കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് മാര്‍ച്ചിന് ഹൈക്കോടതി അനുമതി; നിഷേധിച്ച് സര്‍ക്കാര്‍, തമിഴ്‌നാട് ഡിജിപിക്ക് നോട്ടീസ്

Google Oneindia Malayalam News

ചെന്നൈ: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ പല കോണില്‍ നിന്നും ഉയര്‍ന്ന പ്രധാന ആവശ്യമാണ് ആര്‍എസ്എസിനെയും നിരോധിക്കണമെന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഈ ആവശ്യം പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ആര്‍എസ്എസ് പ്രതികരണവുമായി രംഗത്തുവരികയും ചെയ്തു.

അതിനിടെയാണ് തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ അനുമതി വാങ്ങിയെത്തിയിട്ടും അര്‍എസ്എസിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതോടെ വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ആര്‍എസ്എസ്. വിശദ വിവരങ്ങള്‍ അറിയാം...

1

ഒക്ടോബര്‍ രണ്ടിന് തമിഴ്‌നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ 50 കേന്ദ്രങ്ങളിലാണ് മാര്‍ച്ച് ആസൂത്രണം ചെയ്തത്. അനുമതി നല്‍കില്ലെന്ന സൂചന ലഭിച്ചതോടെ ആര്‍എസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ആര്‍എസ്എസിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. പിന്നീട് സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ നിരസിക്കപ്പെട്ടു.

സൗദിയില്‍ വന്‍ മാറ്റം; മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പ്രധാനമന്ത്രി, അധികാരം കിരീടവകാശിയിലേക്ക്സൗദിയില്‍ വന്‍ മാറ്റം; മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പ്രധാനമന്ത്രി, അധികാരം കിരീടവകാശിയിലേക്ക്

2

തിരുവള്ളൂരിലും ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് തീരുമാനിച്ചിരുന്നു. അനുമതി തേടി ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നല്‍കി. ഈ അപേക്ഷ തള്ളുകയായിരുന്നു. മറ്റു ചില ജില്ലകളിലും ഇതേ രീതിയില്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ആര്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ക്കാണ് ആര്‍എസ്എസ് നോട്ടീസ് അയച്ചത്.

3

ഹൈക്കോടതിയുടെ അനുമതിയുണ്ടായിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല, ഇക്കാര്യത്തില്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം, അല്ലെങ്കില്‍ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ പറയുന്നു. ആര്‍എസ്എസിന് വേണ്ടി അഭിഭാഷകന്‍ ആര്‍ ബാബു മനോഹര്‍ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.

4

ജസ്റ്റിസ് ജികെ ഇളന്തരയ്യന്റെ ബെഞ്ചാണ് ആര്‍എസ്എസ് റൂട്ട്മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നത്. സെപ്തംബര്‍ 22നാണ് കോടതി അനുമതി നല്‍കിയത്. പൊതുയോഗം നടത്താനും റൂട്ട് മാര്‍ച്ച് നടത്താനും ആര്‍എസ്എസിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് അവഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.

സോഹാര്‍ ടു അബുദാബി... യുഎഇ ഒമാനിലേക്ക് അടുക്കുന്നു!! 53 മിനുട്ട് ലാഭിക്കാന്‍ പുതിയ റെയില്‍പാതസോഹാര്‍ ടു അബുദാബി... യുഎഇ ഒമാനിലേക്ക് അടുക്കുന്നു!! 53 മിനുട്ട് ലാഭിക്കാന്‍ പുതിയ റെയില്‍പാത

5

സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ വിസികെ നേതാവ് തോല്‍ തിരുമാവളവന്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. തന്റെ ഹര്‍ജി അതിവേഗം പരിഗണിക്കണമെന്ന ഇദ്ദേഹത്തിന്റെ ആവശ്യം കോടതി നിരസിച്ചു. ഹര്‍ജിക്കാരന് സുപ്രീംകോടിയെ സമീപിക്കാനുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം, സ്റ്റാലിന്‍ സര്‍ക്കാര്‍ പറയുന്നത് മറ്റു ചില കാരണങ്ങളാണ്.

6

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കോയമ്പത്തൂരില്‍ ബിജെപി ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. പുതിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് സുരക്ഷ നല്‍കാന്‍ പോലീസിന് സാധിക്കില്ല. സംഘര്‍ഷ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
RSS Will be Approach Madras High Court Against Tamil Nadu Government Denied Permission For March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X