന്യൂനപക്ഷമില്ലെന്നും ഡിഎന്‍എ പ്രകാരം എല്ലാവരും ഹിന്ദുക്കളാണെന്നും ആര്‍.എസ്.എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസബലെ. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയ്ക്കിടെയാണ് ദത്താത്രേയയുടെ വിവാദ പരാമര്‍ശം. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗ്‌വതിന്റെ അഭിപ്രായം അദ്ദേഹം ശരിവെക്കുകയും ചെയ്തു.

മതന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമായി ആര്‍.എസ്.എസ് തങ്ങളുടെ വാതില്‍ തുറക്കുമോ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, ആരാണ് ന്യൂനപക്ഷമെന്നായിരുന്നു ദത്താത്രേയയുടെ മറുചോദ്യം. ന്യൂനപക്ഷം എന്ന വാക്കുതന്നെ അപ്രസക്തമാണ്. അങ്ങിനെ ഒരു കാഴ്ചപ്പാട് തങ്ങള്‍ക്കില്ലെന്നും എല്ലാവരും ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

datta-treya-hosbale

മോഹന്‍ ഭഗവത് പലതവണ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നത്. അത് ആരെങ്കിലും അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം എല്ലാവരും ഹിന്ദുക്കളാണെന്നതാണ്. ഡിഎന്‍എ പ്രകാരം മുഴുവന്‍ ജനങ്ങളും ഹിന്ദുക്കള്‍ തന്നെ, ദത്താത്രേയ വ്യക്തമാക്കി.

ന്യൂനപക്ഷമെന്ന് സമൂഹം വിശേഷിപ്പിക്കുന്നവര്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളും ആര്‍എസ്എസ്സിന്റെ ഭാഗമാണ്. ശാഖകളില്‍ സ്ത്രീ പങ്കാളിത്തമില്ലെങ്കിലും സ്ത്രീ പങ്കാളിത്തത്തോടെ രാഷ്ട്ര സേവികാ സമിതികള്‍ നിലവിലുണ്ട്. മുഴുവന്‍ സമയവും സാമൂഹ്യപ്രവര്‍ത്തകരായ സ്ത്രീകളും തങ്ങള്‍ക്കിടയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

English summary
RSS leader Dattatreya Hosabale says No minorities in India, all culturally, DNA-wise Hindus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X