യോഗിക്കെതിരെ ബ്രാഹ്മണ നേതാവിനെ ഇറക്കാന്‍ എസ്പി? ഗൊരഖ്പൂരില്‍ അട്ടിമറിക്ക് അഖിലേഷ് യാദവ്
ദില്ലി: ഉത്തര്‍പ്രദേശില്‍ പോരാട്ടം മുറുക്കി സമാജ് വാദി പാര്‍ട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അതിശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് എസ്പിയുടെ പ്ലാന്‍. ബ്രാഹ്മണ സ്ഥാനാര്‍ത്ഥിയെയായിരിക്കും പാര്‍ട്ടി മത്സരിപ്പിക്കുകയെന്നാണ് സൂചന. ഗൊരഖ്പൂര്‍ അര്‍ബനില്‍ നിന്നാണ് യോഗി മത്സരിക്കുന്നത്. ഇതേ സീറ്റില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദും മത്സരിക്കുന്നുണ്ട്. ബിജെപിക്കെതിരെ സംസ്ഥാനത്ത് ബ്രാഹ്മണരുടെ കടുത്ത വികാരമുണ്ട്. പ്രത്യേകിച്ച് യോഗി മുഖ്യമന്ത്രിയായതില്‍. ബ്രാഹ്മണര്‍ക്കെതിരെയുള്ള നടപടിയിലൂടെ യോഗി കൂടുതല്‍ ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് അകലുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ ബ്രാഹ്മണ സ്ഥാനാര്‍ത്ഥി വരുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

താക്കൂര്‍ വിഭാഗത്തിലുള്ള നേതാക്കളെയും യോഗിക്കെതിരെ ഇറക്കാനായി പരിഗണിക്കുന്നുണ്ട്. ചന്ദ്രശേഖര്‍ ആസാദ് കൂടി മത്സരിക്കുന്നതിനാല്‍ ത്രികോണ പോരാട്ടത്തിനാണ് ഗൊരഖ്പൂര്‍ ഒരുങ്ങുന്നത്. ബ്രാഹ്മണ നേതാവ് വന്നാല്‍ ബിജെപിയുടെ വോട്ട് ഭിന്നിക്കാന്‍ സാധിക്കുമെന്ന് എസ്പി പ്രതീക്ഷിക്കുന്നു. ഗൊരഖ്പൂര്‍ ബിജെപിയുടെ ശക്തികേന്ദ്രം കൂടിയാണ്. എസ്പി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി കഴിഞ്ഞു എന്നാണ് സൂചന. ശുഭാവതി ശുക്ലയെ യോഗിക്കെതിരെ മത്സരിപ്പിക്കുമെന്നാണ് സൂചന. മുന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യയാണ് ശുഭാവതി ശുക്ല, ബ്രാഹ്മണരും താക്കൂറുകളും തമ്മിലുള്ള പോരാട്ടമാക്കി ഇതിനെ മാറ്റാനാണ് എസ്പിയുടെ ശ്രമം.
ഇന്നലെ വൈകീട്ടോടെയാണ് ശുഭാവതിയും രണ്ട് മക്കളും എസ്പിയില്‍ ചേര്‍ത്തത്. അഖിലേഷ് വാര്‍ത്താസമ്മേളത്തില്‍ ഇവര്‍ യോഗിക്കെതിരെ മത്സരിക്കുമെന്ന സൂചന നല്‍കിയിരുന്നു. ഒരുപാട് പേര്‍ ഈ സീറ്റില്‍ യോഗിക്കെതിരെ മത്സരിക്കാനായി സമീപിച്ചിട്ടുണ്ടെന്ന് അഖിലേഷ് പറയുന്നു. ഒരു ബ്രാഹ്മണ കുടുംബവും മത്സരിക്കുന്ന കാര്യം സംസാരിക്കാന്‍ എന്നെ വന്ന് കണ്ടിരുന്നുവെന്നും അഖിലേഷ് പറഞ്ഞു. താക്കൂറിനെതിരെ ബ്രാഹ്മണ നേതാവ് എന്ന ഫോര്‍മുല ഗുണം ചെയ്യുമെന്നാണ് അഖിലേഷിന്റെ വിലയിരുത്തല്‍. ബിജെപിയില്‍ നിന്ന് ഉറച്ച ബ്രാഹ്മണ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് കാരണമായേക്കും. യോഗി പരാജയപ്പെടുത്താനായില്ലെങ്കിലും ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചേക്കും.
ഉപേന്ദ്ര നാഥ് ശുക്ല യുപിയില്‍ അറിയപ്പെടുന്ന ബ്രാഹ്മണ നേതാവ്. ഗൊരഖ്പൂരില്‍ അദ്ദേഹമായിരുന്നു ബിജെപിയുടെ ബ്രാഹ്മണ മുഖം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ശുക്ലയുടെ മരണം. മാര്‍ച്ച് മൂന്നിന് ആറാം ഘട്ടത്തിലാണ് ഗൊരഖ്പൂര്‍ അര്‍ബനില്‍ വോട്ടെടുപ്പ്. നിലവില്‍ ബിജെപിയുടെ രാധാ മോഹന്‍ ദാസ് അഗര്‍വാളാണ് ഈ സീറ്റിനെ പ്രതിനിധീകരിക്കുന്നത്. നാല് തവണ ഈ സീറ്റില്‍ രാധാ മോഹന്‍ദാസ് വിജയിച്ചിട്ടുണ്ട്. കിഴക്കന്‍ യുപിയുടെ ഭാഗമാണ് ഗൊരഖ്പൂര്‍. ഈ മേഖലയില്‍ 160 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഇതില്‍ 115 എണ്ണവും ബിജെപി 2017ല്‍ നേടിയിരുന്നു. എസ്പിക്ക് നേടാനായത് 17 സീറ്റാണ്. ബിഎസ്പി പതിനാല് സീറ്റിലും കോണ്‍ ഗ്രസ് രണ്ട് സീറ്റിലും വിജയിച്ചിരുന്നു.












Click it and Unblock the Notifications