Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ പ്രചാരണത്തില്‍ ആര്‍എസ്എസില്ല, ബിജെപിയെ ബാധിക്കുമോ? പ്രശ്‌നത്തിന് കാരണം ഇതാണ്

ലഖ്‌നൗ: ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇവിടെയുള്ള 80 സീറ്റില്‍ നല്ലൊരു ശതമാനവും കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലായി ബിജെപിയാണ് നേടാറുള്ളത്. എന്നാല്‍ ഇത്തവണ അവര്‍ ആശങ്കയിലാണ്. ആര്‍എസ്എസിനെ ഇത്തവണ പ്രചാരണത്തിലേ കാണാനാവില്ല. ആര്‍എസ്എസ് പ്രചാരകുമാരെല്ലാം പ്രചാരണത്തില്‍ പിന്നോട്ടാണ്. അതിന് കാരണമുണ്ട്.

44കാരനായ നിതേഷ് കുമാര്‍ ശുക്ല ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ്. യുപിയിലെ ലഖ്‌നൗവില്‍ ഇന്റര്‍കോളേജ് ലക്ച്ചററാണ് നിതേഷ് കുമാര്‍. 16 വര്‍ഷമായി ഇതേ തൊഴിലാണ് അദ്ദേഹം ചെയ്യുന്നത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണ് അദ്ദേഹം. അലഹബാദ് ഹൈക്കോടതി ജോലി സ്ഥിരപ്പെടുത്തുന്നത് റദ്ദാക്കിയിരുന്നു. ഇതോടെ അദ്ദേഹത്തിന് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.

rss-not-campaigning-in-up

നിതേഷ് കുമാര്‍ ശുക്ലയ്ക്ക് മാത്രമല്ല നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന തോന്നലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്. കാരണം യോഗി സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരെയാണ് ഹൈക്കോടതിയില്‍ നിലപാടെടുത്തത്. ഞങ്ങളുടെ സ്വന്തം സര്‍ക്കാരാണ് ഇതെല്ലാം ചെയ്തിരിക്കുന്നതെന്ന് ശുക്ല പറയുന്നു. മാസം ഭവന വായ്പയ്ക്കായി 35000 രൂപയാണ് അദ്ദേഹം അടയ്ക്കുന്നത്.

അത് എങ്ങനെ അടയ്ക്കുമെന്നാണ് ഇപ്പോള്‍ നിതേഷ് കുമാര്‍ ആശങ്കപ്പെടുന്നത്. മന്ത്രിമാരെയും നേതാക്കളെയുമെല്ലാം കണ്ടുകഴിഞ്ഞു. എല്ലാവരും കൈയ്യൊഴിയുകയാണെന്ന് നിതേഷ് പറയുന്നു. ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ വീട് കയറിയിറങ്ങി പ്രചാരണം നടത്തിയിട്ടുണ്ട് ശുക്ല. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ രോഷത്തിലാണ്. വളര്‍ത്തി വലുതാക്കിയവരെയാണ് ബിജെപി നേതൃത്വം കൈയ്യൊഴിയുന്നതെന്ന് ശുക്ല പറഞ്ഞു.

അതേസമയം പാര്‍ട്ടി നേതൃത്വത്തിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് പലര്‍ക്കും അറിയില്ല. കാരണം വിശ്വാസ്യ അത്രത്തോളമുണ്ട്. ഇതുവരെ ധര്‍ണയോ പ്രതിഷേധമോ ഇവരൊന്നും നടത്തിയിട്ടില്ല. സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് ഇറങ്ങാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണിത്. എന്നാല്‍ സ്വന്തം പ്രശ്‌നം പരിഹരിക്കാന്‍ എങ്ങോട്ട് പോകുമെന്നാണ് ശുക്ല അടക്കമുള്ളവരുടെ ചോദ്യം.

സ്വന്തം ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ബിജെപി സര്‍ക്കാരിന് കീഴില്‍ ആര്‍എസ്എ്‌സ് പ്രവര്‍ത്തകരുടെ ജീവിതത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. പകരം ദുരിതമാണ് ഉണ്ടായിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

ടിക്കറ്റ് വിതരണത്തില്‍ പൂര്‍ണമായും ആര്‍എസ്എസിനെ ബിജെപി അവഗണിക്കുകയാണ് ചെയ്തത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് പകരം പാര്‍ട്ടിക്ക് പുറത്തുനിന്ന് വന്നവര്‍ക്ക് സീറ്റുകള്‍ ധാരാളം നല്‍കിയതിന്റെ പ്രശ്‌നങ്ങളും ഇആര്‍എസ്എസ്സും ബിജെപിയും തമ്മിലുണ്ട്. ബിജെപി അഹങ്കാരിയായി മാറിയിരിക്കുന്നു.

ഇപ്പോള്‍ ആര്‍എസ്എസിനെ ആവശ്യമേ ഇല്ലെന്ന തരത്തിലാണ് ബിജെപിയുടെ പ്രവര്‍ത്തനം. ഇതുവരെ സംഘപരിവാര്‍ നേതാക്കള്‍ കാണാന്‍ വരാന്‍ പോലും പലരും തയ്യാറായിട്ടില്ല. പരസ്യ പ്രതിഷേധം ഇല്ലെങ്കിലും പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നാണ് അവര്‍ മറുപടി നല്‍കിയിരിക്കുന്നത്. യുപിയില്‍ ബിജെപിക്ക് സീറ്റ് കുറയാന്‍ ഇത് കാരണമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+