
അഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനം
ദുബായ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹമോചിതരാകുന്നു എന്നുള്ളതായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിച്ചിരുന്ന വാര്‍ത്ത. ഇരുവരും ഇതിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എങ്കിലും ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇതിനിടെ ആണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ചുള്ള ഒരു ടോക് ഷോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഉറുദു ഒ ടി ടി പ്ലാറ്റ്‌ഫോമായ ഉര്‍ദുഫ്‌ളിക്‌സാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒരുമിച്ച് അവതരിപ്പിക്കുന്ന ദി മിര്‍സ മാലിക് ഷോ പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വെച്ച് ഉര്‍ദുഫ്‌ളിക്‌സ് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.

ഇതിന് പിന്നാലെ ഇരുവരുടേയും ഷോയ്ക്കിടെയിലെ സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. വിവാഹ മോചന വാര്‍ത്ത നിലനില്‍ക്കുന്നതിനാല്‍ ഈ ചിത്രങ്ങള്‍ക്കെല്ലാം വലിയ പ്രചരണമാണ് ലഭിച്ചത്. അതേസമയം ചിത്രങ്ങള്‍ എല്ലാം കുറെ മുന്‍പുള്ളതാണ് എന്നും പുതിയ സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ച് ടോക് ഷോ ചെയ്യില്ല എന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ടോക് ഷോ പ്രഖ്യാപിച്ച ഉര്‍ദുഫ്‌ളിക്‌സ് പിന്നീട് ഷോ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിടാതിരുന്നതും അഭ്യൂഹം ശക്തമാകാന്‍ കാരണമായി. എന്നാല്‍ ഇപ്പോഴിതാ ദി മിര്‍സ മാലിക് ഷോ സംബന്ധിച്ച ഏറ്റവും പുതിയതും പ്രധാനപ്പെട്ടുമായ അപ്‌ഡേഷന്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദി മിര്‍സ മാലിക് ഷോയുടെ റിലീസ് സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് ഉര്‍ദുഫ്‌ളിക്സ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍

ദി മിര്‍സ മാലിക് ഷോ ഏത് ദിവസം തൊട്ടാണ് സംപ്രേഷണം ചെയ്യുക എന്ന് അറിയിച്ചിട്ടില്ല എങ്കിലും ഈ മാസത്തില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തും എന്നാണ് ഉര്‍ദുഫ്‌ളിക്സ് ഉറപ്പ് തരുന്നത്. നെറ്റ്ഫ്‌ലിക്സിന്റെ പ്രാദേശികവല്‍ക്കരിച്ച പതിപ്പാണ് ഉര്‍ദുഫ്‌ളിക്സ്. സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും അവതരിപ്പിക്കുന്ന ഷോ എന്ന് തന്നെയാണ് ഉര്‍ദുഫ്‌ളിക്സ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പറഞ്ഞിരിക്കുന്നത്.
രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി

മാത്രമല്ല സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ച് നില്‍ക്കുന്ന ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 2010 ലായിരുന്നു സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. ഇന്ത്യ-പാകിസ്ഥാന്‍ ദമ്പതികളായതിനാല്‍ ഇരുവരും വിവാഹശേഷം ദുബായിലായിരുന്നു താമസിച്ചിരുന്നത്. 2018 ലാണ് ഇരുവര്‍ക്കും ഇഹ്‌സാന്‍ മിര്‍സ മാലിക് എന്ന മകന്‍ ജനിക്കുന്നത്. ഇഹ്‌സാന്റെ നാലാം ജന്മദിനാഘോഷത്തിന് പിന്നാലെയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

പിന്നാലെ സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ഇതിന് ബലമേകി. ഇതോടെ ഇരുവരും വിവാഹമോചിതരായിട്ടുണ്ട് എന്നും ചില നിയമപ്രശ്‌നങ്ങള്‍ കാരണമാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാത്തത് എന്നും ഷൊയ്ബ് മാലിക്കുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഇതിനിടെ ആണ് സാനിയ മിര്‍സയുടെ ജന്മദിനത്തില്‍ ഷൊയ്ബ് മാലിക് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ഹൃദയഹാരിയായ ആശംസ പങ്കുവെച്ചത്.

എന്നാല്‍ സാനിയ മിര്‍സ പോസ്റ്റ് ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യാതിരുന്നതോടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് വീണ്ടും ബലമേകി. അതിനിടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് മാലിക്കിനോട് അടുപ്പമുള്ള വേറെ ചിലര്‍ രംഗത്തെത്തിയിരുന്നു. ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമെ ഇരുവരും തമ്മിലുള്ളൂ എന്നും അത് പരിഹരിക്കപ്പെടും എന്നുമായിരുന്നു ഇവര്‍ അവകാശപ്പെട്ടത്.