ഗുട്ടെറസിന്റെ വരവിന് പിന്നാലെ കീവില്‍ റഷ്യയുടെ വ്യോമാക്രമണം; യുക്രൈന് സഹായവുമായി ബൈഡന്‍
കീവ്: യുക്രൈനിലെ ആക്രമണം കടുപ്പിച്ച് റഷ്യ. യുഎന്‍ സെക്രട്ടറി ജനറല്‍ യുദ്ധം തകര്‍ത്ത യുക്രൈനില്‍ സന്ദര്‍ശനത്തിന് എത്തിയതിന് പിന്നാലെ വ്യോമാക്രമണം നടത്തിയിരിക്കുകയാണ് റഷ്യ. തലസ്ഥാന നഗരിയായ കീവിലാണ് ആക്രമണം ശക്തമായിരിക്കുന്നത്. അതേസമയം ഏപ്രില്‍ പകുതിക്ക് ശേഷം അത്തരം ബോംബ് വര്‍ഷിക്കുന്നത് അവസാനിപ്പിച്ചിരുന്നു റഷ്യ. എന്നാല്‍ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കടുത്ത ആക്രമണമാണ് കീവില്‍ റഷ്യ നടത്തിയിരിക്കുന്നത്. എന്നാല്‍ വ്യോമാക്രമണത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. നഗരത്തിലെ പശ്ചിമ മേഖലയിലാണ് ആക്രമണം നടന്നത്. അതേസമയം യുഎന്‍ അധ്യക്ഷന്‍ സുരക്ഷിതനാണ്.

ഗുട്ടെറസുമായി അടുത്ത വൃത്തങ്ങള്‍ അദ്ദേഹം സുരക്ഷിതനാണെന്ന കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഷെവ്‌ചെങ്കോവ്‌സ്‌കി ജില്ലയില്‍ രണ്ട് ആക്രമണങ്ങളാണ് നടന്നതെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിഷ്‌ചെങ്കോ പറഞ്ഞു. ഇവിടെയുള്ള മരണനിരക്ക് കണക്കാക്കി വരുന്നതേയുള്ളൂ. കെട്ടിടം തകര്‍ന്ന് പുക ആകാശത്തേക്ക് ഉയരുന്നതായി കണ്ടതായി എഎഫ്പി പറഞ്ഞു. പോലീസും രക്ഷാപ്രവര്‍ത്തകരും ഈ മേഖലയിലുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഗുട്ടെറസ് പുടിനെ കണ്ട് സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ക്രെംലിന്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗുട്ടെറസ് യുക്രൈനിലെത്തിയതും പുടിന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും യുക്രൈന്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം യുക്രൈന് സഹായം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. 33 മില്യണിന്റെ പാക്കേജാണ് യുക്രൈനായി നല്‍കുക. കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ച് നല്‍കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. റഷ്യയിലേക്ക് കടന്നുകയറുക എന്നത് യുഎസ്സിന്റെ ഓപ്ഷനല്ലെന്നും ബൈഡന്‍ പറഞ്ഞു. തീര്‍ച്ചയായും യുക്രൈനെ സഹായിക്കുന്നതിന് വലിയൊരു തുക ആവശ്യമാണ്. എന്നാല്‍ പുടിനുമായി ഏറ്റുമുട്ടലില്‍ മറ്റ് ഓപ്ഷനുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഈ യുദ്ധത്തിനുള്ള ചെലവ് തുച്ഛമായ കാര്യമല്ല. എന്നാല്‍ റഷ്യയുടെ ആക്രമണം കൊണ്ടുണ്ടാവുന്ന നഷ്ടങ്ങള്‍ അതിലേറെ വലുതാണെന്നും ബൈഡന്‍ പറഞ്ഞു.
യുഎസ് സഹായം കാരണം ശക്തമായി തന്നെ യുക്രൈന്‍ യുദ്ധത്തില്‍ പിടിച്ച് നില്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കരുത്തേറിയ ആയുധങ്ങളാണ് യുക്രൈന്‍ ഉപയോഗിക്കുന്നത്. ടാങ്ക് പ്രതിരോധ ആയുധങ്ങള്‍ പത്തെണ്ണം ഇതിനോടകം റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. റഷ്യയുടെ ടാങ്കറുകള്‍ ഇത് ഭീഷണിയാവും. മോസ്‌കോ പോരാടുന്നത് അമേരിക്ക അടക്കമുള്ള രാജ്യങ്ങളോടാണെന്ന വാദം യുഎസ് തള്ളി.
ഞങ്ങള്‍ ഒരിക്കലും റഷ്യയെ ആക്രമിക്കില്ല. യുക്രൈന് സ്വയം പ്രതിരോധിക്കാനുള്ള സഹായമാണ് നല്‍കുന്നതെന്നു ബൈഡന്‍ പറഞ്ഞു. ആണവായുധം ഉപയോഗിക്കുന്നതിനെ പറ്റി ഒരാള്‍ പോലും തെറ്റായ കാര്യം പറയാന്‍ പാടില്ല. റഷ്യന്‍ ഗ്യാസ് ഭീമന്മാരായ ഗ്യാസ്‌പ്രോം നാറ്റോയ്ക്കും യൂറോപ്പ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കുമുള്ള വിതരണം അവസാനിപ്പിച്ചിരുന്നു. ഇതെല്ലാം റഷ്യയുടെ തിരിച്ചടി കൂടിയാണിത്.












Click it and Unblock the Notifications