Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയ് ദത്ത് ക്രിമിനല്‍....ബോളിവുഡ്് വെള്ളപൂശുന്നു... ആരോപണങ്ങളുമായി ആര്‍എസ്എസ്

ദില്ലി: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച ചിത്രമായിരുന്നു രാജ്കുമാര്‍ ഹിരാനിയുടെ സഞ്ജു. ഏറ്റവരും സത്യസന്ധമായി പറഞ്ഞ കഥ ബോക്‌സോഫീസില്‍ നിന്ന് കോടികള്‍ വാരിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആര്‍എസ്എസിന് ഇതൊന്നും പിടിച്ചിട്ടില്ല. ചിത്രം മഹാതെമ്മാടിയും ക്രിമിനലുമായ ഒരാളെ നല്ലവനാക്കാനുള്ള ശ്രമമെന്നാണ് ആര്‍എസ്എസിന്റെ വാദം. കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ആര്‍എസ്എസിന്റെ മാസികയായ പാഞ്ചജന്യയാണ് ആരോപണങ്ങളുടെ കെട്ടഴിച്ചത്. രാജ്കുമാര്‍ ഹിരാനിയെയും ഇവര്‍ വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയ ദത്ത് ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്. റോള്‍ മോഡല്‍ ആക്കാവുന്ന വ്യക്തിത്വമാണ് സഞ്ജയ് ദത്തിന്റേതെന്ന് ഇവര്‍ പറയുന്നു.

ക്രിമിനല്‍... മയക്കുമരുന്നിനടിമ

ക്രിമിനല്‍... മയക്കുമരുന്നിനടിമ

സഞ്ജയ് ദത്തിന് ക്രിമിനല്‍ പശ്ചാത്തലവും മുംബൈ അധോലോകവുമായി ബന്ധവും ഉണ്ടെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്. ഇന്ത്യന്‍ സംവിധായകര്‍ അധോലോക തലവന്‍മാരായ ദാവൂദ് ഇബ്രാഹിമിനെയൊക്കെ കുറിച്ചാണ് ചിത്രമെടുക്കുന്നത്. എന്നാല്‍ ഹോളിവുഡ് ശ്രീനിവാസ രാമാനുജനെ പോലുള്ളവരെ മഹത്വവല്‍ക്കരിച്ചാണ് ചിത്രമെടുക്കുന്നത്. ദ മാന്‍ ഹൂ ന്യൂ ഇന്‍ഫിനിറ്റി എന്ന ചിത്രം ഇതിന് ഉദാഹരണമാണെന്നും പാഞ്ചജന്യയിലെ ലേഖനത്തില്‍ പറയുന്നു. എല്ലാ കൊള്ളരുതായ്മകളും ചെയ്തിട്ടുണ്ട് സഞ്ജയ് ദത്തെന്നും പാഞ്ചജന്യ ആരോപിക്കുന്നു.

നല്ലവനായി കാണിക്കുന്നു...

നല്ലവനായി കാണിക്കുന്നു...

സഞ്ജയ് ദത്തിനെ നല്ലവനാക്കി കാണിക്കാനാണ് രാജ്കുമാര്‍ ഹിരാനിയുടെ ശ്രമം. ചിത്രത്തില്‍ സഞ്ജയ് ദത്ത് എല്ലാ ദുസ്വഭാവങ്ങളും ഉപേക്ഷിച്ചെന്നാണ് പറയുന്നത്. എന്നാല്‍ അങ്ങനെയൊന്നുണ്ടായിട്ടുണ്ടോ. രാജ്യത്തിലെ യുവാക്കള്‍ക്ക് എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പഠിക്കാനുള്ളതെന്നും ലേഖനത്തില്‍ ചോദിക്കുന്നു. ജീവിതത്തില്‍ ധാര്‍മികത ഉള്ളയാളാണ് സഞ്ജയ് ദത്തെന്ന് ഹിരാനി പറയുന്നു. എന്നാല്‍ ഇക്കാര്യം പ്രേക്ഷന് എളുപ്പത്തില്‍ പിടികിട്ടുമെന്നും, പണത്തിനായുള്ള സിനിമ ചിത്രീകരണത്തില്‍ ഇത്തരം വ്യക്തികളെ കൊണ്ടുവരരുതെന്നും ആര്‍എസ്എസ് ഉപദേശിക്കുന്നു.

