കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയിൽ ശശികലപോലും ശരിക്കും ജയലളിതയെ കണ്ടിരുന്നില്ല, വെളിപ്പെടുത്തലുമായി ദിനകരൻ

ആശുപത്രിയിൽ ശശികലപോലും ശരിക്കും ജയലളിതയെ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തലുമായി ടിടിവി ദിനകരൻ.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

കുർഗ്: ആശുപത്രി വാസത്തിനിടെ ശശികലപോലും ശരിക്കും ജയലളിതയെ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തലുമായി ടിടിവി ദിനകരൻ. ജയലളിത ആശുപത്രിയിലായിരിക്കുമ്പോൾ അവരെ സന്ദർശിക്കാനെത്തിയിരുന്നവരെ ശശികലയും സംഘവും തടഞ്ഞിരുന്നുവെന്ന ആരോപണം തള്ളിയാണ് ടിടിവി രംഗത്തെത്തിയിരിക്കുന്നത്.

ttv dinakaran

ഉത്തരകൊറിയയുടെ ഉന്നം പിഴച്ചാൽ സർവനാശം; ആശങ്കയിൽ ജപ്പാൻ, വീണ്ടും ഒരു ലോക ദുരന്തംഉത്തരകൊറിയയുടെ ഉന്നം പിഴച്ചാൽ സർവനാശം; ആശങ്കയിൽ ജപ്പാൻ, വീണ്ടും ഒരു ലോക ദുരന്തം

സെപ്റ്റംബർ 22 നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ അന്ന് മുതൽ തലൈവിക്കൊപ്പം ചിന്നമ്മയും കൂടെയുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ 1 നു ശേഷം അമ്മയെ കാണാൻ ചിന്നമ്മയ്ക്കും സാധിച്ചിരുന്നില്ലെന്ന് ദിനകരൻ വ്യക്തമാക്കി.

 തലൈവിയെ കണ്ടിട്ടില്ല

തലൈവിയെ കണ്ടിട്ടില്ല

സെപ്റ്റംബർ 22 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയെ ഒക്ടോബർ 1 നു ശേഷം ശശികലയും കണ്ടിരുന്നില്ല. എല്ലാ ദിവസവും അധികൃതരുടെ അനുവാദത്തോടെ ഏതാനും മിനിറ്റുകൾ മാത്രമാണ് മാണ് ശശികല ജയലളിതയെ കണ്ടിരുന്നത്.

 അധികൃതർ സമ്മതിച്ചിരുന്നില്ല

അധികൃതർ സമ്മതിച്ചിരുന്നില്ല

ജയലളിതയെ സന്ദർശിക്കാൻ അനുവാദം നൽകാതിരുന്നത് ആശുപത്രി അധികൃതരായിരുന്നെന്നും ദിനകരൻ പറയുന്നു. അമ്മയ്ക്ക് ഇൻഫെക്ഷൻ ഉണ്ടാകുമെന്ന് ഭയന്നതിനാലാണ് സന്ദർശകരെ ഒഴിവാക്കിയത്

മന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള നെട്ടോട്ടം‌

മന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള നെട്ടോട്ടം‌

ജയലളിതയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി തമിഴ്നാട് മന്ത്രി ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിനകരന്റെ വെളിപ്പെടുത്തൽ, മന്ത്രി സ്ഥാനം സംരക്ഷിക്കാൻ വേണ്ടിയാണ് ശ്രീനിവാസൻ ഓരോന്നും പുലമ്പുന്നതെന്നും ടിടിവി പറഞ്ഞു

ശ്രീനിവാസന്റെ വെളിപ്പെടുത്തൽ

ശ്രീനിവാസന്റെ വെളിപ്പെടുത്തൽ

ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് അണ്ണാ ഡിഎംകെ നേതാക്കൾ പറഞ്ഞതെല്ലാം തെറ്റായിരുന്നെന്നും ശശകലയെ പേടിച്ചാണ് താൻ ആശുപത്രിയിൽ കഴിയുന്ന അമ്മയെ കണ്ടെന്ന് കളവ് പറഞ്ഞതെന്നും ശ്രീനിവാസൻ പറഞ്ഞു.

ആരും കണ്ടിട്ടില്ല

ആരും കണ്ടിട്ടില്ല

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം ആരും കണ്ടിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഗവർണർ സി.വിദ്യാസാഗർ റാവു എന്നിവരെയൊന്നും കാണാൻ അനുവദിച്ചിരുന്നില്ല.

ജുഡീഷ്യൽ അന്വേഷണം

ജുഡീഷ്യൽ അന്വേഷണം

ശശികലയുമായി തല്ലിപ്പിരിഞ്ഞ് അണ്ണാഡിഎംകെ വിട്ട പനീർശെൽവം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നീർസെൽവം, പളനിസാമി പക്ഷങ്ങൾ ഒന്നാകുന്നതിനു മുന്നോടിയായി സർക്കാർ മരണത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

English summary
Denying allegations that his aunt V K Sasikala had controlled the management of Jayalalithaa during her treatment at the Apollo Hospital, AIADMK rebel leader TTV Dhinakaran on Friday insisted that Chinnamma herself could see the patient only for a couple of minutes in a day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X