കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വളഞ്ഞിട്ട് പിടിക്കാന്‍ അഖിലേഷ്; നോട്ടം പൂര്‍വാഞ്ചലിലെ 156 സീറ്റ്... മോദി മുന്‍കൂട്ടി കണ്ടു

Google Oneindia Malayalam News

ലഖ്‌നൗ: രാഷ്ട്രീയ തന്ത്രത്തില്‍ ഒട്ടും പിന്നിലല്ല സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അദ്ദേഹം പതിയെ പ്രചാരണം ശക്തിപ്പെടുത്തുകയാണ്. ഉത്തര്‍ പ്രദേശില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതില്‍ അഖിലേഷ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അതാകട്ടെ, ഘട്ടങ്ങളായി വിജയിക്കുകയുമാണ്.

ബുധനാഴ്ച മാവു ജില്ലയില്‍ അദ്ദേഹം നടത്തിയ മഹാപഞ്ചാത്ത് ശരിക്കും ബിജെപിയുടെ ഉറക്കം കെടുത്തുന്നു. അഖിലേഷിന്റെ നീക്കം മുന്‍കൂട്ടി കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചില പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും അത് പൊളിക്കാനാണ് അഖിലേഷിന്റെ ശ്രമം. പൂര്‍വാഞ്ചല്‍ മേഖലയിലെ 156 നിയമസഭാ സീറ്റുകളിലാണ് അഖിലേഷിന്റെ നോട്ടം. വിശദാംശങ്ങള്‍ ഇങ്ങനെ...

പിടി കൊടുക്കാതെ നടന്‍ വിജയ്; തമിഴകം അമ്പരപ്പില്‍!! ആദ്യം അകറ്റി നിര്‍ത്തി... ഇപ്പോള്‍ സ്വീകരണംപിടി കൊടുക്കാതെ നടന്‍ വിജയ്; തമിഴകം അമ്പരപ്പില്‍!! ആദ്യം അകറ്റി നിര്‍ത്തി... ഇപ്പോള്‍ സ്വീകരണം

1

2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബിജെപിയെ സഹായിച്ചത് പൂര്‍വാഞ്ചല്‍ മേഖലയാണ്. ഇവിടെ ബിജെപിയെ അടിക്കാന്‍ സാധിച്ചാല്‍ യോഗി ആദിത്യനാഥിന്റെ ഭരണം വീഴുമെന്ന് അഖിലേഷ് മനസിലാക്കുന്നു. അതുകൊണ്ടാണ് ഈ മേഖലയില്‍ സ്വാധീനമുള്ള രാജ്ഭാര്‍ സമുദായ പാര്‍ട്ടിയായ എസ്ബിഎസ്പിയുമായി അഖിലേഷ് സഖ്യമുണ്ടാക്കിയത്.

2

403 സീറ്റുകളാണ് ഉത്തര്‍ പ്രദേശ് നിയമസഭയിലുള്ളത്. ഇതില്‍ 156 എണ്ണം കിഴക്കന്‍ യുപിയിലെ പൂര്‍വാഞ്ചല്‍ മേഖലയിലാണ്. രാഷ്ട്രീയപരമായി വളരെ നിര്‍ണായകമാണ് പൂര്‍വാഞ്ചല്‍. ഈ മേഖല പിടിച്ചവര്‍ക്ക് മാത്രമാണ് യുപി ഭരിക്കാന്‍ സാധിച്ചിട്ടുള്ളത്. മാവു ജില്ലയിലെ ഹര്‍ദാര്‍പൂര്‍ ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം നടന്ന മഹാപഞ്ചായത്തിലൂടെ അഖിലേഷ് ലക്ഷ്യമിട്ടത് ബിജെപിക്ക് ശക്തമായ താക്കീത് നല്‍കുക എന്നത് കൂടിയാണ്.