ഹിരാനി മഹാകള്ളന്‍

ഹിരാനി മഹാകള്ളന്‍

രാജ്കുമാര്‍ ഹിരാനി മഹാകള്ളനാണ്. അതുകൊണ്ടാണ് സഞ്ജയ് ദത്തിനെ മഹാപുരുഷനാക്കാന്‍ തീരുമാനിച്ചത്. ഇതൊരു പരസ്യമായിട്ടാണ് എല്ലാവര്‍ക്കും തോന്നുക. മുന്‍ ചിത്രത്തില്‍ ഹിരാനി ഹിന്ദുക്കളെ അപമാനിച്ചു. ഇപ്പോഴൊരു തീവ്രവാദിയെ മഹാനാക്കുന്നു. ഇത് ഒരു നല്ല വ്യക്തിക്ക് ചേര്‍ന്നതല്ല. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും നിരവധി ആരോപണങ്ങള്‍ നേരിടുകയും ചെയ്ത സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് ഹിരാനി വ്യക്തമാക്കണമെന്നും പാഞ്ചജന്യ പറയുന്നു.

മയക്കുമരുന്നിന് അടിമ

മയക്കുമരുന്നിന് അടിമ

ബോളിവുഡില്‍ മയക്കുമരുന്നിന്റെ വ്യാപാരം ഇത്രയധികം വ്യാപിക്കാന്‍ കാരണം സഞ്ജയ് ദത്താണ്. പലതവണ ദത്ത് ജയിലില്‍ ആയിട്ടുണ്ട്. മാഫിയകളെയും ക്രിമിനലുകളെയും സഹായിച്ച രാജ്യദ്രോഹിയാണ് ദത്ത്. ഇത്തരം ചിത്രങ്ങള്‍ക്ക് ആരാണ് ഫണ്ട് നല്‍കുന്നതെന്ന് പരിശോധിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെടുന്നു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ ക്രിമിനല്‍ ഗുണ്ടാത്തലവന്‍മാരുടെ ചിത്രം നിര്‍മിക്കാന്‍ പാകിസ്താനില്‍ നിന്ന് ഫണ്ട് വരുന്നുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇതാണ് ആര്‍എസ്എസും ആവര്‍ത്തിച്ചിരിക്കുന്നത്.

സഹോദരിയുടെ പിന്തുണ

സഹോദരിയുടെ പിന്തുണ

സഞ്ജയ് ദത്തിനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് സഹോദരി പ്രിയ ദത്ത്. അദ്ദേഹം റോള്‍ മോഡലാക്കാവുന്ന വ്യക്തിയാണ്. രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ആര്‍എസ്എസ് എല്ലാത്തിനെയും കുറിച്ച് മോശമായ രീതിയിലാണ് സംസാരിക്കാനുള്ളത്. പോസിറ്റീവായി ഒരു വ്യക്തിയെ സ്‌ക്രീനില്‍ കാണിച്ചാല്‍ അവര്‍ എന്നും എതിര്‍ക്കുന്നു. എന്തുകൊണ്ടാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാവുന്നതെന്ന് അറിയില്ലെന്നും പ്രിയ പറഞ്ഞു. അതേസമയം രാജ്കുമാര്‍ ഹിരാനിക്കെതിരെ പറയാന്‍ സഞ്ജയ് ദത്തിനെ ഉപയോഗിച്ചു എന്നാണ് വിമര്‍ശനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+