വീരപ്പനെതിരായ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായിരുന്ന സഞ്ജയ് അറോറ ഡൽഹിയുടെ പുതിയ പോലീസ് മേധാവി
ന്യൂഡൽഹി: മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് അറോറ ഐപിഎസ് ഡൽഹി പോലീസ് കമ്മീഷണറായി ചുമതലയേറ്റു. ജയ് സിംഗ് മാർഗിലുള്ള ഡൽഹി പോലീസ് ആസ്ഥാനത്ത് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി.
തമിഴ്‌നാട് കേഡറിൽ നിന്ന് എജിഎംയുടി കേഡറിലേക്കുള്ള ഇന്റർ കേഡർ ഡെപ്യൂട്ടേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിന് പിന്നാലെ ആണ് ഡൽഹി പോലീസ് മേധാവിയായി അറോറയുടെ നിയമനം.

"ഞങ്ങൾ പ്രൊഫഷണൽ പോലീസിംഗിലും ക്രമസമാധാന പരിപാലനത്തിലും, സാങ്കേതികവിദ്യയുടെ വർദ്ധിപ്പിച്ചതും മെച്ചപ്പെടുത്തിയതുമായ ഉപയോഗത്തിലൂടെ കുറ്റകൃത്യങ്ങൾ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഓഫീസർമാരോട് സംസാരിച്ചതിന് ശേഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ തീരുമാനിക്കുമ്പോൾ തനിക്ക് കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കും എന്നും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് അദ്ദേഹം ദ പ്രിന്റിനോട് പറഞ്ഞു.
രാകേഷ് അസ്താന ഐപിഎസ് വിരമിച്ചതിനെ തുടർന്നാണ് സഞ്ജയ് അറോറയെ കേന്ദ്രസർക്കാർ കമ്മീഷണറായി നിയമിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അർദ്ധസൈനിക സേനയുടെ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ഡയറക്ടർ ജനറലായി അദ്ദേഹം നിയമിതനായിരുന്നു.
ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫ് ടെക്‌നോളജിയിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ആണ് സഞ്ജയ് അറോറ സിവിൽ സർവീസിലെത്തുന്നത്.
വീരപ്പനും സംഘത്തിനുമെതിരായ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായതുൾപ്പെടെ തമിഴ്‌നാട്ടിൽ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം വിവിധ പദവികൾ വഹിച്ചു. വിശഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ ഗാലൻട്രി മെഡലിന് അർഹനായിട്ടുണ്ട്.2000 മുതൽ 2002 വരെ മസൂറിയിലെ സേന അക്കാദമിയിൽ ഇൻസ്ട്രക്ടർ ആയിരുന്നു. കോയമ്പത്തൂർ നഗരത്തിലെ പൊലീസിന്റെ തലവനായും ചെന്നൈയിലെ ക്രൈം ആൻഡ് ട്രാഫിക്കിന്റെ അഡീഷനൽ കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications