സംഭൽ യാത്ര; രാഹുലിനേയും പ്രിയങ്കയേയും തടഞ്ഞ് യുപി പോലീസ്, വഴിയടച്ചു
ഖ്നൗ; അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ സംഘർഷം ഉണ്ടായ യുപിയിലെ സംഭൽ മേഖല സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും തടഞ്ഞ് യുപി പോലീസ്. ഡൽഹി-നോയിഡ അതിർത്തിയായ ഗാസിയാപൂർ പ്രദേശത്താണ് ഇരുവരേയും തടഞ്ഞത്. പോലീസ് റോഡിനെ കുറുകെ ബാരിക്കേഡുകൾ നിരത്തുകയായിരുന്നു. അതേസമയം ബാരിക്കേഡുകൾ നീക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ഇന്ന് രാവിലെയാണ് യുപിയില കോൺഗ്രസ് എംപിമാർ ഉൾപ്പെടെയുള്ള സംഘം സംഭലിലേക്ക് പുറപ്പെട്ടത്. സംഘടന സെക്രട്ടറി കെസി വേണുഗോപാലും സംഘത്തിനൊപ്പമുണ്ട്. 11 മണിയോടെ സംഘം ഗാസിയാപൂരിൽ എത്തിയെങ്കിലും മുന്നോട്ട് പോകാൻ യുപി പോലീസ് അനുവദിച്ചില്ല. റോഡിന് കുറുകെ ബാരിക്കേഡുകളും പോലീസ് വാഹനങ്ങളും നിരത്തിയാണ് യാത്ര തടഞ്ഞത്.

ഇതോടെ വാഹനത്തിൽ നിന്നും ഇറങ്ങിയ രാഹുൽ പോലീസുകാരുമായി സംസാരിച്ചു. 5 പേർക്കെങ്കിലും അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പോലീസ് അനുമതി നൽകിയില്ല. തന്നെയെങ്കിലും പോകാൻ അനുവദിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും കടത്തിവിടില്ലെന്ന് പോലീസ് ആവർത്തിച്ചു. പോലീസ് തന്റെ ഉത്തരവാദിത്തം നിറവേറ്റാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ വിമർശിച്ചു.
പുറത്തുനിന്ന് വരുന്നവർക്ക് സംഭലിലേക്ക് പ്രവേശിക്കാൻ അനുമതി നൽകരുതെന്ന് നേരത്തേ ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം പത്ത് വരെയാണ് വിലക്ക്. രാഹുലിനേയും സംഘത്തേയും തടയാനും മജിസ്ട്രേറ്റ് പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.
അതേസമയം പോലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് കോൺഗ് പ്രവർത്തകർ നടത്തിയത്. പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാനും ശ്രമിച്ചു. അതേസയം റോഡ് അടച്ചതോടെ ഗാസിപ്പൂരിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അതിനിടെ കോൺഗ്രസ് സംഘത്തെ തടഞ്ഞ യുപി സർക്കാർ നടപടിക്കെതിരെ കെ സി വേണുഗോപാൽ രംഗത്തെത്തി. 'ഇത്രയും വലിയ നഷ്ടം സംഭവിച്ച കുടുംബത്തിനൊപ്പം നിൽക്കുകയെന്നത് അടിസ്ഥാന മാനവികതയാണ്. ഭരണകൂടം വെറുപ്പിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ, കരുണയും സഹാനുഭൂതിയും സ്നേഹവും നൽകി ജനങ്ങൾക്കൊപ്പം നിൽക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്', അദ്ദേഹം പറഞ്ഞു.
നേരത്തേ പ്രദേശം സന്ദർശിക്കാനെത്തിയ സമാജ്വാദി പാർട്ടി നേതാക്കളേയും മുസ്ലീം ലീഗ് നേതാക്കളേയും പോലീസ് തടഞ്ഞിരുന്നു. അതേസമയം പള്ളിയിൽ സർവ്വെ നടത്താനുള്ള നടപടി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. സർവ്വെ നടത്തുന്നതിനെതിരെ പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications