ഐഎസിനെ തകർക്കാൻ യുഎസ്-തുർക്കി കൂട്ടുകെട്ട് അനിവാര്യം !!!ഭീകരരെ ലക്ഷ്യമിട്ട് റഷ്യ

  • Posted By:
Subscribe to Oneindia Malayalam

പൽമ: ഐഎസിനെ ലക്ഷ്യമിട്ടു റഷ്യ പുതിയ ക്രൂയിസ് മിസൈൽ വിഷേപിച്ചു. ഐഎസിന്റെ പ്രധാന ശക്തി കേന്ദ്രങ്ങളായ പൽമ, സിറിയ എന്നിവിടങ്ങളിലാണ് റഷ്യ മിസൈൽ വർഷിച്ചതെന്ന് റഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഐഎസ് ഭീകരുടെ ശക്തി കേന്ദ്രമായി മാറിയ റഖ കേന്ദ്രീകരിച്ചാണ് റഷ്യയുടെ ആക്രമണം ഉണ്ടായത്.നാല് കാലിബറുള്ള ക്രൂയിസ് മിസൈലുകളാണ് ഐഎസിനു നേരെ റഷ്യ പ്രയോഗിച്ചത്. അക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

russai

എന്നാൽ അമേരിക്ക, തുർക്കി, ഇസ്രേയേൽ എന്നീ രാജ്യങ്ങളുടെ അറിവോടെയാണ് റഷ്യ അക്രമണം നടത്തിയത്. കൂടാതെ ഐഎസിനെ തുരത്താൻ യുഎസ്- തുർക്കി ബന്ധം അനിവാര്യമാണെന്നും റഷ്യ അറിയിച്ചു.റഷ്യ പുതിയതായി വികസിപ്പിച്ചെടുത്ത കാലിബർ മിസൈലാണ് ഐഎസ് ഭീകരരുടെ നേരെ പ്രയോഗിച്ചത്. കഴിഞ്ഞ വർ‍ഷം കാസ്പിയൻ സമുദ്രത്തിലായിരുന്നു ഈ മിസൈലിന്റെ പരീഷണം.

English summary
Cruise missiles launched by the Russian Navy hit a number of ISIS targets in Palmyra, Syria, Wednesday, according to the Russian Ministry of Defense.
Please Wait while comments are loading...