3

വാരണാസി, ബല്ലിയ മേഖലയില്‍ 40 മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ് രാജ്ഭാര്‍ സമുദായം. ഈ സീറ്റുകള്‍ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഎസ്പിയുമായി അഖിലേഷ് സഖ്യമുണ്ടാക്കിയത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ബിഎസ്പി ബിജെപിക്കൊപ്പമായിരുന്നു. ഇത്തവണ അവര്‍ ബിജെപിയുമായി ഉടക്കി എസ്പിയുമായി സഖ്യം ചേര്‍ന്നു. ഇത് തിരിച്ചടിയാകുമെന്ന് മോദി മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

കോണ്‍ഗ്രസ് സഖ്യം കൊണ്ട് എന്തുനേട്ടം? രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ സോണിയയുടെ ടാക്റ്റിക്കല്‍ മൂവ്കോണ്‍ഗ്രസ് സഖ്യം കൊണ്ട് എന്തുനേട്ടം? രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ സോണിയയുടെ ടാക്റ്റിക്കല്‍ മൂവ്

4

മൂന്ന് ദിവസം മുമ്പ് നരേന്ദ്ര മോദി ഉത്തര്‍ പ്രദേശില്‍ ഒമ്പത് മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഏഴ് മെഡിക്കല്‍ കോളജുകളും പൂര്‍വാഞ്ചല്‍ മേഖലയിലാണ്. ഈ മേഖലയിലെ വോട്ടുകള്‍ ലക്ഷ്യമിട്ടായിന്നു മോദിയുടെ നീക്കം എന്ന വിലയിരുത്തലുണ്ട്. തൊട്ടുപിന്നാലെയാണ് എസ്പി-എസ്ബിഎസ്പി സഖ്യം ഇവിടെ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.

5

മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപനത്തില്‍ മാത്രമേയുള്ളൂ. അവിടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ബെഡ്ഡുകള്‍, മരുന്നുകള്‍ എന്നിവയൊന്നുമില്ല. കൊവിഡ് കാലത്ത് നമ്മള്‍ കഷ്ടപ്പെട്ടത് മറന്നു പോകരുത്. ആശുപത്രിയില്‍ സൗകര്യമില്ലാതെ ജനങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ യോഗി ആദിത്യാനാഥ് ഭരണകൂടം തിരിഞ്ഞുനോക്കിയില്ല. ഓക്‌സിജന്‍ കിട്ടാത്തത് കാരണം നമ്മുടെ ഉറ്റവരുടെ ജീവന്‍ നഷ്ടമായതും മറക്കരുത്- ജനങ്ങളെ വികാരഭരിതരാക്കിയായിരുന്നു അഖിലേഷന്റെ പ്രസംഗം.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

6

അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ കിഴക്കന്‍ യുപിയലെ ബല്ലിയ, സലീംപൂര്‍ എന്നിവിടങ്ങളില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ എല്ലാ പദ്ധതികളും നിലച്ചു. ഇക്കാര്യവും അഖിലേഷും എസ്ബിഎസ്പി അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ഭാറും എടുത്തുപറഞ്ഞു. മദ്യം നിരോധിക്കും, വൈദ്യുതി ബില്ല് എഴുതിതള്ളും, ആഴ്ചയിലൊരിക്കല്‍ പോലീസുകാര്‍ക്ക് അവധി നല്‍കുമെന്നും ഓം പ്രകാശ് രാജ്ഭാര്‍ പ്രഖ്യാപിച്ചു.

7

ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന യുപിയിലെ ജില്ലകളില്‍ മല്‍സരിക്കാന്‍ ലാലു പ്രസാദിന്റെ ആര്‍ജെഡി തീരുമാനിച്ചിട്ടുണ്ട്. ഇവിടെ എസ്പിയുമായി സഖ്യം ചേര്‍ന്നാകും ഇവര്‍ മല്‍സരിക്കുക എന്ന് നേതാക്കള്‍ സൂചിപ്പിച്ചു. അതിര്‍ത്തി മേഖലയില്‍ ആര്‍ജെഡിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളുണ്ട്. ഇതിന് പുറമെ ആര്‍എല്‍ഡിയുമായി എസ്പി സഖ്യം രൂപീകരിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍. ആര്‍എല്‍ഡി അഖിലേഷ് യാദവുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
Samajwadi-SBSP alliance Ready to Plan To Take Purvanchal From BJP in Uttar Pradesh elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X