Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവും, ബിജെപിയുടെ പ്രഖ്യാപനം, ഗെലോട്ട് നേരിടുന്നത്.....

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവുമെന്ന സൂചന നല്‍കി ബിജെപി. കാര്യങ്ങള്‍ അനുകൂലമാവുകയാണെങ്കില്‍ പൈലറ്റ് മുഖ്യമന്ത്രിയാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. സച്ചിന്‍ വലിയൊരു തീരുമാനമാണ് എടുത്തിരിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. ഗെലോട്ട് സര്‍ക്കാര്‍ വലിയൊരു തകര്‍ച്ചയുടെ വക്കിലാണ്. കാരണം അവര്‍ക്ക് വളരെ നേരിയ ഭൂരിപക്ഷമാണ് ഉള്ളത്. 19 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് കഴിഞ്ഞു. സ്വാഭാവികമായും ആ സര്‍ക്കാര്‍ വീഴുമെന്നും പൂനിയ പറഞ്ഞു. ഗെലോട്ട് അദ്ദേഹമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ബിജെപിയില്‍ പഴിചാരുകയാണെന്നും പൂനിയ കുറ്റപ്പെടുത്തി.

Recommended Video

cmsvideo
    രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവും! | Oneindia Malayalam
    1

    സച്ചിന്‍ പൈലറ്റിന് സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റേതായ ഇടമുണ്ട്. സ്വാധീനവും ഉണ്ട്. എന്തിനാണ് അതിന്റെ പേരില്‍ ബിജെപിയെ കുറ്റപ്പെടുത്തുന്നത്. ഗെലോട്ടിന്റെ ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ചേരുന്നതല്ല. ഗുജറാത്തില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ ഗെലോട്ട് സംരക്ഷിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി റിസോര്‍ട്ട് രാഷ്ട്രീയമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഗെലോട്ടിന് അങ്ങനെ ആവാമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍ പൈലറ്റിനെ സംരക്ഷിക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്. സച്ചിന്‍ ദേശീയ നേതാവാണ്. പലയിടത്തും അദ്ദേഹത്തിന് സ്വാധീനമുണ്ടെന്നും പൂനിയ പറഞ്ഞു.

    ബിജെപി തല്‍ക്കാലം സംസ്ഥാനത്തെ കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ളത് ഞങ്ങള്‍ക്കാണ്. സ്വാഭാവികമായും രാഷ്ട്രീയ പ്രതിസന്ധികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര നേതൃത്വവുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പൂനിയ വ്യക്തമാക്കി. ഗെലോട്ട് പ്രതികാര രാഷ്ട്രീയമാണ് കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്തിനെതിരെ കാണിക്കുന്നത്. ജോധ്പൂരില്‍ ഗെലോട്ടിന്റെ മകന്‍ വൈഭവ് പരാജയപ്പെട്ടതിലുള്ള പകയാണ് ഇത്. സ്വന്തം മകനെ വളര്‍ത്തി കൊണ്ടുവരാനായിരുന്നു ഗെലോട്ട് ലക്ഷ്യമിട്ടത്. എന്നാല്‍ സ്വന്തം കോട്ടയില്‍ പോലും മകനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

    മകന്‍ തോറ്റതിന്റെ നിരാശ ഗെലോട്ടിനുണ്ട്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എല്ലാ നിയമവിരുദ്ധ മാര്‍ഗത്തിലൂടെയും ഷെഖാവത്തിനെ കുറ്റക്കാരനാക്കാന്‍ നോക്കുകയാണ്. ഫോണ്‍ ചോര്‍ത്തി പുറത്തുവിട്ട ശബ്ദ സന്ദേശം എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ്. ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പ് നിയമപരമായ നടപടികളൊന്നും പാലിച്ചിട്ടില്ല. പരസ്പരം വിശ്വാസമില്ലാത്തത് കൊണ്ട് ഇക്കാര്യങ്ങളൊന്നും ആരെയും അറിയിച്ചിട്ടില്ലെന്നും പൂനിയ പറഞ്ഞു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ശബ്ദസന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരെ പ്രചരിപ്പിച്ചത്. ഇത്തരം നിയമവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരാണ് ജനാധിപത്യത്തെ കുറിച്ച് പറയുന്നതെന്ന് പൂനിയ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+