യുപി:മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയ ആൾക്ക് രണ്ടു ലക്ഷം രൂപ പിഴ!!

Subscribe to Oneindia Malayalam

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയ ആള്‍ക്ക് സംഭാല്‍ ജില്ലാ പഞ്ചായത്ത് രണ്ടു ലക്ഷം രൂപ പിഴ വിധിച്ചു. ഭാര്യയുമായി വഴക്കിട്ടതിനെത്തുടര്‍ന്നാണ് ഇയാള്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയത്. തുര്‍ക്ക് സമുദായത്തിന്റെ പ്രദേശിക ജില്ലാ പഞ്ചായത്താണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

രണ്ടു ലക്ഷം രൂപ പിഴ നല്‍കുന്നതിനു പുറമേ ഇയാള്‍ ഭാര്യക്ക് 60,000 രൂപ മെഹര്‍ ആയും നല്‍കണം. 10 ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇയാള്‍ക്ക് 45 വയസ്സും പെണ്‍കുട്ടി 22 വയസ്സുമുണ്ട്. സ്ത്രീധനമായ വാങ്ങിയ പണവും മറ്റു വസ്തു വകകളും തിരികെ നല്‍കാനും പഞ്ചായത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു മാസങ്ങളായി മുത്തലാഖ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് തങ്ങള്‍ ജനങ്ങളുടെ ഇടയില്‍ പ്രചരണം നടത്തുകയാണെന്ന് തുര്‍ക്ക് പഞ്ചായത്തംഗം ഷാഹിദ് ഹുസൈന്‍ പറഞ്ഞു.

muslim

52 അംഗങ്ങള്‍ പങ്കെടുത്ത പഞ്ചായത്താണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബമാണ് തങ്ങള്‍ക്ക് നീതി നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചത്.

English summary
Man gets Rs 2 lakh fine for carrying out triple talaq in Uttar Pradesh
Please Wait while comments are loading...