പണം എന്തു ചെയ്യുമെന്നറിയാതെ ജനങ്ങള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്ക് തിരക്കോട് തിരക്ക്...
നികുതിയില്‍ നിന്നും പിഴയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നതാണ് സാധാരണക്കാരുടെ പ്രധാന സംശയം.
ബെംഗളൂരു: അഞ്ഞൂറ് രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയതോടെ കയ്യിലുള്ള കറന്‍സികള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് സാധാരണക്കാരും ബിസിനസുകാരും. നോട്ട് അസാധുവാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ കയ്യിലുള്ള പണ നിക്ഷേപിക്കാന്‍ ആരംഭിച്ച ജനങ്ങളുടെ നെട്ടോട്ടം ഇതുവരെ അവസാനിച്ചിട്ടില്ല.
2.5 ലക്ഷത്തിന് മുകളിലുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുന്നവരില്‍ നിന്നും 200% പിഴ ഈടാക്കുമെന്ന പ്രഖ്യാപനം കൂടി വന്നതോടെ രാജ്യത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കാണ് തിരക്ക് വര്‍ധിച്ചത്. മിക്ക സാധാരണക്കാരുടെ കയ്യിലും രണ്ടര ലക്ഷത്തിനു മുകളില്‍ തുക ഉണ്ടാവും എന്നത് യാഥാര്‍ത്ഥ്യമാണ്.

അധിക തുകയ്ക്ക് പിഴ നല്‍കണോ
സമ്മാനങ്ങളായി ലഭിച്ചതും ജോലിയില്‍ നിന്നും മറ്റും നീക്കിവച്ചതുമായ തുകയാണ് പലരുടെയും കയ്യിലുള്ളതെന്നാണ് ബെംഗളൂരുവിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ നരസിംഹന്‍ പറയുന്നത്. അധിക തുകയ്ക്ക് നികുതിയും പിഴയും നല്‍കുന്നതാവും നല്ലത്.

ജനങ്ങളുടെ പ്രധാന സംശയം
ഇതെല്ലാം ബാങ്കില്‍ നിക്ഷേപിച്ചാല്‍ 200% പിഴ നല്‍കേണ്ടി വരുമെന്നുമാണ് ജനങ്ങള്‍ക്കുള്ള ഭയം. പിഴ അടയ്ക്കാതെ ഇതെല്ലാം എങ്ങനെ നിക്ഷേപിക്കാമെന്നതാണ് എല്ലാവരുടെയും പ്രധാന സംശയമെന്നും, അര്‍ധരാത്രിയില്‍ വരെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്ക് സംശയം ചോദിച്ചുള്ള ഫോണ്‍വിളികളുടെ ബഹളമാണെന്നുമാണ് നരസിംഹന്‍ പറഞ്ഞത്.

കയ്യിലുള്ള പണം സാധുവാക്കാന്‍ എന്താ വഴി
ജനങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ല, വ്യത്യസ്തമായ നികുതിഘടനകള്‍ ലഭ്യമാണ്,ഉയര്‍ന്ന തുകയ്‌ക്കേ ഉയര്‍ന്ന നികുതി നല്‍കേണ്ട ആവശ്യമുള്ളുവെന്നും നരസിംഹന്‍ കൂട്ടിച്ചേര്‍ത്തു. സ്രോതസ് വ്യക്തമാക്കാന്‍ കഴിയാത്ത അധിക പണം ബാങ്കില്‍ നിക്ഷേപിക്കാനാണ് അക്കൗണ്ടന്റുമാരുടെ ഉപദേശം.

കൃത്യം നികുതി നല്‍കൂ
കൃത്യമായ നികുതിയും പിഴയും നല്‍കിയാലേ ഇത്തരത്തിലുള്ള പണം സാധുവാക്കാന്‍ കഴിയുകയുള്ളു. അനധികൃതമായ പണം സാധുവാക്കാന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ കൂട്ടുനില്‍ക്കില്ലെന്നും നരസിംഹന്‍ പറഞ്ഞു.












Click it and Unblock the Notifications