എംവിഎയിൽ വിള്ളലോ? ബിഎംസി തിരഞ്ഞെടുപ്പിൽ ശിവസേന യുബിടി ഒറ്റയ്ക്ക് മത്സരിച്ചേക്കും, സൂചനയുമായി സഞ്ജയ് റാവത്ത്
മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര ബിഎംസി (തദ്ദേശ) തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് വിഭാഗം ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന സൂചന നൽകി മുതിർന്ന നേതാവ് സഞ്ജയ് റാവത്ത്. കോൺഗ്രസുമായും ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി വിഭാഗവുമായും സഹകരിക്കാതെ ബ്രിഹൻമുംബൈ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന വിഭാഗത്തിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് ഇന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്.
എന്നാൽ മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് പുറത്തുകടക്കാതെയാവും ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്നതായും അതുകൊണ്ട് തന്നെ പാർട്ടി മേധാവി അവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നുമാണ് സഞ്ജയ് റാവത്ത് നിലപാട് അറിയിച്ചിരിക്കുന്നത്.

മുൻപ് ഈ തിരഞ്ഞെടുപ്പിൽ ശിവസേന ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നത് എന്ന കാര്യവും സഞ്ജയ് റാവത്ത് ഓർമ്മിപ്പിച്ചു. ഉദ്ധവ് താക്കറെയാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക. ഇതുകൊണ്ട് മഹാവികാസ് അഘാഡി സഖ്യം തകർന്നു എന്ന് അർത്ഥമില്ല. കാരണം മുൻപ് ബിജെപിക്ക് ഒപ്പമായിരുന്നപ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒറ്റയ്ക്ക് മത്സരിച്ചിരുന്നു; റാവത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അടുത്തിടെ കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാവികാസ് അഘാഡിക്ക് ഒപ്പമായിരുന്നു ശിവസേന ഉദ്ധവ് വിഭാഗം മത്സരിച്ചത്. കോൺഗ്രസ്, എൻസിപി ശരദ് പവാർ വിഭാഗം എന്നിവരും ഒപ്പമുണ്ടായിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് ഈ പ്രതിപക്ഷ സഖ്യം ഉണ്ടാക്കിയെടുത്തത്.
എന്നാൽ ഇതേ മികവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ മുന്നണിക്ക് കഴിഞ്ഞിരുന്നില്ല. എന്ന് മാത്രമല്ല ചരിത്രത്തിലെ തന്നെ വൻ പരാജയങ്ങളിലൊന്നാണ് അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം ആകെയുള്ള 288 നിയമസഭാ സീറ്റുകളിൽ 230 എണ്ണവും നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ തിരികെ എത്തിയത്.
എന്നാൽ പ്രതിപക്ഷ സഖ്യത്തിന് ആകെ 46 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ശിവസേന (യുബിടി) 20, കോൺഗ്രസ് 16, എൻസിപി (എസ്‌പി) 10 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. ഇതോടെ മുന്നണിയിൽ പലയിടത്ത് നിന്നും മുറുമുറുപ്പുകൾ ഉയർന്നുവന്നിരുന്നു. പാർട്ടികളിൽ പലരും പരസ്‌പരം പഴിചാരിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി അവസാനിച്ചത്.
അതേസമയം, മുംബൈ തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 2025ൻ്റെ തുടക്കത്തിൽ തന്നെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. രണ്ട് ശിവസേന വിഭാഗങ്ങളും തമ്മിലുള്ള മറ്റൊരു സുപ്രധാന പോരാട്ടത്തിനാണ് മുംബൈ തദ്ദേശ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് മത്സരിച്ച് നേട്ടമുണ്ടാക്കാം എന്ന നിലപാടാണ് ഉദ്ധവ് വിഭാഗം സ്വീകരിക്കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications