കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി മാജിക്ക് അസ്തമിക്കുന്നു...രാഷ്ട്രീയ ഭൂപടം മാറി, ജാര്‍ഖണ്ഡ് പുതിയ പട്ടികയിലേക്ക്

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പതനത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ഈ വര്‍ഷം വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് നിയമസഭാ ഫലത്തിന്റെ രൂപത്തില്‍. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടവും ഇതോടെ മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബിജെപിയുടെ കൈവശം 13 സംസ്ഥാനങ്ങളിലെ ഭരണമുണ്ടായിരുന്നു. മറ്റ് ആറ് സംസ്ഥാനങ്ങളില്‍ ആറ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡ് കൈവിട്ടതോടെ നിലവില്‍ ബിജെപി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്.

1

എട്ട് സംസ്ഥാനങ്ങളില്‍ ബിജെപി മറ്റ് കക്ഷികളുമായി ചേര്‍ന്ന് ഭരിക്കുന്നുണ്ട്. 2018 മാര്‍ച്ചില്‍ ഭരിക്കുന്നതും സഖ്യത്തിലിരിക്കുന്ന സംസ്ഥാനങ്ങളും ചേര്‍ത്ത് 70 ശതമാനത്തോളം ബിജെപിയുടെ കൈവശമായിരുന്നു. ഇത് വെറും 34 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 2018 അവസാനത്തോടെ രാഷ്ട്രീയപരമായി ബിജെപിയുടെ പതനം തുടങ്ങിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കൈവിട്ടു, ഇതില്‍ രാജസ്ഥാനും മധ്യപ്രദേശും ചെറിയ മാര്‍ജിനാണ് പരാജയപ്പെട്ടത്. എന്നാല്‍ ഛത്തീസ്ഗഡില്‍ നാണംകെട്ട തോല്‍വിയാണ് നേരിട്ടത്.

ഈ വര്‍ഷം ഒക്ടോബറില്‍ ബിജെപിക്ക് മഹാരാഷ്ട്രയില്‍ അധികാരം നഷ്ടമായി. ഉദ്ധവ് താക്കറെയുടെ ശിവസേന, കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. ഹരിയാനയില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട് ജെജെപിയുമായി സഖ്യമുണ്ടാക്കേണ്ടി വന്നു. നേരത്തെ കശ്മീരിലും ബിജെപി സര്‍ക്കാരിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇവിടെ ബിജെപി, പിഡിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. ഇവിടെ തിരഞ്ഞെടുപ്പ് നടന്നാല്‍ മാത്രമേ ബിജെപി തിരിച്ചെത്തുമോ എന്ന് പറയാനാവൂ.

നേരത്തെ 2014ല്‍ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗോവ, അരുണാചല്‍ പ്രദേശ് എന്നിവ ഒറ്റയ്‌ക്കോ അതല്ലെങ്കില്‍ സഖ്യമായോ ഭരിച്ചിരുന്നു. 2018 സെപ്റ്റംബറില്‍ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക, മിസോറം, പഞ്ചാബ്, ഒഡീഷ, ബംഗാള്‍, തെലങ്കാന എന്നിവ മാത്രമായിരുന്നു. 2018ല്‍ ഇത് 21 വരെ എത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നാണ് തോല്‍വികള്‍ തുടര്‍ച്ചയായി എത്താന്‍ തുടങ്ങിയത്. പ്രാദേശിക രാഷ്ട്രീയത്തിന്റെ അതിപ്രസരവും പ്രാദേശിക വൈകാരികതകളും ബിജെപിയുടെ ദേശീയത നിറഞ്ഞ രാഷ്ട്രീയത്തെ തകര്‍ത്തിരിക്കുകയാണ്.

 എന്‍ആര്‍സി നോട്ടുനിരോധനം പോലെയാണ്... വിജയത്തില്‍ ഹേമന്ദ് സോറന്റെ ആദ്യ പ്രതികരണം ഇങ്ങനെ എന്‍ആര്‍സി നോട്ടുനിരോധനം പോലെയാണ്... വിജയത്തില്‍ ഹേമന്ദ് സോറന്റെ ആദ്യ പ്രതികരണം ഇങ്ങനെ

English summary
saffron area on indias political map reduced to half in 2 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X