• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ വേണ്ടെന്ന് വെച്ചതിന് അവാര്‍ഡ് നല്‍കാമെന്ന് സദ്ഗുരു; കലക്കന്‍ മറുപടിയുമായി രാംചരണിന്റെ ഭാര്യ

Google Oneindia Malayalam News

ഹൈദരാബാദ്: നടന്‍ രാം ചരണും ഭാര്യ ഉപാസന കമിനേനി കൊനിദേലയും എപ്പോഴും അഭിമുഖീകരിക്കുന്ന ചോദ്യമാണ് എപ്പോഴാണ് ഇരുവരും ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത് എന്നത്. എത്രയോ തവണ അത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണ് എന്ന് മറുപടി പറഞ്ഞ് ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആത്മീയ നേതാവ് സദ്ഗുരുവിന്റെ ഇത് സംബന്ധിച്ചുള്ള പരാമര്‍ശത്തിന് മറുപടിയായി ഉപാസന കമിനേനി കൊനിദേല പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിന് സദ്ഗുരു ഉപാസന കമിനേനി കൊനിദേലയ്ക്ക് അവാര്‍ഡ് വാഗ്ദാനം ചെയ്യുകയായിരുന്നു. സദ്ഗുരുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ആരോഗ്യമുള്ള, പ്രത്യുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന, എന്നാല്‍ അത് തിരഞ്ഞെടുക്കാത്ത എല്ലാ യുവതികള്‍ക്കും ഞാന്‍ ഇതിനകം ഒരു അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനമാണിത്. നിങ്ങള്‍ കടുവ ആയിരുന്നെങ്കില്‍, വംശനാശഭീഷണി നേരിടുന്ന ഇനമായതിനാല്‍ പുനരുല്‍പ്പാദിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് പറയും.

ടെലികോം മേഖലയില്‍ ഇനി അംബാനി-അദാനി പോരാട്ടമോ? 5 ജി സ്‌പെക്ട്രം ലേലത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്ടെലികോം മേഖലയില്‍ ഇനി അംബാനി-അദാനി പോരാട്ടമോ? 5 ജി സ്‌പെക്ട്രം ലേലത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്

1

എന്നാല്‍ ഇത് വംശനാശഭീഷണി നേരിടുന്ന ഇനമല്ല. നമ്മള്‍ (മനുഷ്യര്‍) ഇപ്പോള്‍ തന്നെ വളരെ കൂടുതലാണ്, എന്നായിരുന്നു സദ്ഗുരു പറഞ്ഞത്. അടുത്ത 30-35 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ 10 ബില്യണിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ കാല്‍പ്പാടുകളെ കുറിച്ച് മനുഷ്യന് ആശങ്കയുണ്ട് എന്നാല്‍ മനുഷ്യന്റെ കാല്‍പ്പാടുകള്‍ കുറഞ്ഞാല്‍ ആഗോളതാപനത്തെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല.

2

അതിനാല്‍, പ്രത്യുല്‍പാദനം ചെയ്യരുതെന്ന് തീരുമാനിച്ച സ്ത്രീകളെ കാണുന്നത് നല്ലതാണ് എന്നായിരുന്നു സദ്ഗുരുവിന്റെ വാക്കുകള്‍. ഇതിന് മറുപടിയായി ഉപാസന കമിനേനി കൊനിദേല തമാശയായി പറഞ്ഞത് നിങ്ങള്‍ക്ക് (സദ്ഗുരു) എന്റെ അമ്മയുടെയും അമ്മായിയമ്മയുടെയും ഫോണ്‍ വരാന്‍ പോകുന്നു എന്നായിരുന്നു. നേരത്തെ, കുട്ടികള്‍ വേണ്ട എന്ന തങ്ങളുടെ തീരുമാനത്തെക്കുറിച്ച് രാം ചരണ്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.

3

മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ മകന്‍ എന്ന നിലയില്‍ ആരാധകരെ സന്തോഷിപ്പിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഞാന്‍ ഒരു കുടുംബം തുടങ്ങുകയാണെങ്കില്‍, ഞാന്‍ എന്റെ ദൗത്യത്തില്‍ നിന്ന് വ്യതിചലിച്ചേക്കാം. ഉപാസനയ്ക്കും കുറച്ച് ലക്ഷ്യങ്ങളുണ്ട്. അതിനാല്‍, കുറച്ച് വര്‍ഷത്തേക്ക് കുട്ടികള്‍ വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ലണ്ടനിലെ ഒരു സ്പോര്‍ട്സ് ക്ലബ്ബില്‍ വെച്ചായിരുന്നു രാം ചരണും ഉപാസന കാമിനേനി കൊനിഡേലയും ആദ്യമായി കണ്ടുമുട്ടിയത്.

'ഇതായിരുന്നു ദിലീപിന്റെ ലക്ഷ്യം, ഇനി അറിയേണ്ടത് ആ വ്യാജ പരാതിയുടെ ഉറവിടം'; പ്രിയദര്‍ശന്‍ തമ്പി'ഇതായിരുന്നു ദിലീപിന്റെ ലക്ഷ്യം, ഇനി അറിയേണ്ടത് ആ വ്യാജ പരാതിയുടെ ഉറവിടം'; പ്രിയദര്‍ശന്‍ തമ്പി

4

താമസിയാതെ, ഇരുവരും നല്ല സുഹൃത്തുക്കളായി, പിന്നീട് അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. 2011 ഡിസംബര്‍ 1 ന് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം 2012 ജൂണ്‍ 14 ന് അവര്‍ വിവാഹിതരായി. ദമ്പതികള്‍ തങ്ങളുടെ പത്താം വിവാഹ വാര്‍ഷികം അടുത്തിടെ ഇറ്റലിയില്‍ ആണ് ആഘോഷിച്ചത്. ഒരു സംരംഭകയാണ് ഉപാസന കാമിനേനി കൊനിഡേല. ഈ വര്‍ഷം രണ്ട് റിലീസുകളാണ് രാം ചരണിനുള്ളത്.

5

ആദ്യത്തേത് എസ്എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ ആയിരുന്നു, അതില്‍ ജൂനിയര്‍ എന്‍ ടി ആറും അഭിനയിച്ചിരുന്നു. ലോകമെമ്പാടുമായി 1100 കോടിയിലധികം നേടിയ ഈ ചിത്രം എക്കാലത്തെയും വിജയകരമായ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായി മാറി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ് ആയ ആചാര്യയില്‍ അച്ഛന്‍ ചിരഞ്ജീവിയോടൊപ്പമാണ് രാം ചരണ്‍ എത്തുന്നത്. വന്‍ പ്രതീക്ഷയില്‍ എത്തിയ ചിത്രം 100 കോടി രൂപ പോലും കടക്കുന്നതില്‍ പരാജയപ്പെട്ടതോടെ വാണിജ്യപരമായി വന്‍ പരാജയമായിരുന്നു.

Recommended Video

cmsvideo
  RRR പാട്ടിനു ഗംഭീര വരവേൽപ് | Oneindia Malayalam

  മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം

  English summary
  Sadhguru offers reward Ram Charan’s wife Upasana for her decision to not have kids, here's her reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X