കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതവികാരം വ്രണപ്പെടുത്തി; സല്‍മാന്‍ ഖാനെതിരെ കേസ്

Google Oneindia Malayalam News

മുംബൈ: മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ പോലീസ് കേസെടുത്തു. മുഹമ്മദ് ആസിം മുഹമ്മദ് ആരിഫ് എന്ന ആളുടെ പരാതി പ്രകാരമാണ് പോലീസ് സല്‍മാന്‍ ഖാനെതിരെ കേസെടുത്തത്. സല്‍മാന്‍ ഖാന്റെ എന്‍ ജി ഒ മുംബൈയില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ അറബി വാക്കുള്ള ടീ ഷര്‍ട്ട് ധരിച്ച് റാംപിലെത്തി എന്നാണ് പരാതി.

ഇത് മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് പരാതിക്കാരന്റെ ആക്ഷേപം. ഐ പി സി സെക്ഷന്‍ 295 എ പ്രകാരം മതചിഹ്നങ്ങളെ അപമാനിക്കുകയോ മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തതിനാണ് 48 കാരനായ സല്‍മാന്‍ ഖാനെതിരെ പോലീസ് കേസെടുത്തത്.

salman-khan

സല്‍മാനെതിരെ പരാതി കിട്ടിയിട്ടുണ്ട് എന്നും പരാതി പോലീസ് അന്വേഷിക്കുന്നുണ്ട് എന്നും പോലീസ് ഓഫീസറായ ദിലീപ് ചവാന്‍ പറഞ്ഞു. ഞങ്ങള്‍ കേസ് അന്വേഷിക്കുകയാണ്. ഫാഷന്‍ ഷോയുടെ വീഡിയോ ക്ലിപ്പുകളും പരാതിക്കാരന്‍ ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് - ചവാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളായ സല്‍മാന്‍ ഖാന്റെ പേരില്‍ ഇതല്ലാതെ തന്നെ ഒരുപാട് വിവാദങ്ങളുണ്ട്. പ്രണയ നൈരാശ്യവും മദ്യപാനവും ബോളിവുഡിന്റെ മസില്‍മാന്‍ എന്ന് പേരുളള സല്‍മാനെ വിവാദങ്ങളുടെ തോഴനാക്കി. വംശനാശ ഭീഷണിയുള്ള മൃഗങ്ങളെ വേട്ടയാടിയതിനും മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയതിനും സല്‍മാന്റെ പേരില്‍ പോലീസ് കേസുകളുണ്ട്

English summary
Bollywood superstar Salman Khan was today booked by the police here for allegedly hurting the religious sentiments of a community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X