കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജയശങ്കര്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹി', പ്രതിരോധ മേഖലയില്‍ ഇന്ത്യ ആഗ്രഹിക്കുന്നതെന്തും നല്‍കുമെന്ന് റഷ്യ

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. റഷ്യ - യുക്രെയ്ന്‍ യുദ്ധത്തില്‍ മോസ്‌കോയില്‍ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വതന്ത്ര വിദേശനയം തീരുമാനിക്കുമെന്ന് ഉറച്ചു പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെര്‍ജി ലാവ്റോവ്. എസ് ജയശങ്കര്‍ തന്റെ രാജ്യത്തിന്റെ പരിചയസമ്പന്നനായ നയതന്ത്രജ്ഞനും യഥാര്‍ത്ഥ ദേശസ്നേഹിയുമാണ്.

ഞങ്ങളുടെ രാജ്യത്തിന് എന്ത് ആവശ്യമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതിനെ അടിസ്ഥാനമാക്കി ഞങ്ങള്‍ തീരുമാനമെടുക്കും എന്നായിരുന്നു ജയ്ശങ്കര്‍ പറഞ്ഞത്. വികസനം അതിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ്. പല രാജ്യങ്ങള്‍ക്കും ഇതുപോലൊന്ന് പറയാന്‍ കഴിയില്ല, സെര്‍ജി ലാവ്റോവ് പറഞ്ഞു. ഭക്ഷ്യ സുരക്ഷയ്ക്കോ പ്രതിരോധത്തിനോ ചില തന്ത്രപ്രധാന മേഖലകള്‍ക്കോ റഷ്യക്ക് തങ്ങളുടെ പാശ്ചാത്യ സഹപ്രവര്‍ത്തകരെ ആരെയും ആശ്രയിക്കാനാവില്ലെന്ന് സെര്‍ജി ലാവ്റോവ് പറഞ്ഞു.

വസ്തുതാവിരുദ്ധമായ ഒരു വാര്‍ത്ത പോലും കൊടുത്തിട്ടില്ല; വിലക്കിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി ഹൈക്കോടതിയിലേക്ക്വസ്തുതാവിരുദ്ധമായ ഒരു വാര്‍ത്ത പോലും കൊടുത്തിട്ടില്ല; വിലക്കിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി ഹൈക്കോടതിയിലേക്ക്

1

യു എന്‍ ചാര്‍ട്ടര്‍ ലംഘിച്ച് നിയമവിരുദ്ധമായ നടപടികള്‍ ഉപയോഗിക്കാത്ത മറ്റെല്ലാ രാജ്യങ്ങളുമായും സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. തങ്ങള്‍ ഉഭയകക്ഷിപരമായി സഹകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഞങ്ങളുടെ വളരെ പഴയ സുഹൃത്താണ്. ഞങ്ങളുടെ ബന്ധത്തെ 'തന്ത്രപരമായ പങ്കാളിത്തം' എന്നാണ് ഞങ്ങള്‍ പണ്ടേ വിളിച്ചിരുന്നത്. 20 വര്‍ഷം മുമ്പ് ഇന്ത്യ പറഞ്ഞു, എന്തുകൊണ്ടാണ് നമ്മള്‍ അതിനെ 'പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' എന്ന് വിളിക്കാത്തത്?

2

ചിലപ്പോള്‍ പിന്നീട്, പ്രത്യേകാവകാശമുള്ള തന്ത്രപരമായ പങ്കാളിത്തം' എന്ന് വിളിക്കാം എന്ന് ഇന്ത്യ പറഞ്ഞു. ഏതൊരു ഉഭയകക്ഷി ബന്ധത്തിന്റെയും അതുല്യമായ വിവരണമാണിത്, ഇന്ത്യ - റഷ്യ ബന്ധത്തെക്കുറിച്ച് സംസാരിച്ച സെര്‍ജി ലാവ്റോവ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് റഷ്യന്‍ സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ട് എന്നും അദ്ദേഹം തുടര്‍ന്നു. ഇന്ത്യയ്ക്കൊപ്പം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' എന്ന ആശയത്തെ ഞങ്ങള്‍ പിന്തുണച്ചു. ഞങ്ങള്‍ പ്രാദേശിക ഉല്‍പ്പാദനവുമായി ലളിതമായ വ്യാപാരത്തിന് പകരം വയ്ക്കാന്‍ തുടങ്ങി.

3

ഇന്ത്യയ്ക്ക് ആവശ്യമായ വസ്തുക്കളുടെ ഉല്‍പ്പാദനം അവരുടെ പ്രദേശത്തേക്ക് മാറ്റി,' സെര്‍ജി ലാവ്‌റോവ് പറഞ്ഞു. പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് ആവശ്യമായ എന്ത് പിന്തുണയും നല്‍കാന്‍ റഷ്യക്ക് കഴിയുമെന്ന് സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. പ്രതിരോധത്തില്‍, ഇന്ത്യ ആഗ്രഹിക്കുന്നതെന്തും ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയും, പ്രതിരോധ സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ സാങ്കേതിക കൈമാറ്റം ഇന്ത്യയുടെ ഏതെങ്കിലും ബാഹ്യ പങ്കാളികള്‍ക്ക് തികച്ചും അഭൂതപൂര്‍വമാണ്, സെര്‍ജി ലാവ്‌റോവ് പറഞ്ഞു.നേരത്തെ യുക്രൈന്‍ അധിനിവേശത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്കെതിരെ ഇന്ത്യ നിലപാടെടുക്കാന്‍ വിസമ്മതിച്ചിരുന്നു.

4

വിഷയത്തില്‍ ചേരി ചേരാ നയം എന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്. ഇതിന് പിന്നാലെ റഷ്യ ഇന്ത്യയോട് നന്ദി അറിയിച്ചിരുന്നു. ഇതിനിടെ അമേരിക്ക ഇന്ത്യയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യ ചാഞ്ചാടുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചിരുന്നു. അതേസമയം ആക്രമണത്തെ അപലപിക്കുന്നു എന്നും ബുച്ചയിലെ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ 2+2 ചര്‍ച്ച നടക്കുന്നുണ്ട്. ഇതില്‍ ജോ ബൈഡനുമായി സംസാരിച്ച ശേഷമായിരുന്നു ബുച്ചയിലെ കൊലപാതകങ്ങളില്‍ അപലപിക്കുന്നതായി ഇന്ത്യ ആവര്‍ത്തിച്ചത്.

Recommended Video

cmsvideo
വിമർശിച്ചവർ കണ്ണുതുറന്ന് കാണുക,ഒരാഴ്ചകൊണ്ട് കെ സ്വിഫ്റ്റ് നേടിയ കളക്ഷൻ കണ്ടോ

English summary
s Jaishankar is a real patriot, says Russian foreign minister Sergey Lavrov
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X