മാതാ പ്രസാദ് പാണ്ഡെ ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവ്; എത്തുന്നത് അഖിലേഷിന് പകരക്കാരനായി
ലഖ്നൗ: സമാജ്വാദി പാര്‍ട്ടി നേതാവ് മാതാ പ്രസാദ് പാണ്ഡെയെ ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആയിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ്. എന്നാല്‍ അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് അഖിലേഷ് യാദവ്ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെയാണ് മാതാ പ്രസാദ് പാണ്ഡെയെ പ്രതിപക്ഷ നേതാവാക്കിയത്.
ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള 81 കാരനായ മാതാ പ്രസാദ് പാണ്ഡെ ഉത്തര്‍പ്രദേശ് നിയമസഭയുടെ സ്പീക്കറായി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഇറ്റാവയില്‍ നിന്നുള്ള എംഎല്‍എയാണ്. ഏഴ് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കനൗജില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഹാല്‍ സീറ്റില്‍ നിന്ന് അഖിലേഷ് യാദവ് എംഎല്‍എ സ്ഥാനം രാജി വെച്ചിരുന്നു.

അതേസമയം കാന്ത് എംഎല്‍എ കമല്‍ അക്തറിനെ നിയമസഭയിലെ സമാജ്വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പായി തിരഞ്ഞെടുത്തു, റാണിഗഞ്ചില്‍ നിന്നുള്ള എംഎല്‍എയായ രാകേഷ് കുമാര്‍ വര്‍മയെ ഡെപ്യൂട്ടി വിപ്പായി നിയമിച്ചു. ലഖ്നൗവിലെ സമാജ്വാദി പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. നിയമസഭയിലെ പുതിയ ഉത്തരവാദിത്തത്തിന് മാതാ പ്രസാദ് പാണ്ഡെയെ അഭിനന്ദിച്ച് അഖിലേഷ് രംഗത്തെത്തി.
പാണ്ഡെയുടെ സമ്പന്നമായ അനുഭവം എല്ലാ എസ്പി എംഎല്‍എമാര്‍ക്കും നിയമസഭാ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഭയിലെ മറ്റ് എംഎല്‍എമാര്‍ക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മുലായം സിംഗ് യാദവിന്റെ അടുത്ത അനുയായിയായിരുന്നു പാണ്ഡെ. മായാവതി മുഖ്യമന്ത്രിയായിരുന്ന 2007 മുതല്‍ ആറ് തവണ എംഎല്‍എയായ ശിവ്പാല്‍ യാദവിനും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു.
എന്നിരുന്നാലും സഭാ നടപടികളിലെ കൃത്യമായ ധാരണയും ചട്ടങ്ങളെ കുറിച്ചുള്ള അറിവുമാണ് പാണ്ഡെയ്ക്ക് അനുകൂലമായത്. മാത്രമല്ല മുന്നാക്ക വിഭാഗക്കാരോട് അനിഷ്ടമുള്ള പാര്‍ട്ടി എന്ന പ്രതിപക്ഷ ആരോപണം മറികടക്കാനും ഇത് വഴി സാധിക്കും എന്ന് എസ്പി കണക്കുകൂട്ടുന്നു. അതേസമയം എസ്പിയുടെ പുതിയ ചീഫ് വിപ്പ് കമാല്‍ അക്തര്‍ രാജ്യസഭാംഗമായി നേരിട്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച എസ്പിയിലെ ചുരുക്കം ചില പ്രവര്‍ത്തകരില്‍ ഒരാളാണ്.
ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹത്തെ 2004-ല്‍ മുലായം സിംഗ് യാദവ് ആണ് ഉപരിസഭയിലേക്ക് അയച്ചത്. അതിനിടെ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എയെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ അഖിലേഷ് യാദവ് പിന്നാക്ക വിഭാഗക്കാരെ വഞ്ചിച്ചതായി ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ ആരോപിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications