സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോയിൽ, അക്രമി സിസിടിവിയിൽ കുടുങ്ങിയില്ല, ഉളളിൽ നിന്ന് സഹായം?
മുംബൈ: വീടിനുളളില്‍ വെച്ച് ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മോഷണശ്രമത്തിനിടെയാണ് സെയ്ഫിന് കുത്തേറ്റത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സെയ്ഫിന്റെ ജീവനക്കാരില്‍ ഒരാളായ സ്ത്രീയും കുത്തേറ്റ് ചികിത്സയിലാണ്. പുലര്‍ച്ചെ 2.30നാണ് സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും ബാന്ദ്രയിലുളള വീട്ടില്‍ ആക്രമണം നടന്നത്.
കുട്ടികളുടെ മുറിയില്‍ വെച്ചാണ് സെയ്ഫ് ആക്രമിക്കപ്പെട്ടത് എന്നാണ് സൂചന. സംഭവ സമയത്ത് ഭാര്യ കരീന കപൂര്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് വീടിന് അകത്ത് നിന്ന് തന്നെ ആരുടെയോ സഹായം അക്രമിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

കാരണം സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത് ആക്രമണം നടക്കുന്നതിന് മുന്‍പുളള രണ്ട് മണിക്കൂര്‍ സമയത്തിനിടെ ആരും തന്നെ ആ ഹൗസിംഗ് സൊസൈറ്റിക്കുളളില്‍ പ്രവേശിച്ചിട്ടില്ല എന്നാണ്. അതിനര്‍ത്ഥം അക്രമി നേരത്തെ തന്നെ സെയ്ഫിന്റെ വീട്ടിലോ അല്ലെങ്കില്‍ ആ കെട്ടിടത്തില്‍ മറ്റെവിടെയെങ്കിലുമോ പ്രവേശിച്ച് ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പോലീസ് അനുമാനിക്കുന്നത്.
സെയ്ഫ് അലി ഖാനുമായി അക്രമി കയ്യാങ്കളിയില്‍ ഏര്‍പ്പെടുകയും താരത്തെ കുത്തുകയുമായിരുന്നു. നട്ടെല്ലിന് സമീപത്ത് അടക്കം ആറ് കുത്തുകളാണ് സെയ്ഫിനേറ്റത്. കഴുത്തിലും കയ്യിലും അടക്കം പരിക്കുണ്ട്. കുത്തേറ്റ താരത്തെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ കാര്‍ ലഭിച്ചിരുന്നില്ലെന്നും അതിനാല്‍ മകന്‍ ഇബ്രാഹിം ഖാന്‍ ഓട്ടോറിക്ഷയിലാണ് പിതാവിനെ ആശുപത്രിയില്‍ എത്തിച്ചത് എന്നുമാണ് റിപ്പോര്‍ട്ട്.
മുംബൈ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ട അദ്ദേഹം അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് വിവരം. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഇതുവരെ പോലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് സെയ്ഫ് അലി ഖാന്റെ ജീവനക്കാരെ മുംബൈ പോലീസ് ചോദ്യം ചെയ്തു.












Click it and Unblock the Notifications