Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്റെ പോരാട്ടം മുഖ്യമന്ത്രി സ്ഥാനത്തിനോ? മന്ത്രിസഭാ പുനസംഘടന വൈകുന്നു, ബിജെപി പറയുന്നത് ഇങ്ങനെ

ദില്ലി: രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടന വൈകി കൊണ്ടിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് അതിലേറെ അക്ഷമനുമാണ്. ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടും ഇത്ര കാലം കഴിഞ്ഞിട്ടും തനിക്കും ഒപ്പമുള്ളവര്‍ക്കും അര്‍ഹിച്ച പരിഗണന നല്‍കിയിട്ടില്ലെന്നാണ് സച്ചിന്‍ പറയുന്നത്. അതേസമയം മുഖ്യമന്ത്രി പദം തന്നെയാണ് സച്ചിന്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. എന്നാല്‍ ഇത് ഹൈക്കമാന്‍ഡ് നല്‍കാന്‍ തയ്യാറല്ല. എന്നാല്‍ അശോക് ഗെലോട്ടിന് കീഴില്‍ ഇനി ഉപമുഖ്യമന്ത്രിയായി തുടരാനും സച്ചിന് താല്‍പര്യമില്ല. തന്റെ ടീമിനെ പിളര്‍ത്താന്‍ ഗെലോട്ട് ശ്രമിക്കുന്നതും സച്ചിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അതേസമയം ബിജെപി ക്യാമ്പ് സച്ചിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ്.

ഓണം പൊടിപൊടിച്ച് ടീം കുടുംബവിളക്ക്; വൈറലായി ആഘോഷ ചിത്രങ്ങള്‍

1

അതിന് രണ്ട് കാരണങ്ങളുണ്ട്. വസുന്ധര രാജയെ എതിര്‍ക്കുന്ന ഒരു വിഭാഗം രാജസ്ഥാനിലുണ്ട്. ഇവര്‍ക്ക് കേന്ദ്ര നേതൃത്വത്തിന്റെയും അമിത് ഷായുടെയും ശക്തമായ പിന്തുണയുമുണ്ട്. എന്നാല്‍ ബിജെപിയിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യം വരെ തീരുമാനിക്കുന്നത് വസുന്ധരയാണ്. അവരെ ഒതുക്കാന്‍ ഒരു ശക്തനായ നേതാവ് വേണം. നിലവില്‍ സംസ്ഥാന നേതൃത്വത്തിലുള്ളവരൊന്നും വസുന്ധരയുടെ മികവുള്ളവരല്ല. എന്നാല്‍ സച്ചിന്‍ അവര്‍ക്ക് പറ്റിയ എതിരാളിയാണ്. വസുന്ധരയെ 2018ല്‍ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സച്ചിനാണ്. വസുന്ധരയും ഗെലോട്ടും തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല സച്ചിന് താല്‍പര്യമില്ലാത്തതാണ്.

ബിജെപിക്ക് രാജസ്ഥാന്‍ സര്‍ക്കാരിനെ വീഴ്ത്തണമെന്നുണ്ട്. എന്നാല്‍ വസുന്ധര അതിന് സമ്മതിക്കുന്നില്ല. അതുകൊണ്ട് ആ ശ്രമം വിജയിക്കില്ല. 2023ല്‍ അധികാരം പിടിക്കാമെന്ന ഉറപ്പിലാണ് വസുന്ധര. ഭരണവിരുദ്ധ വികാരം ഇപ്പോള്‍ ശക്തമല്ലെങ്കിലും അത് നിലവില്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍ സച്ചിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിയാല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണ്. സച്ചിന് തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം കൂടി നല്‍കിയാല്‍ അതോടെ പാര്‍ട്ടി ശക്തമാകുമെന്നും വസുന്ധരയ്ക്കറിയാം. അതുകൊണ്ട് ഗെലോട്ടിനോട് ചില നിര്‍ദേശങ്ങള്‍ അവര്‍ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ബിജെപിയിലേക്കുള്ള പൈലറ്റിന്റെ വരവും വസുന്ധരയാണ് തടഞ്ഞത്.

അതേസമയം ബിജെപി ആശിര്‍വാദ് യാത്ര രാജസ്ഥാനില്‍ ആരംഭിച്ചിരിക്കുകയാണ്. കസേരയ്ക്ക് വേണ്ടിയുള്ള മത്സരമാണ് രാജസ്ഥാനില്‍ നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. ഗെലോട്ടും സച്ചിനും തമ്മിലാണിതെന്നും യാദവ് വ്യക്തമാക്കി. ജന്‍ ആശിര്‍വാദ് യാത്ര കേന്ദ്ര മന്ത്രിസഭയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ മന്ത്രിമാരെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് പാര്‍ട്ടി നടത്തുന്നത്. അതേസമയം രാജസ്ഥാനില്‍ അടുത്ത മന്ത്രിസഭ ബിജെപി രൂപീകരിക്കുമെന്ന് യാദവ് പറയുന്നു. നേരത്തെ രാജസ്ഥാന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും സച്ചിന്‍ പാര്‍ട്ടിയിലേക്ക് വൈകാതെ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സച്ചിന്‍ പൈലറ്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

മന്ത്രിസഭാ പുനസംഘടന അടുത്ത് തന്നെ നടക്കുമെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പ്രതികരിച്ചത്. എന്നാല്‍ കൃത്യം തിയതി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍ ഒമ്പതിന് മുമ്പ് പുനസംഘടന നടക്കുമെന്നാണ് സൂചന. ഒമ്പതിനാണ് നിയമസഭയുടെ മണ്‍സൂണ്‍ സെഷന്‍ നടക്കുന്നത്. ഹൈക്കമാന്‍ഡിന്റെ കൈയിലാണ് മന്ത്രിമാരുടെ പട്ടികയുള്ളത്. ആരൊക്കെ മന്ത്രിയാകണമെന്ന് രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുക. അതേസമയം 2023ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സച്ചിന്‍ നേരത്തെ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Recommended Video

cmsvideo
    ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+