• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാവി പ്രധാനമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിതാ നായരും

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി സോളാർ വിവാദ നായിക സരിതാ നായരും. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഹൈബി ഈഡനെതിരെയാകും പോരാട്ടമെന്ന് സരിതാ നായർ വ്യക്തമാക്കി. നാമ നിർദ്ദശ പത്രിക വാങ്ങാനായി എറണാകുളം കളക്ട്രേറ്റിലെത്തിയപ്പോഴായിരുന്നു സരിത തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന കാര്യം വ്യക്തമാക്കിയത്.

തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്ർ ചെയ്ത വ്യക്തി പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങൾക്ക് ഒരു സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും സരിത നായർ വ്യക്തമാക്കി.

എം ജെ അക്ബറിന്റെ പിൻഗാമിയാണോ? തേജസ്വി സൂര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

ഹൈബി ഈഡനെതിരെ

ഹൈബി ഈഡനെതിരെ

സോളാർ ഇടപാടിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയെന്ന സരിതാ നായരുടെ പരാതിയിൽ ഹൈബി ഈഡൻ ഉൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തിരുന്നു. സോളാർ പദ്ധതി തുടങ്ങാൻ സഹായ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു സരിതയുടെ പരാതി.

 അവർക്കാകാമെങ്കിൽ തനിക്കും

അവർക്കാകാമെങ്കിൽ തനിക്കും

രാഷ്ട്രീയ പിന്തുണയുള്ള ആർക്കും അയാൾ എത്ര വലിയ കുറ്റാരോപിതനാണെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപ്രതിനിധിയാകാമെന്നാണ് നമ്മുടെ രാജ്യത്തെ അവസ്ഥ. അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്ന് സരിതാ നായർ വ്യക്തമാക്കി.

 തട്ടിപ്പുകാരി

തട്ടിപ്പുകാരി

എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാർട്ടിക്കാർ തന്നെ ആക്ഷേപിക്കാറുണ്ടെന്ന് സരിത പറയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ കോൺഗ്രസിലെ യുവനിരയിലെ നേതാക്കൾ വരെ സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ നിഴലിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാരിനെതിരെ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണ ആയുധവും ഇത് തന്നെയായിരുന്നു.

 രാഹുൽ ഗാന്ധിക്ക് പരാതി

രാഹുൽ ഗാന്ധിക്ക് പരാതി

കോൺഗ്രസ് പാർട്ടിയിലെ പന്ത്രണ്ടോളം നേതാക്കൾക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി താൻ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിക്ക് മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ടെന്ന് സരിതാ നായർ വെളിപ്പെടുത്തി. എന്നാൽ ഇതുവരെ അദ്ദേഹം പ്രതികരിക്കാൻ തയാറായിട്ടില്ലെന്നും സരിത പറയുന്നു.

ഇതാണോ ഭാവി പ്രധാനമന്ത്രി

ഇതാണോ ഭാവി പ്രധാനമന്ത്രി

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്ന ഒരാൾ ഇങ്ങനെയാണോ ആവേണ്ടതെന്ന് സരിതാ നായർ ചോദിക്കുന്നു. അദ്ദേഹം ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കാതിരുക്കുന്നത് എന്തുകൊണ്ടാണെന്നും സരിതാ നായർ ചോദിച്ചു.

 ലക്ഷ്യം ഇതാണ്

ലക്ഷ്യം ഇതാണ്

ജയിച്ച് എംപിയായി പാർലമെന്റിൽ പോയി ഇരിക്കാനല്ല താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സരിതാ നായർ പറഞ്ഞു. തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നേരിടുന്ന ആളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഈ നടപടിയെ ചോദ്യം ചെയ്യുകയാണ് ലക്ഷ്യമെന്ന് സരിതാ നായർ വ്യക്തമാക്കി.

പിന്തുണയില്ല

പിന്തുണയില്ല

താൻ ഒരു പാർട്ടിയുടെയും അടിസ്ഥാനത്തില്ല മത്സരിക്കുന്നത്. രാഷട്രീയ പിന്തുണയില്ലാതെ കുറച്ച് വർഷങ്ങളായി ഇത്തരം ആളുകളോട് താൻ സരിതാ നായർ പറഞ്ഞു.

രാഷ്ട്രീയത്തിൽ

രാഷ്ട്രീയത്തിൽ

സരിതാ നായർ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ടിവിടി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവുമായി ചേർന്ന് പ്രവർത്തിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. പാർട്ടി നേതാക്കളുമായി സരിത കൂടിക്കാഴ് നടത്തുകയും ചെയ്തിരുന്നു. കോൺഗ്രസിനെതിരാണ് തന്റെ രാഷ്ട്രീയമെന്നും സരിത വ്യക്തമാക്കിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Saritha Nair to contest in Lok sabha polls from Ernakulam constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X