Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ ഖാന്‍ മാപ്പു പറഞ്ഞു; രാജ്യവിരുദ്ധരെയും ശിക്ഷിക്കണമെന്ന് രാം ദേവ്

മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയായ യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് അഭിപ്രായപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ മാപ്പു പറഞ്ഞു. സ്‌ഫോടനക്കേസിലെ യഥാര്‍ഥ പ്രതി യാക്കൂബ് മേമന്റെ സഹോദരന്‍ ടൈഗര്‍ മേമന്‍ ആണെന്നും അയാളെയാണ് തൂക്കിലേറ്റേണ്ടതെന്നുമായിരുന്നു സല്‍മാന്‍ ഖാന്റെ ട്വീറ്റ്.

ട്വീറ്റിന് പിന്നാലെ ബിജെപിയുടെ ദേശീയ നേതാക്കളടക്കം സല്‍മാനെതിരെ രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ പിതാവും മകന്റെ അഭിപ്രായം വിവരക്കേടാണെന്ന് അറിയിച്ചു. ഇതോടെയാണ് സല്‍മാന്‍ നേരത്തെയുള്ള ട്വീറ്റ് പിന്‍വലിച്ചശേഷം ഖേദം പ്രകടിപ്പിച്ചത്.

salman-khan

സംഭവത്തില്‍ മാപ്പു പറയുന്നതായി സല്‍മാന്‍ അറിയിച്ചു. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. യാക്കൂബ് മേമന്‍ നിരപരാധിയാണെന്ന് താന്‍ അര്‍ഥമാക്കിയിട്ടില്ലെന്നും സല്‍മാന്‍ പറഞ്ഞു. വിവാദ ട്വീറ്റിനുശേഷം സല്‍മാന്റെ വീടിന് നേരെ അക്രമമുണ്ടാകുമെന്ന് ഭയന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

അതിനിടെ, യോഗ ഗുരു ബാബ രാംദേവ് സല്‍മാന്‍ ഖാനെതിരെ രംഗത്തെത്തി. തീവ്രവാദികളെ മാത്രമല്ല, അവരെ പിന്തുണയ്ക്കുന്നവരെയും ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യ വിരുദ്ധരെ പാഠം പഠിപ്പിക്കണം ഇത്തരക്കാരെ വച്ചു പൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സല്‍മാന്‍ ഖാന്റെ ട്വീറ്റ് പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്നാണ് ബിജെപി നേതാവ് ക്രിതിക് സോമയ്യ അറിയിച്ചത്. രാജ്യത്തോട് സല്‍മാന്‍ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+