• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശിവസേനയുടെ യു-ടേണ്‍; നിലപാട് മാറ്റി സജ്ഞയ് റാവത്ത്; രാഹുല്‍ മികച്ചത്; മഹാസഖ്യം എവിടം വരെ?

 • By News Desk

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തിലെ അഭിപ്രായ ഭിന്നതയും വ്യത്യാസങ്ങളും മറനീക്കി പുറത്ത് വന്നതാണ്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വയസന്മാരുടെ തൊഴുത്ത് ആണെന്നാണ് ശിവസേന വിശേഷിപ്പിച്ചിരിക്കുന്നത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലായിരുന്നു പരാമര്‍ശം. എന്നാല്‍ നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന നേതാവ് എംപിയുമായ സജ്ഞയ് റാവത്ത്.

നരേന്ദ്ര മോദിയെ കുടഞ്ഞ് പ്രതിപക്ഷം, പ്രധാനമന്ത്രി മിണ്ടാതെ ഒളിച്ചിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി!

സര്‍ക്കാരില്‍ വിള്ളല്‍

സര്‍ക്കാരില്‍ വിള്ളല്‍

മഹാരാഷ്ട്ര സര്‍ക്കാരില്‍ അഭിപ്രായ രൂപീകരണത്തില്‍ പോലും കോണ്‍ഗ്രസിന് പങ്കില്ലെന്ന് പാര്‍ട്ടി തന്നെ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിയാലോച് പരിഹാരം കാണാനിയിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.

രാഹുല്‍ഗാന്ധി

രാഹുല്‍ഗാന്ധി

മഹാരാഷ്ട്രയില്‍ എല്ലാകാര്യങ്ങളും എന്‍സിപിയും ശിവസേനയും ചേര്‍ന്നാണ് തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് സഖ്യത്തില്‍ ഒരു കക്ഷി മാത്രമാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. സഖ്യ സര്‍ക്കാരില്‍ കോണ്‍ഗ്രസിന് സ്പീക്കര്‍ സ്ഥാനം നല്‍കുമെന്ന ശിവസേന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടുമില്ല. ഈ അമര്‍ഷങ്ങളെല്ലാം പുകയുന്നതിനിടെയായിരുന്നു ശിവസേന കോണ്‍ഗ്രസിനെതിരെ രംഗത്തെത്തുന്നത്.

cmsvideo
  മഹാരാഷ്ട്ര കേരളത്തെ കണ്ട് പഠിക്കണം | Oneindia Malayalam
  വയസന്മാരുടെ തൊഴുത്ത്

  വയസന്മാരുടെ തൊഴുത്ത്

  കോണ്‍ഗ്രസ് വയസന്മാരുടെ തൊഴുത്താണെന്നും ഓരോ വിഷയത്തിലും അവര്‍ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും സാമ്നയിലെ ലേഖനത്തില്‍ പറയുന്നു. ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുത്താല്‍, അദ്ദേഹത്തിന്റെ തീരുമാനമാണ് എല്ലാത്തിലും അവസാന വാക്ക്. ശരത് പവാര്‍ പോലും നിയമം അനുസരിച്ച് മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് പക്ഷേ ഇങ്ങനെ പരാതികള്‍ ഉന്നയിച്ച് കൊണ്ടിരിക്കുകയാണെന്ന് ശിവസേന കുറ്റപ്പെടുത്തി.

  സജ്ഞയ് റാവത്ത്

  സജ്ഞയ് റാവത്ത്

  എന്നാല്‍ സാമ്‌നയിലെ എഡിറ്റോറിയലിലൂടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ ആക്ഷേപിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സജ്ഞയ് റാവത്ത്. എംപിഎ സര്‍ക്കാര്‍ സുസ്ഥിരമാണെന്നും രാഹുല്‍ ഗാന്ധി ഒരു മികച്ച നേതാവാണെന്നുമായിരുന്നു സജ്ഞയ് റാവത്തിന്റെ പരാമര്‍ശം.

   കോണ്‍ഗ്രസിന്റെ മെക്കാനിക്ക്

  കോണ്‍ഗ്രസിന്റെ മെക്കാനിക്ക്

  ശിവസേനക്കും എന്‍സിപിക്കും കോണ്‍ഗ്രസിനും സഖ്യസര്‍ക്കാരില്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എന്ന് വള്ളം എത്ര മുങ്ങിയാലും രാഹുല്‍ ആണ് അതിന്റെ മെക്കാനിക്കെന്നും അതിനെ അദ്ദേഹം രക്ഷിച്ചെടുക്കുമെന്നും സജ്ഞയ്് റാവത്ത് പറഞ്ഞുവെച്ചു. സഖ്യത്തില്‍ എന്‍സിപിക്ക് യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും കോണ്‍ഗ്രസ് നിരന്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണെന്നും ശിവസേന ആരോപിച്ചിരുന്നു.

  മൂന്നാം തൂണ്‍

  മൂന്നാം തൂണ്‍

  കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും പരിഹസിക്കുന്ന തരത്തിലും ചില പ്രസ്താവനകള്‍ ശിവസേനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. കൊവിഡ് രോഗത്തിനെതിരെ ഞങ്ങള്‍ പോരാടുമ്പോഴും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആദ്യം കേള്‍ക്കുന്നത് കോെണ്‍ഗ്രസിനെയാണെന്നും അവരാണ് മഹാരാഷ്ട്ര സര്‍ക്കാരിലെ മൂന്നാം തൂണ്‍ എന്നുമായിരുന്നു.

  ഉദ്ധവ് താക്കറെയുമായി ചര്‍ച്ച

  ഉദ്ധവ് താക്കറെയുമായി ചര്‍ച്ച

  സഖ്യത്തില്‍ വിള്ളലുണ്ടെന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്താനിരിക്കുകയാണെന്ന് ചവാന്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയോഗത്തിലും പ്രശ്‌നം നിരന്തരം ചര്‍ച്ചയാവുകയാണ്.

  English summary
  Sanjay Raut Praised Rahul Gandhi after Shiv Sena Slams Congress In Saamana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X