കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിയുടെ പ്രിയതമ സാക്ഷി ധോണി കുടുങ്ങും...? കോടികളുടെ തട്ടിപ്പ് കേസ്, എഫ്‌ഐആറും ആയി

  • By Desk
Google Oneindia Malayalam News

ദില്ലി: ഐപിഎല്‍ വാതുവപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനും ചെന്നൈയിന്‍ എഫ്‌സിയുടെ താരവുമായിരുന്ന എംഎസ് ധോണിക്കെതിരെ ചില ആരോപണങ്ങളെല്ലാം ഉയര്‍ന്നിരുന്നു. എന്നാല്‍ ധോണി അതില്‍ നിന്നെല്ലാം തലയൂരി. ചെന്നൈയിന്‍ എഫ്‌സി എന്ന ടീം തന്നെ ഐപിഎല്ലില്‍ നിന്ന് അപ്രത്യക്ഷമായി.

പക്ഷേ ഇപ്പോള്‍ ധോണിയുടെ പ്രിയതമ സാക്ഷി ധോണിയുടെ കാര്യം അങ്ങനെയല്ല. കോടികളുടെ തട്ടിപ്പ് കേസാണ് സാക്ഷിയ്‌ക്കെതിരെ വന്നിരിക്കുന്നത്. കേസിലാണെങ്കില്‍ എഫ്‌ഐആറും രേഖപ്പെടുത്തിക്കഴിഞ്ഞു.

ഒന്നും രണ്ടും കോടി രൂപയുടെ തട്ടിപ്പ് കേസല്ല ഇത്... എട്ടേമുക്കാല്‍ കോടിയുടേതാണ്. ഓഹരി വാങ്ങിച്ചിട്ട് പണം കൊടുത്തില്ലെന്നാണ് പരാതി. സാക്ഷി ധോണി ഒറ്റയ്ക്കല്ല കേട്ടോ...

സാക്ഷി ധോണി

സാക്ഷി ധോണി

ധോണിയുമായുള്ള വിവാഹമാണ് സാക്ഷി ധോണിയെ ഒരു സെലിബ്രിറ്റിയാക്കുന്നത്. അതിന് ശേഷം സാക്ഷി പല വിവാദങ്ങളിലും പെട്ടിട്ടുണ്ട് എന്നതാണ് സത്യം.

തട്ടിപ്പ് കേസ്

തട്ടിപ്പ് കേസ്

കോടികളുടെ തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ സാക്ഷി പെട്ടിരിക്കുന്നത്. ഓഹരി വാങ്ങിയിട്ട് പണം നല്‍കിയില്ലെന്ന പരാതിയിലാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

റിതി എംഎസ്ഡി

റിതി എംഎസ്ഡി

റിതി എംഎസ്ഡി അലമോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ് സാക്ഷി ധോണി. ഈ കമ്പനിക്കെതിരെയാണ് ഡെന്നിസ് അറോറ എന്ന വ്യക്തി പരാതി കൊടുത്തിട്ടുള്ളത്.

സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡ്

സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡ്

ജിംനേഷ്യവും ഫിറ്റ്‌നെസ് സെന്ററുകളും എല്ലാം അടങ്ങിയ ഒരു ശൃംഖലയാണ് സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡ്. സാക്ഷി ഡയറക്ടറായ റിതി എംഎസ്ഡി സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡിന്റെ ഓഹരികള്‍ വാങ്ങിയിരുന്നു. പക്ഷേ പണം മുഴുവന്‍ കൊടുത്തില്ലത്രെ.

ഡെന്നിസിന്റെ പിതാവ്

ഡെന്നിസിന്റെ പിതാവ്

ഇപ്പോള്‍ പരാതി നല്‍കിയ ഡെന്നിസ് അറോറയുടെ പിതാവ് വികാസ് അറോറയ്ക്ക് സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡില്‍ 39 ശതമാനം ഓഹരിയുണ്ടായിരുന്നു. കമ്പനിയുടെ സഹ ഡയറക്ടറാണ് ഇപ്പോള്‍ ഡെന്നിസ്.

11 കോടിയുടെ ഓഹരി

11 കോടിയുടെ ഓഹരി

മൊത്തം 11 കോടി രൂപയുടെ ഓഹരികളാണ് റിതി എംഎസ്ഡ് വാങ്ങിയത് എന്നാണ് ഡെന്നിസ് പറയുന്നത്. എന്നാല്‍ പിതാവിന് കൊടുത്തതാകട്ടെ വെറും രണ്ടര കോടി രൂപയും.

കാത്തിരുന്നു

കാത്തിരുന്നു

മാര്‍ച്ച് 31 ന് ആയിരുന്നു പണം നല്‍കേണ്ട അവസാന ദിവസം. പക്ഷേ ആ ദിവസവും പണം കിട്ടിയില്ല. ഇതോടെയാണ് ഡെന്നിസ് പോലീസിനെ സമീപിച്ചത്. ഐപിസി 420 പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സാക്ഷി മാത്രമല്ല

സാക്ഷി മാത്രമല്ല

കേസില്‍ സാക്ഷി ധോണി മാത്രമല്ല പ്രതി. കമ്പനിയുടെ ഡയറക്ടര്‍മാരായ അരുണ്‍ പാണ്ഡേ, ശുഭാവതി പാണ്ഡേ, പ്രതിമ പാണ്ഡേ എന്നിവരും പ്രതികളാണ്.

സാക്ഷിയ്ക്ക് ബന്ധമില്ല?

സാക്ഷിയ്ക്ക് ബന്ധമില്ല?

ഈ കേസുമായി സാക്ഷി ധോണിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് മറ്റ് ഡയറക്ടര്‍മാര്‍ പറയുന്നത്. സാക്ഷി ഒരു വര്‍ഷം മുമ്പ് തന്നെ റിതി എംഎസ്ഡി വിട്ടിട്ടുണ്ടെന്നാണ് ഇവരുടെ പക്ഷം.

നാണക്കേടാണ്

നാണക്കേടാണ്

എന്തായാലും ധോണിക്കും സാക്ഷിയ്ക്കും ഈ വാര്‍ത്ത വലിയ നാണക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത്. എട്ട് മുക്കാല്‍ കോടി രൂപയ്ക്ക് വേണ്ടി സാക്ഷിയ്ക്ക് ഇങ്ങനെ ഒരു തട്ടിപ്പ് നടത്തേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യവും ബാക്കിയാണ്.

English summary
Sakshi Dhoni, the wife of India's ODI captain Mahendra Singh Dhoni is involved in a multi-crore fraud. An FIR has been filed against her and three others. These include Arun Pandey, Shubhawati Pandey and Pratima Pandey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X