കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം പ്രഖ്യാപിച്ച് സഞ്ജയ് ജാ, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കും, പിന്നോട്ടില്ല!

Google Oneindia Malayalam News

ദില്ലി: ദേശീയ വക്താവ് സ്ഥാനത്ത് മാറ്റിയെങ്കിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സഞ്ജയ് ജാ. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. എപ്പോഴാണോ വര്‍ക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തുന്നത് അപ്പോള്‍ മത്സരിക്കുമെന്നാണ് സഞ്ജയ് ജാ വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ നടത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് ജാ പറയുന്നു. ഞാനൊരു കടുത്ത നെഹ്‌റുവിയനാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ബിജെപിയെ പോലൊരു വന്‍ ശക്തിയെ നേരിടാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജാ സൂചിപ്പിച്ചു.

1

Recommended Video

cmsvideo
Rahul Gandhi Dont Want To Change The Track, | Oneindia Malayalam

പാര്‍ട്ടിക്കുള്ളിലെ നേതൃത്വ സംബന്ധമായ പ്രശ്‌നങ്ങളാണ് സഞ്ജയ് ജാ വ്യക്തമാക്കിയിരിക്കുന്നത്. ശശി തരൂര്‍ അടക്കമുള്ളവര്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ അടക്കം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നവരാണ്. ഇതേ വാദമാണ് സഞ്ജയ് ജായും നടത്തിയിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന് ഇടക്കാല അധ്യക്ഷന്‍ മാത്രമാണ് ഉള്ളത്. സോണിയാ ഗാന്ധി പദവിയില്‍ നിന്ന് മാറി രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്ന വാദം ശക്തമായ സാഹചര്യത്തിലാണ് സഞ്ജയ് ജാ പുതിയ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാക്കും.

കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നിസംഗ സമീപനമാണെന്ന് സഞ്ജയ് ജാ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ വലിയ തോതില്‍ ആഭ്യന്തര ജനാധിപത്യമുണ്ടെന്നത് തെറ്റായ വാദമാണ്. വ്യക്തികള്‍ പറയുന്നതിലോ, അതിലുപരി പാര്‍ട്ടിയെ പുതുക്കി പണിയുന്നതിലോ, രാഷ്ട്രീയ തന്ത്രമൊരുക്കുന്നതിലോ, ഏറ്റവും സാധാരണക്കാരായ പ്രവര്‍ത്തകരുമായി ഇടപെടുന്നതിലോ പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിലാണ്. ഇതിലാണ് കോണ്‍ഗ്രസിന്റെ യുഎസ്പി തന്നെ കിടക്കുന്നതെന്ന് സഞ്ജയ് ജാ ഒരു ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

കോണ്‍ഗ്രസില്‍ പൂര്‍ണ അധികാരങ്ങളുള്ള അധ്യക്ഷന്‍ ഇല്ലാതിരിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് പ്രവര്‍ത്തകരും പറയുന്നു. ഒരു വര്‍ഷത്തിലേറെയായി ആ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. ഒന്നാമത്തെ കാര്യം ഭരിക്കുന്ന ബിജെപിക്ക് ശക്തനായ ഒരു നേതാവുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ആ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഒരു പാര്‍ട്ടി പോലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കൂടി അധ്യക്ഷനില്ലാതെ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്നാണ് റിപ്പോര്‍ട്ട്.

English summary
sanjay jha says he will contest to congress working committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X